മധുരമുള്ള അടുക്ക്/കാജാ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം, വെറും 3 ചേരുവകൾ മാത്രം മതി.
ഒരു പരന്ന പാത്രത്തിലേക്ക് ഒരു കപ്പ് മൈദ, അല്പം ഉപ്പ്, 3 ടീ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് കൊടുത്തു കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക, അല്പം വെള്ളം കൂടി ഒഴിച്ച് നന്നായി കുഴച്ചു അധികം tight അല്ലാത്ത മാവ് തയ്യാറാക്കി എടുക്കാം. ഇതൊരു സൈഡിലേക്ക് മാറ്റി വെച്ചതിനു ശേഷം ഷുഗർ സിറപ്പ് തയ്യാറാക്കാം, ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാരയും, അൽപം വെള്ളവും ചേർത്ത് നന്നായി മെൽറ്റ് ചെയ്തെടുക്കുക, രണ്ട് ഏലക്കായ കൂടെ ചേർത്ത് തിളപ്പിക്കണം, പഞ്ചസാര പാനി ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ഇത് തണുക്കാനായി മാറ്റി വെക്കാം. ശേഷം കുഴച്ചുവെച്ച മൈദ മാവ് എടുത്ത് അഞ്ച് ബോളുകൾ ആയി മാറ്റുക. ഓരോന്നും എടുത്ത് ചപ്പാത്തിപ്പലകയിൽ വെച്ച് നല്ല നൈസായി പരത്തി എടുക്കണം ആദ്യം ഒരു ഷീറ്റ് എടുത്ത് ചപ്പാത്തി പലകയ്ക്ക് മുകളിൽ വയ്ക്കാം, ഇതിനു മുകളിലേക്ക് എണ്ണതേച്ചു കൊടുക്കാം, ശേഷം പൊടി വിതറുക, ഇതിനു മുകളിലായി അടുത്ത ലെയർ വെക്കാം വീണ്ടും എണ്ണതേച്ച് പൊടി വിതറിയ ശേഷം മൂന്നാമത്തെ വയ്ക്കാം എല്ലാം ഇതുപോലെ സെറ്റ് ചെയ്ത് എടുക്കണം. ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തു മടക്കി എടുക്കുക, ഇതിനെ ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റണം, മുറിച്ചുമാറ്റിയ ഓരോ കഷ്ണങ്ങളും എടുത്ത് ചപ്പാത്തി റോളർ ഉപയോഗിച്ച് നീളത്തിൽ ഒന്നുകൂടി പരത്തിയെടുക്കുക, ഇങ്ങനെ പരത്തി എടുത്ത് കാജ എടുത്ത് ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കണം, ഫ്രൈ ചെയ്ത സ്നാക്ക്സ് ഷുഗർ സിറപ്പ് ലേക്ക് ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്തു എടുത്തുമാറ്റാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
T J WORLD