ക്രിസ്പി സ്റ്റിക്‌സ് with ചോക്കലേറ്റ് സോസ്

Advertisement

ക്രിസ്പിയായ ഒരു ഈവനിംഗ് സ്നാക്ക്, കൂടെ കഴിക്കാൻ ചോക്ലേറ്റ് സോസും.

ഇതിനായി വേണ്ട ചേരുവകൾ

മാവ് തയ്യാറാക്കാൻ

വെള്ളം -200 മില്ലി

പഞ്ചസാര -15 ഗ്രാം

ഉപ്പ് -കാൽ ടീസ്പൂൺ

ബട്ടർ -50 ഗ്രാം

മൈദ -ഒന്നേകാൽ കപ്പ്

മുട്ട -രണ്ടെണ്ണം

ചോക്ലേറ്റ് സോസ് തയ്യാറാക്കാനായി വേണ്ടത്

പാൽ -120 മില്ലി

പഞ്ചസാര -ഒരു ടീസ്പൂൺ

ഡാർക്ക് ചോക്ലേറ്റ് -60 ഗ്രാം

കോൺഫ്ലോർ -ഒരു ടീസ്പൂൺ

വെള്ളം -10 മില്ലി

തയ്യാറാക്കാനായി ഒരു പാനിലേക്ക് ബട്ടർ, പഞ്ചസാര, ഉപ്പ് വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് ചൂടാക്കുക,ശേഷം മൈദാ ചേർത്ത് മിക്സ് ചെയ്യണം,മുട്ട ബീറ്റ് ചെയ്ത് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്തതിനു ശേഷം പൈപ്പിങ് ബാഗിൽ നിറയ്ക്കുക. സ്റ്റാർ മോൾഡുള്ള പൈപ്പിംഗ് ബാഗ് ആണ് എടുക്കേണ്ടത്, ശേഷം ഒരു ബട്ടർ പേപ്പർ എടുത്ത് അതിനു മുകളിൽ അല്പം ഓയിൽ സ്പ്രെഡ് ചെയ്തതിനുശേഷം പൈപ്പിംഗ് ബാഗിൽ നിന്നും ഈ മിക്സ് ബട്ടർ പേപ്പറിലേക്ക് പ്രസ് ചെയ്തെടുക്കാം ചെറിയ നീളത്തിൽ മുറിച്ചു കൊടുക്കണം, ഇതെല്ലാം ചൂടായ എണ്ണയിലേക്ക് ചേർത്ത് കൊടുത്ത് ഫ്രൈ ചെയ്തെടുക്കണം.

അടുത്തതായി ചോക്ലേറ്റ് സോസ് തയ്യാറാക്കാം, ഇതിനായി ഒരു പാനിലേക്ക് പാല് പഞ്ചസാര ചോക്ലേറ്റ് ഇവ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ശേഷം സ്റ്റോവ് ലേക്ക് വെച്ച് ചൂടാക്കി എടുക്കുക ഇതിലേക്ക് കോൺഫ്ലോറും, വെള്ളവും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ചേർത്തുകൊടുക്കണം, ഇത് നന്നായി കുറുക്കി എടുക്കാം ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന സ്നാക്സും ആയി ചേർത്ത് സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Delmira Cooking