ചെറുപയർ:1ഗ്ലാസ്
സവാള:1ചെറുതായി നുറുക്കിയത്
തക്കാളി:2വലിയത് അരച്ചത്.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്:1ടീസ്പൂൺ
മഞ്ഞൾപൊടി:1/2ടീസ്പൂൺ
മുളകു പൊടി:1ടീസ്പൂൺ
മല്ലിപ്പൊടി:2ടീസ്പൂൺ
ഗരം മസാല:1/2ടീസ്പൂൺ
പച്ചമുളക്:3
ചുവന്ന മുളക്:3
ഇഞ്ചി:ഒരു ചെറിയ കഷ്ണം
മല്ലിയില
എണ്ണ
ഉപ്പ്
ചെറുപയർ വേവിക്കുക.ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പച്ചമുളക് കീറിയത് ഇടുക.സവാള ചേർക്കുക, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. വഴന്നു വന്നാൽ പൊടികൾ ചേർക്കുക. പച്ചസ്വാദ് മാറിയാൽ തക്കാളി അരച്ചത് ചേർക്കുക. എണ്ണ തെളിയുന്നത് വരെ വഴറ്റുക. ചെറുപയർ ചേർത്ത് ആവശ്യത്തിന് വെള്ളം, ഉപ്പ് ചേർക്കുക. നല്ലവണ്ണം തിളച്ചാൽ വാങ്ങുക. ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് ചൂടയാൽ ഇഞ്ചി നീളത്തിൽ കട്ടു ചെയ്തതും മുളകും, കാശ്മീരി മുളക്‌പൊടി ഒരു അര ടീസ്പൂൺ കൂടി ചേർത്ത് കറിയിൽ ഒഴിക്കുക. മല്ലിയില ഇടുക. ചെറുപയർ കറി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപയർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.