പച്ചരി ബ്രേക്ഫാസ്റ്റ്

രാവിലത്തെ ജോലി എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി.

കറി ഒന്നുമില്ലാതെ തന്നെ കഴിക്കാം

ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തു നന്നായി കഴുകിയതിനു ശേഷം ഒരു മണിക്കൂർ കുതിർക്കുക, ശേഷം വെള്ളത്തിൽ നിന്നും മാറ്റി മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുത്തു നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം 5 ടേബിൾസ്പൂൺ റവ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക.ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കാം, ശേഷം കടുക്, ജീരകം, ഇഞ്ചി, പച്ചമുളക്, എന്നിവ ഓരോ ടീസ്പൂൺ വീതം ചേർക്കാം, കുറച്ചു മല്ലിയില കൂടി ചേർത്ത് വഴറ്റിയതിനുശേഷം തീ ഓഫ് ചെയ്ത് ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്ററിലേക്ക് ചേർത്തുകൊടുക്കാം, ഒപ്പം ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർക്കാം നല്ലതുപോലെ മിക്സ് ആക്കിയതിനു ശേഷം ഒരു കേക്ക് ടിൻ അല്ലെങ്കിൽ പ്ലേറ്റ് എടുക്കുക, ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി എണ്ണ തേച്ചുകൊടുക്കാം, ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റർ ഒഴിച്ചുകൊടുക്കുക, ശേഷം ആവിയിൽ വേവിച്ചെടുക്കാം.ചൂടാറിയതിനു ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക wow emi ruchulu