നല്ല സ്‌പൈസി യും ടേസ്റ്റിയും ആയൊരു ചിക്കൻ കറിയുടെ റെസിപ്പി നോക്കാം
ചേരുവകൾ
ചിക്കൻ -500gm
കശകശ -1 tsp
കുരുമുളക് -1/2 tsp
ജീരകം -1/2 tsp
എള്ള് -1 tsp
സവാള വറുത്തത് -1
നല്ലെണ്ണ -3 tbsp
തക്കാളി പേസ്റ്റ് -2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 tbsp
മുളക് പൊടി -1 tsp
മല്ലിപ്പൊടി -1 1/2 tsp
ഗരം മസാല -1/2 tsp
മഞ്ഞൾപ്പൊടി
മല്ലിയില
ഉപ്പ്
തയ്യാറാകുന്ന വിധം
ഒരു ചെറിയ പാനിലേക്ക് , കുരുമുളകും മറ്റു മസാലകളും കൂടെ ചേർത്ത് നന്നായി വറുത്തെടുക്കുക, വറുത്തു വച്ച സവളയോടൊപ്പം, ഈ മസാലകളും , വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് തക്കാളി പേസ്റ്റും വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേർത്ത് പച്ചമണം പോകുന്ന വരെ വഴറ്റണം , ശേഷം മസാലപ്പൊടികൾ കൂടെ ചേർത്ത മിക്സ് ചെയ്യുക, ഇനി ചിക്കൻ ചേർത്ത കൊടുക്കാം, നല്ലതുപോലെ മിക്സ് ചെയ്തു അടച്ചു വച്ച് വേവിക്കണം, അടുത്തതായി അരച്ചുവച്ച മസാല ചേർക്കാം, എല്ലാം കൂടെ മിക്സ് ചെയ്ത നന്നായി തിളപ്പിക്കുക, അവസാനമായി കുറച്ചു മല്ലിയില കൂടി ചേർത്ത് ,flame ഓഫ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dindigul Food Court