ചേന ഉണ്ടെങ്കിൽ ഇറച്ചിക്കറിയുടെ രുചിയിൽ നല്ല കിടിലൻ മസാല കറി ഉണ്ടാക്കാം..

Advertisement

ചേന ഉണ്ടെങ്കിൽ ഇറച്ചിക്കറിയുടെ രുചിയിൽ നല്ല കിടിലൻ മസാല കറി ഉണ്ടാക്കാം..ചോറിന്റെ കൂടെ മാത്രം അല്ല ചപ്പാത്തി, പൊറാട്ട എന്ന് വേണ്ട ഏത് പലഹാരത്തിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആയ ഈ മസാല കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാൻ വീഡിയോ കാണൂ..

ആദ്യം 400 ഗ്രാം ചേന തൊലി ഒക്കെ കളഞ്ഞു മീഡിയം സൈസിൽ ഉള്ള ക്യൂബസ് ആക്കി കട്ട് ചെയ്ത് എടുത്തതിലേക്ക് കാൽ ടേബിൾ സ്പൂൺ മഞ്ഞൽ പൊടി, ഉപ്പ്, കുറച്ചു കറി വേപ്പില, എരിവിന് അനുസരിച്ചു പച്ചമുളക് നീളത്തിൽ നടു കീറിയത്,മുക്കാൽ കപ്പ് വെള്ളം,ഇത്രയും ചേർത് മൂടി വെച്ച് 5 മിനിറ്റ് വേവിക്കാം..

ഇത് നന്നായി തിളക്കാൻ തുടങ്ങിയാൽ മൂടി തുറന്നു വെച്ച് ഇതിലെ വെള്ളം ഒന്ന് വറ്റിച്ചെടുക്കാം..വെള്ളം ഏകദേശം വറ്റി വന്നാൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ഒരു മിനിറ്റ് നേരം ചേന വെളിച്ചെണ്ണയിൽ ഒന്ന് വഴറ്റാം.. ചേന വെളിച്ചെണ്ണയിൽ നന്നായി ഒന്ന് വഴറ്റിയതിന് ശേഷം flame ഓഫാക്കാം..

അടുത്തത് ആയി ഒരു പാൻ ചൂടാക്കി കുറച്ചു കൂടെ വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ ഒഴിച് കൊടുക്കാം.. ഇത്‌ ചൂടായാൽ മീഡിയം സൈസ് ഉള്ള മൂന്ന് സബോളയും കുറച്ചു കറി വേപ്പിലയും ചേർത്ത് കൊടുക്കാം.. സബോള നന്നായി വഴന്ന് വന്നാൽ 8 വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, 6 പച്ചമുളക് ഇവ ചതച്ചത് ചേർത്ത് കൊടുക്കാം..

ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം നന്നായി മാറി വന്നാൽ ഇതിലേക്ക് പൊടികൾ ചേർക്കാം.. കാൽ ടേബിൾ സ്പൂൺ കൂടെ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മല്ലി പൊടി,പിന്നേ രണ്ടു ടേബിൾ സ്പൂൺ കശ്‍മീരി ചില്ലി പൌഡർ, കാൽ ടീസ്പൂൺ കുരുമുളക് പൊടി ഇവ ചേർത്ത് നന്നായി മൂത്തു വന്നാൽ ഇതിലേക്ക് രണ്ടു തക്കാളി മിക്സിയിൽ നന്നായി അടിച്ചെടുത്തത് ചേർക്കാം.. തക്കാളിയുടെ കളറും സ്മെൽലും ഒക്കെ ചേഞ്ച്‌ ആയി വന്നാൽ വേവിച്ചു വെച്ചിരിക്കുന്ന ചേന ചേർത്ത് കൊടുക്കാം..

ഒപ്പം കറിയിൽ എത്രത്തോളം ഗ്രേവി വേണോ അത്രയും വെള്ളം കൂടെ ചേർക്കാം.. ആവിശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ്‌ ആക്കിയിട്ടു ഉപ്പ് നോക്കീട്ടു പോരെങ്കിൽ കുറച്ചു കൂടെ ചേർത്ത് കൊടുക്കാം..ഒന്ന് കൂടെ നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം മസാല ചേനയിൽ നന്നായി പിടിക്കാൻ ആയി രണ്ട് മൂന്നു മിനിറ്റ് മൂടി വെച് വേവിക്കാം..

അതിനു ശേഷം മൂടി തുറന്നു കാൽ ടീസ്പൂൺ ഗരം മസാല പൊടിയും, കാൽ ടീസ്പൂൺ പെരും ജീരകം പൊടിച്ചതും കുറച്ചു കറി വേപ്പിലയും,കുറച്ചു കൂടെ പച്ച വെളിച്ചെണ്ണയും ചേർത്ത് എല്ലാം കൂടെ നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം..ചൂട് ഒന്ന് ചെറുതായി ഒന്ന് ആറിയതിന് ശേഷം വിളമ്പാം…

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മസാല കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.