Advertisement

കിറ്റ്കാറ്റിന്റെ രുചിയിൽ കിടിലൻ ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം.

ഇതിനായി വേണ്ട ചേരുവകൾ

waffles – പത്തെണ്ണം

മിൽക്ക് ചോക്ലേറ്റ് -600 ഗ്രാം

ബോയിൽഡ് കണ്ടൻസ്ഡ് മിൽക്ക്- 380 ഗ്രാം

കണ്ടൻസ്ഡ് മിൽക്ക് -100 ഗ്രാം

പീനട്ട് ബട്ടർ -50 ഗ്രാം

ബട്ടർ -34 gm

ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ബോയിൽഡ് കണ്ടൻസ്ഡ് മിൽക്ക്, കണ്ടൻസ്ഡ് മിൽക്ക്, ബട്ടർ, പീനട്ട് ബട്ടർ എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് ക്രീം ആക്കി എടുക്കുക, ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വെക്കാം. ഇനി waffles ചതുരാകൃതിയിൽ മുറിച്ചെടുക്കണം.മിൽക്ക് ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്തു melt ചെയ്തു എടുക്കണം, ഇനി ഓരോ waffle ഷീറ്റ് എടുത്ത് അതിനു മുകളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന കണ്ടൻസ്ഡ് മിൽക് ക്രീം തേച്ചു കൊടുക്കുക, ഒന്നിന് മുകളിൽ ഒന്നായി പത്തെണ്ണം വച്ച് കൊടുക്കണം, ഇത് സെറ്റ് ചെയ്തതിനുശേഷം മാറ്റി വയ്ക്കാം. കേക്ക് മോള്ഡിന് ഉള്ളിലേക്ക് ചോക്ലേറ്റ് ക്രീം ഒഴിച്ചു കൊടുക്കാം, അത് കട്ടിയായി വന്നാൽ അതിനു മുകളിലേക്ക് waffles വെച്ചു കൊടുക്കാം, വീണ്ടും മുകളിലേക്ക് ചോക്ലേറ്റ് ക്രീം ഒഴിച്ചു കൊടുക്കുക, എല്ലാ വശവും ഒരുപോലെ വരുന്ന രീതിയിൽ സെറ്റ് ചെയ്യണം, ഇതിനെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച്തിനുശേഷം പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful and quick