ഓവൻ ഇല്ലാതെ തയ്യാറാക്കിയ ടേസ്റ്റിയും ഈസിയുമായൊരു കേക്ക്, തീ പോലും കത്തിക്കേണ്ട
ചേരുവകൾ
ക്രീം ചീസ്- 400 ഗ്രാം
ബട്ടർ -60 ഗ്രാം
വൈറ്റ് ചോക്ലേറ്റ് -100 ഗ്രാം
വിപ്പിംഗ് ക്രീം -100 gm
ബിസ്ക്കറ്റ് -100 gm
ചോക്ലേറ്റ് ബിസ്ക്കറ്റ് -100ഗ്രാം
പഴം- 2
waffle കേക്ക്-1
ഡാർക്ക് ചോക്ലേറ്റ് -100 ഗ്രാം
ക്രീം 60 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം ക്രീം ചീസ് ഒരു ബൗളിലേക്ക് ഇട്ട് ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യണം ,മറ്റൊരു ബൗളിൽ വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്തു ക്രീം ചീസ് ലേക്ക് ചേർത്ത് കൊടുക്കുക രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്യണം, അടുത്തതായി മെൽറ്റ് ചെയ്ത വൈറ്റ് ചോക്കലേറ്റ് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം,ഇനി ബിസ്ക്കറ്റ് പൊടിച്ച് ഇതിലേക്ക് ചേർത്തുകൊടുക്കാം ,രണ്ടു നേന്ത്രപ്പഴം ചെറുതായി വട്ടത്തിൽ അരിഞ്ഞതും കൂടി ഇതിലേക്കു ചേർക്കണം ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഇനി ഒരു കേക്ക് ടിൻ എടുത്ത് അതിന് അടിയിലേക്ക് ഒരു waffle cake വെച്ചു കൊടുക്കണം, ഇതിനു മുകളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന കേക്ക് മിക്സ് നല്ലതുപോലെ സെറ്റ് ചെയ്തെടുക്കണം, ഇത് ഒരു മണിക്കൂർ നേരം ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ച് എടുക്കുക ,ഓരോ ബൗളിൽ ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്തെടുക്കുക അതിലേക്ക് ക്രീം ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് ഈ കേക്കിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കണം, കേക്ക് ഒന്നുകൂടെ തണുപ്പിച്ച് എടുത്തതിനുശേഷം കട്ട് ചെയ്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food