ബീഫ് പോക്കറ്റ്

ബീഫ് സ്റ്റഫിങ് വെച്ച് തയ്യാറാക്കിയ ഒരു കിടിലൻ ഈവനിംഗ് സ്നാക്സ് റെസിപ്പി.

ചേരുവകൾ

മാവ് തയ്യാറാക്കാൻ

മൈദ -400 ഗ്രാം

ഒറിഗാനോ

ഉപ്പ്

പഞ്ചസാര -ഒരു ടീസ്പൂൺ

യീസ്റ്റ് -ഒരു ടീസ്പൂൺ

ചെറുചൂടുവെള്ളം -190 മില്ലി

വെജിറ്റബിൾ ഓയിൽ -50 മില്ലി

എഗ്ഗ് വൈറ്റ്- 1

sauce തയ്യാറാക്കാൻ

ഉപ്പ്

ഒറിഗാനോ

ഒലിവോയിൽ

മറ്റു ചേരുവകൾ

സവാള

ബീഫ്

ഉപ്പ്

കുരുമുളക്

പപ്രിക

ഗ്രേറ്റഡ് ചീസ്

mozarella ചീസ്

മുട്ടയുടെ മഞ്ഞ- ഒന്ന്

എള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം മാവ് തയ്യാറാക്കാം, അതിനായി ഒരു ബൗളിലേക്ക് മൈദ എടുത്ത്, ഉപ്പും ,പഞ്ചസാരയും, യീസ്റ്റും ഒറിഗാനോയും ചേർത്ത് മിക്സ് ചെയ്യുക ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴയ്ക്കണം ഒപ്പം എണ്ണയും, എഗ്ഗ് വൈറ്റും കൂടി ചേർത്തു കൊടുക്കാം ,ഇനി നന്നായി കുഴച്ചെടുത്ത് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം.
ഇനി ബീഫ് സ്റ്റഫിങ് തയ്യാറാക്കാം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം ഇതിലേക്ക് എണ്ണ ചേർത്തു കൊടുക്കാം ,എണ്ണ ചൂടായതിനു ശേഷം സവാള ചേർത്ത് കൊടുത്ത വഴറ്റി എടുക്കണം, സവാള വഴന്നു വന്നാൽ ബീഫ് ചേർത്തു കൊടുക്കാം, ഒന്ന് മിക്സ് ചെയ്തതിനുശേഷം, ഉപ്പും, കുരുമുളകുപൊടിയും, പാപ്രികയും ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യാം, നന്നായി വേവിച്ച് മാറ്റി വെക്കാം.

ഇനി സോസ് റെഡിയാക്കണം, അതിനായി ടൊമാറ്റോ സോസ് ലേക്ക് ഉപ്പും, olive ഓയിലും ,ഒറിഗാനോയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം.

ഇനി സ്നാക്ക് റെഡിയാക്കാം, അതിനായി നമ്മൾ നേരത്തെ കുഴച്ചെടുത്ത മാറ്റിവച്ചിരിക്കുന്ന മാവെടുത്ത് ഒന്നുകൂടെ കുഴച്ചതിനുശേഷം രണ്ടായി ഭാഗിക്കുക ,രണ്ടും ചതുരാകൃതിയിൽ പരത്തി എടുക്കണം ആദ്യ ഭാഗത്തിലേക്ക് സ്ക്വയർ ഷേപ്പിൽ പാർട്ട്‌ പാർട്ട്‌ ആയി സോസ് അപ്ലൈ ചെയ്തു കൊടുക്കുക, ഇതിനു മുകളിലേക്ക് ബീഫ് ചേർത്തുകൊടുക്കാം, ഏറ്റവും മുകളിൽ ആയി ഗ്രേറ്റ് ചെയ്ത ചീസും കൂടെ ചേർക്കാം ഇനി ഒരു ബ്രഷ് ഉപയോഗിച്ച് ഗ്യാപ്പുകൾ ഇൽ വെള്ളം ഒന്ന് ബ്രഷ് ചെയ്തു കൊടുക്കണം, ഇതിനു മുകളിലേക്ക് പരത്തി വെച്ചിരിക്കുന്ന രണ്ടാം പകുതിയും ചേർത്ത് പ്രസ് ചെയ്തു കഷ്ണങ്ങളായി മുറിച്ചെടുക്കണം ,ഒരു ഫോർക്ക് ഉപയോഗിച്ച് സൈഡ് ഒന്ന് ഷേപ്പ് ചെയ്തു കൊടുക്കാം.

ഇത് ഒരു 20 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം ശേഷം മുട്ടയുടെ മഞ്ഞക്കരുവും, പാലും കൂടി മിക്സ് ചെയ്ത് ഇതിനു മുകളിലേക്ക് ബ്രഷ് ചെയ്തു കൊടുക്കാം കുറച്ച് വെളുത്ത എള്ള് മുകളിൽ സ്പ്രെഡ് ചെയ്തതിനുശേഷം ബേക്ക് ചെയ്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolce facili