നാടൻ രുചിയോടെ കുരുമുളകിട്ട് കുക്കറിൽ വരട്ടിയ ബീഫിന്റെ റെസിപ്പി ആണിന്ന്…ഏതൊരു തുടക്കക്കാർക്കും തിരക്കുള്ളോർക്കും നല്ല രുചിയോടെ ഇതുണ്ടാക്കാം..😊😊
ചേരുവകൾ:-
1.ബീഫ് -750 g
2.ഉള്ളി -1 എണ്ണം
ചെറിയ ഉള്ളി -10 എണ്ണം
ginger garlic paste-1TbSp
പച്ചമുളക് -2 എണ്ണം
തക്കാളി-ഒന്നിന്റെ പകുതി
3.മല്ലിപ്പൊടി -2TbSp
കുരുമുളകുപൊടി -1/2 TbSp
ഗരം മസാല പൊടി -1/2 TSp
പെരുംജീരകപൊടി -1/2 TSp
മഞ്ഞൾപ്പൊടി -1/2 TSp
ഉപ്പ്
4.ഉലുവ -1/4 TSp
മല്ലിയില
കറി വേപ്പില
ഉപ്പ്
വെളിച്ചെണ്ണ -1TbSp
പാകം ചെയ്യുന്ന വിധം:-
ബീഫിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു വെക്കുക..ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ഉലുവ ചേർത്തു പൊട്ടുമ്പോൾ ഉള്ളി,ചെറിയുള്ളി ചേർത്തു വഴറ്റുക…ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ചേർത്തു വഴറ്റി പച്ചമുളക്,കറി വേപ്പില, marinate ചെയ്ത് വെച്ച ബീഫ് എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം കുക്കർ മൂടി ഒരു whistle വന്ന ശേഷം 20മിനിറ്റ് sim ആക്കി വെക്കുക…പ്രഷർ പോയ ശേഷം കുക്കർ തുറന്ന് വറ്റിച്ചെടുക്കുക…അല്പം മല്ലിയില തൂവി സെർവ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുരുമുളകിട്ടു വരട്ടിയ ബീഫ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Touch By Rafsila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.