ബ്രെഡ് കൊണ്ട് തയ്യാറാക്കിയ സൂപ്പർ ടേസ്റ്റിയും ക്രഞ്ചിയുമായ മയോ ചിക്കൻ ബോൾസ്.
ഇതിനായി വേണ്ട ചേരുവകൾ
ചിക്കൻ വേവിച്ചു ഉടച്ചെടുത്ത് -200ഗ്രാം
ക്യാപ്സിക്കം നീളത്തിലരിഞ്ഞത് -ഒന്ന്
തൈര് -അര കപ്പ്
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
മുളക് ചതച്ചത് -ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ബ്രഡ് സ്ലൈസ്
ബ്രഡ് ക്രംബ്സ്
ഓയിൽ
തയ്യാറാക്കുന്ന വിധം
ആദ്യം ഫില്ലിംഗ് റെഡിയാക്കാം, അതിനായി ബൗളിലേക്ക് വേവിച്ചു ക്രഷ് ചെയ്ത ചിക്കൻ ചേർത്തുകൊടുക്കാം,അതിലേക്ക് നീളത്തിൽ അരിഞ്ഞ കാപ്സിക്കം, മുളക് ചതച്ചത്, തൈര് ,കുരുമുളകുപൊടി ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇനി ബ്രഡ് സ്ലൈസ് എടുത്ത് സൈഡ് ഒന്ന് റിമൂവ് ചെയ്യണം, ശേഷം വെള്ളത്തിൽ ഒന്ന് മുക്കി എടുത്തതിനുശേഷം കൈപ്പത്തിയിൽ വച്ച് പതിയെ അമർത്തി വെള്ളം കളയുക,ഇതിനു നടുവിലായി ഫില്ലിംഗ് വെച്ചുകൊടുത്ത് സാവധാനത്തിൽ മടക്കി ബോൾ ഷേപ്പ് ആക്കി എടുക്കണം എല്ലാം ഇതുപോലെ ഫിൽ ചെയ്തതിനുശേഷം ബ്രെഡ് crumbs കോട്ട് ചെയ്ത് വറുത്തെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yes I Can Cook