റവയും നാളികേരവും കൊണ്ട് 10 മിനിറ്റിൽ ഒരു കിടിലൻ പ്രഭാത ഭക്ഷണം.
ചേരുവകൾ :
റവ -1/2 കപ്പ്
നാളികേരം -1/4 കപ്പ്
ചെറിയ ഉള്ളി -3 എണ്ണം
പച്ചമുളക് -1 എണ്ണം
ജീരകം -1/4 ടീസ്പൂൺ
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം :
റവ, നാളികേരം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. അതിലേക്കു ജീരകം ഇട്ടു ഇളക്കുക. ദോശ മാവിന്റെ പാകത്തിൽ ആണ് വേണ്ടത്. ഒരു പാൻ ചൂടാക്കി കുറച്ചു എണ്ണ ആക്കി കൊടുക്കുക. അതിലേക്കു ഒരു കയ്യിൽ മാവ് ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. മുകൾ ഭാഗം ആയാൽ മറിച്ചിട്ട് വേവിക്കുക. വെറുതെ കഴിക്കാനും, ചട്ണിയുടെ കൂടെയും നല്ല സ്വാദ് ആണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്രഭാത ഭക്ഷണം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.