കപ്പ് കേക്ക് ഈസി ആയി വീട്ടിൽ തയ്യാറാക്കി എടുക്കാം.
ഇതിനു വേണ്ട ചേരുവകൾ
മൈദ- ഒരു കപ്പ്
മുട്ട -ഒന്ന്
പഞ്ചസാര -67 ഗ്രാം
എണ്ണ -കാൽകപ്പ്
പാൽ-അര കപ്പ്
ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ
വാനില ഷുഗർ -ഒരു ടീസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് മുട്ടയും, പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക, ഇതിലേക്ക് അടുത്തതായി എണ്ണ, പാൽ എന്നിവ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക, ഇതിനു മുകളിലായി ഒരു അരിപ്പ വച്ചതിനുശേഷം മൈദ ബേക്കിംഗ് പൗഡർ, ഉപ്പ്, വാനിലാ ഷുഗർ എന്നിവ ചേർത്ത് നന്നായി അരിച്ച് മുട്ട മിക്സിലേക്ക് ചേർക്കുക, ഒരു വിസ്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത കേക്ക് ബാറ്റെർ റെഡിയാക്കാം. ബേക്കിംഗ് ട്രെയിൽ cupcake മോൾഡുകൾ വച്ച് അതിൽ ബാറ്റർ നിറച്ചു കൊടുക്കാം, ശേഷം bake ചെയ്തെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Spicy Foodz