ഗോതമ്പുപൊടി കൊണ്ട് ഇത്രയും ടേസ്റ്റി ആയിട്ടുള്ള വിഭവം നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാവില്ല
ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ
വെള്ളം -അരക്കപ്പ്
ശർക്കര -ഒന്നരക്കപ്പ്
നെയ്യ് അര -കപ്പ്
ഗോതമ്പുപൊടി- ഒരു കപ്പ്
ബദാം
തയ്യാറാക്കുന്ന വിധം
ആദ്യം ശർക്കര പാനി തയ്യാറാക്കണം . അതിനായി ഒരു പാനിലേക്ക് , ശർക്കരയും, വെള്ളവും, ഒരുമിച്ച് ചേർത്ത് നന്നായി തിളപ്പിക്കുക ,ശർക്കര നന്നായി അലിഞ്ഞതിനുശേഷം ഒരു സൈഡിലേക്ക് മാറ്റിവയ്ക്കാം അടുത്തതായി മറ്റൊരു പാനിലേക്ക് നെയ്യ് ചേർത്തു കൊടുത്തു ചൂടാക്കുക, ഇത് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഗോതമ്പു പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം,ഗോതമ്പിൽ നിന്നും നെയ്യ് വിട്ടു തുടങ്ങുന്ന പാകമാകുമ്പോൾ, തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കര പാനി അതിലേക്ക് അരിച്ചു ഒഴിച്ചു കൊടുക്കണം ഇത് നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കണം, നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഒരു ബൗളിലേക്ക് മാറ്റി കുറച്ച് നട്സ് ചേർത്തുകൊടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Adiras kitchen