ക്രിസ്പി പൊട്ടറ്റോ ചിപ്സും, ഗാർലിക് ചീസ് സോസും
ഇത് തയ്യാറാക്കാനായി അര കിലോ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞ് വലിയ കഷണങ്ങളായി മുറിക്കുക ശേഷം ഒരു പാനിലേക്ക് ഇട്ടു കൊടുത്തു വെള്ളം ഒഴിച്ചു 15 മുതൽ 20 മിനിറ്റ് വരെ തിളപ്പിച്ച് എടുക്കണം, ശേഷം വെള്ളത്തിൽ നിന്ന് മാറ്റി നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് 100ഗ്രാം കോൺ സ്റ്റാർച്, 15 ഗ്രാം പഞ്ചസാര, അല്പം ഉപ്പ് എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്ത് നല്ല സോഫ്റ്റ് ആക്കി എടുക്കണം, ഇതിനെ ഒരു പ്ലാസ്റ്റിക് കവറിലേക്ക് നിറച്ചു കൊടുത്തു സ്ക്വയർ ഷേപ്പ് ആക്കിയതിന് ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കാം ശേഷം പുറത്തെടുത്ത് പ്ലാസ്റ്റിക് കവർ മാറ്റി,നീളത്തിൽ കട്ട് ചെയ്ത് എടുത്ത് ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.
ഇനി സോസ് തയ്യാറാക്കാം, ഇതിനായി ഒരു പാനിലേക്ക് 25 ഗ്രാം ബട്ടർ ചേർത്ത് കൊടുത്തു മെൽറ്റ് ചെയ്തെടുക്കുക, ഇതിലേക്ക് 15 ഗ്രാം വെളുത്തുള്ളി ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുത്തു നന്നായി വഴറ്റാം, 3ഗ്രാം കോൺ സ്റ്റാർച്ചു കൂടെ ചേർത്ത് മിക്സ് ചെയ്യുക, 100 മില്ലി പാൽ ഇതിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി ഇളക്കണം, 15 ഗ്രാം പഞ്ചസാരയും, ഒരു പിഞ്ചു ഉപ്പും ചേർത്തു കൊടുക്കാം ഇതിലേക്ക് 4 സ്ലൈസ് ചീസ് ചേർത്ത് കൊടുക്കണം നല്ലതുപോലെ ഇളക്കി ക്രീമി ആവുന്നതുവരെ കുക്ക് ചെയ്യണം ശേഷം ബൗളിലേക്ക് മാറ്റാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nino’s Home
