ചോറ് വട

ബാക്കിയായ ചോറ് ഉപയോഗിച്ച് നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ നല്ല മൊരിഞ്ഞ പലഹാരം തയ്യാറാക്കാം.

ഇതിനായി അല്പം ചോറ് മിക്സി ജാറിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് കുറച്ചു തൈര് ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, പച്ചമുളക് കറിവേപ്പില എന്നിവ അരിഞ്ഞതും, മല്ലിയില, ഉപ്പ് ,ചെറിയ ജീരകം എന്നിവയും ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യാം, ശേഷം ഒരു ടേബിൾ സ്പൂൺ മൈദയും, രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് കൊടുത്തു വീണ്ടും മിക്സ് ചെയ്യുക,ഉഴുന്നുവട മാവിൻറെ പരുവം ആകുന്നതുവരെ പൊടികൾ ചേർത്ത് കൊടുക്കുക, ശേഷം ഒരു സ്റ്റീൽ അരിപ്പ എടുത്ത് അതിൻറെ പുറകുവശത്ത് വടയുടെ ഷേപ്പിൽ മാവ് വച്ച് കൊടുക്കാം, ഇതിനെ ചൂടായ എണ്ണയിലേക്ക് വച്ച് കൊടുക്കുക, അരിപ്പയിൽ നിന്നും വിട്ടു വരുമ്പോൾ തിരിച്ചു കൊടുത്തു എല്ലാ വശവും നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക E&E Kitchen