ഓവൻ ഇല്ലാതെ പാനിൽ തയ്യാറാക്കിയ സ്പോഞ്ചി റൊട്ടി
ഇതു തയ്യാറാക്കാനായി ഒരു കപ്പ് മൈദ ഒരു ഫുഡ് പ്രോസസർലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, അല്പം പഞ്ചസാരയും, ഒപ്പം ഡ്രൈ ഈസ്റ്റും ചേർത്തു കൊടുത്തു നന്നായി ഒന്നു ബ്ലൻഡ് ചെയ്യുക ശേഷം നാല് ടേബിൾ സ്പൂൺ ഓയിൽ ഇതിലേക്കൊഴിച്ച് വീണ്ടും ബ്ലൻഡ് ചെയ്യണം, ഒന്നേകാൽ കപ്പ് ചെറുചൂടുവെള്ളം കൂടെ ഒഴിച്ച് വീണ്ടും അടിച്ചു നല്ല സോഫ്റ്റ് മാവ് ആകുന്നതുവരെ ബ്ലൻഡ് ചെയ്തുകൊണ്ടിരിക്കണം, ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കുക, കൈകൊണ്ട് ഒന്നുകൂടി കുഴച്ച് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം.ശേഷം എടുത്തു ഒന്നുകൂടി കുഴച്ചതിനു ശേഷം വലിയ ബോളുകൾ ആയി മുറിക്കാം, ഓരോ ബോളും കയ്യിലെടുത്ത് ഉള്ളിലേക്ക് മടക്കി ഷേപ്പ് ചെയ്തു പാനിൽ നിരത്തി വച്ചു കൊടുക്കുക, പാൻ മൂടി ശേഷം ചെറിയ തീയിൽ നന്നായി വേവിച്ചെടുക്കാം, ശേഷം പാൻ തുറന്ന് മുകളിൽ എണ്ണ ബ്രഷ് ചെയ്തു കൊടുക്കാം, വീണ്ടും പാൻ മൂടി ബുക്ക് ചെയ്യാം 20 മിനിറ്റിനു ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റിയതിനു ശേഷം വീണ്ടും പാനിലേക്ക് തിരിച്ച് ഇട്ടുകൊടുക്കാം, 10 മിനിറ്റ് കൂടി ചെറുചൂടിൽ വേവിച്ചതിനു ശേഷം പ്ലേറ്റിലേക്ക് മാറ്റിയെടുത്തു മുറിച്ച് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ruby Ka Kitchen
