വെറും അഞ്ചു മിനിറ്റ് കൊണ്ട് ബ്രെഡ് വച്ചു ഒരു വെറൈറ്റി സ്നാക്ക്സ് റെഡിയാകാം
ചേരുവകൾ
ബ്രെഡ് – 4 സ്ലൈസ്
സവാള – 1
വെളുത്തുള്ളി -4 അല്ലി
ക്യാപ്സിക്കും – കുറച്ച്
മുളകുപൊടി – അര ടീസ്പൂൺ
സോയ സൗസ് – 1ടീസ്പൂൺ
ടൊമാറ്റോ സൗസ് – 2 ടീസ്പൂൺ
നെയ് -അര ടീസ്പൂൺ
എണ്ണ – 1 ടീസ്പൂൺ
മല്ലിയില – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അര ടീസ്പൂൺ നെയ് ചേർക്കുക ഇതിൽ ബ്രെഡ് ചെറുതായി മുറിച്ചത് ഒന്ന് മൂപ്പിച് മറ്റൊരു പാത്രത്തിൽ മാറ്റി വയ്ക്കുക
ഒരു പാനിൽ ഓയിൽ ചൂടാക്കി അതിൽ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക… ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ഒപ്പം ക്യാപ്സിക്കും അരിഞ്ഞത് ചേർത്ത് വഴറ്റുക
മുളകുപൊടി ചേർത്ത് ഒന്ന് വഴറ്റിയ ശേഷം സോയസൗസ് ടൊമാറ്റോ സൗസ് ചേർക്കുക ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് മസാല നന്നായി ഒന്ന് യോജിപ്പിക്കുക.. ഉപ്പ് പാകത്തിന് ചേർക്കാം.
ഇനി ബ്രെഡ് ഫ്രൈ ചെയ്തത് ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക ഒപ്പം മല്ലിയില കൂടെ ചേർക്കുക..നന്നായി ഇളകിയ ശേഷം ഗ്യാസ് ഓഫ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെറൈറ്റി സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.