വെള്ള കടല കൊണ്ട് ഒരു അറബിക് ഫലഫെൽ ഉണ്ടാക്കിയാലോ. തയ്യാറാക്കുന്ന വിധം നോക്കാം. 3/4 കപ്പ് വെള്ള കടല തലേദിവസം വെള്ളത്തിൽ കുതിർത്ത് വെക്കണം. അടുത്ത ദിവസം വെള്ളം കളഞ്ഞു ഒരു മിക്സി ജാറിൽ ഇട്ടു കൊടുക്കണം. ഒട്ടും വെള്ളം വേണ്ട. മല്ലി ഇല ഒരു കൈ പിടി നിറയെ , 3 വെളുത്തുള്ളി , 3/4 പീസ് സവോള കട്ട് ചെയ്ത് എടുത്തത്. 1 tsp മുളക് പൊടി , 1/2 tsp മല്ലി പൊടി , ഉപ്പ്, 1.5 tsp മൈദ , 1/2 tsp കുരുമുളക് പൊടി ഇത്രെയും ചേർത്ത് അരച്ച് എടുക്കണം. തരി തരി ആയിട്ട് വേണം അരക്കൻ. ഒട്ടും വെള്ളം ചേർകകരുത്. ഇനി വേറെ ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. കൈ കൊണ്ട് കുഞ്ഞു ബോൾ ആക്കി എടുക്കണം.എല്ലാം ബോൾ ആകി എടുക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുഞ്ഞു ബോൾ ഇട്ടു കൊടുക്കാം . തീ മീഡിയം ആയിരിക്കണം. എന്നാല് മാത്രമേ ഉള്ള് നന്നായി വെന്തു കിട്ടു. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ടേസ്റ്റ് ആണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അറബിക് ഫലഫെൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.