ബീഫ്‌ കറുമുറെ ഇനി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

ബീഫ് കറുമുറെ കഴിക്കാം

നല്ല പോത്തിറച്ചി നന്നായി കനം കുറച്ചു കട്ട് ചെയ്തത് 1/2കിലോ . അതിലേക്ക് ഇഞ്ചി, പച്ചമുളക് ചതച്ചത് 1.1/2ടേബിൾ സ്പൂൺ ഇട്ട് , 1.1/2ടേബിൾ സ്പൂൺ ഗാർലിക് പൌഡർ (വെളുത്തുള്ളി പൊടി ), 1tsp മഞ്ഞൾ പൊടി, 1.1/2ടേബിൾ സ്പൂൺ ചില്ലി സോസ് , 1.1/2ടേബിൾ സ്പൂൺ ഹോട്ട് സോസും,1tsp എണ്ണയും, 1.1/2ടേബിൾ സ്പൂൺ വിനാഗിരിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നയി ഇളക്കി യോജിപ്പിച്ചു 20മിനിറ്റ് മാറ്റിവെക്കുക.

ഇനി ചൂടായ പാനിലേക്ക് 2ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് മസാല പുരട്ടിയ ബീഫ് അതിലേക്ക് ഇട്ട് ചെറിയ തീയിൽ അടച്ചു വെച്ച് 10മിനിറ്റ് വേവിക്കുക . അതിനു ശേഷം മറിച്ചിട്ട് വീണ്ടും വേവിക്കുക . നന്നയി വെന്ത് ഗ്രിൽ ആയി വരാൻ ഇരുപത് 20മിനിറ്റ് വേണ്ടി വരും . നന്നായി മൊരിഞ്ഞു കഴിയുമ്പോൾ ചൂടോടെ സെർവ് ചെയ്യാം . അസാദ്യ രുചിയിൽ ഒരു ബീഫ് ഗ്രിൽ . എല്ലാവർക്കും തയ്യാറാക്കാം

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.