വായിൽ ഇട്ടാൽ അലിയുന്ന ക്യാരറ്റ് റവ കേസരി ഉണ്ടാക്കി നോക്കൂ

Advertisement

വായിൽ ഇട്ടാൽ അലിയുന്ന ക്യാരറ്റ് റവ കേസരി

ചേരുവകൾ

റവ – അര കപ്പ്‌

ക്യാരറ്റ് ചുരണ്ടിയത് – അര കപ്പ്‌

നെയ്യ് – 2 ടീസ്പൂൺ

പഞ്ചസാര – അര കപ്പ്‌

വെള്ളം – ഒരു കപ്പ്‌

ഏലയ്ക പൊടി – അര ടീസ്പൂൺ

ഉണക്ക മുന്തിരി

ബദാം നുറുക്കിയത്

തയ്യാറാക്കുന്ന വിധം
ഒരു പാനിൽ അര ടീസ്പൂൺ നെയ്യ് ചൂടാക്കി റവ ഒന്ന് മൂപ്പിച്ചു മാറ്റി വയ്ക്കുക

പാനിൽ അര ടീസ്പൂൺ നെയ്യ് ചൂടാക്കി ക്യാരറ്റ് വഴറ്റുക ശേഷം ഒരു പാത്രത്തിൽ മാറ്റി വയ്കാം

അതേ പാനിൽ അര ടീസ്പൂൺ നെയ്യ് ചൂടാക്കി ഉണക്ക മുന്തിരി വറുത്തു മാറ്റാം

ഒരു പാത്രത്തിൽ ഒരു കപ്പ്‌ വെള്ളം ചൂടാക്കുക. അതിൽ റവ ക്യാരറ്റ് എന്നിവ ചേർത്ത് ചെറിയ തീയിൽ വച്ച് വേവിക്കുക. പഞ്ചസാര കൂടി ചേർത്ത് വെള്ളം നന്നായി വറ്റിച്ചു അടുക്കുക.

പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോൾ അര ടീസ്പൂൺ നെയ്യ്, ഏലയ്ക പൊടി, ഉണക്ക മുന്തിരി എന്നിവ ചേർത്ത് ഇളകി യോജിപ്പിച്ച ശേഷം വിളമ്പുക. ബദാം നുറുക്കിയത് വച്ച് അലങ്കരിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് റവ കേസരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.