ഗോതമ്പ് പൊടി കൊണ്ടു വളരെ ടേസ്റ്റി ഒരു ആയ സ്നാക്ക്

ഗോതമ്പ് പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ചിക്കൻ കമീറ. നോമ്പ് കാലങ്ങളിൽ കഴിക്കാനും, വൈകുന്നേരത്തെ ചയാക്കും കഴിക്കാൻ വളരെ നല്ലതാണ് ഈ കമീറ. നമുക്ക് തയ്യാറാക്കുന്ന വിധം നോക്കിയാലോ.

1കപ്പ് ആട്ട പൊടി ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് 1 tsp ഇൻസ്റ്റന്റ് ഈസ്റ്റ് , 1 tsp പഞ്ചസാര, ഉപ്പ് ,1 മുട്ട ഉടച്ചത് എന്നിവ ചേർക്കുക. ഇളം ചൂടുള്ള വെള്ളം കൂടി ഒഴിച്ച് കുഴച്ച് എടുക്കുക. 1 മണിക്കൂർ എങ്കിലും ഇത് അടച്ചു മാറ്റിവെക്കണം. ഇനി ഇതിലേക്ക് ഫില്ലിംഗ് വേണ്ടി ബോൺ ലെസ്സ് ആയ ചിക്കൻ ആണ് വേണ്ടത്. ചെറുതായി കട്ട് ചെയ്തു എടുക്കുക. 1 .25 tsp മുളക് പൊടി ,മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ചേർത്ത് ഫ്രൈ ചെയ്തടുക്കുക. അതേ എണ്ണയിൽ തന്നെ 1 സവോള വഴറ്റുക. ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് ,ഉപ്പ് എന്നിവ ചേർക്കുക.

ഇതിൽ ഒരുപാട് മസാല ചേർക്കേണ്ട അവിശ്യമില്ല. ഫ്രൈ ചെയ്ത ചിക്കൻ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. 1 മണിക്കൂർ കഴിഞ്ഞ് മാവ് എടുത്ത് നന്നായി കുഴച്ച് ചെറിയ ബോൾ ആക്കി എടുക്കുക. ബ്രഡ് പൊടിച്ചതും , മുട്ട ഉടച്ചതും എടുത്ത് വെക്കുക. ബോൾ മുട്ടയിൽ മുക്കി ബ്രഡ് പൊടിച്ചത് കൂടി തട്ടി എടുക്കാം. എണ്ണ ചൂടാക്കി അതിലേക്ക് ഓരോ ബോൾസ്‌ ആയി ഫ്രൈ ചെയ്തു എടുക്കാം. ഫ്രൈ ചെയ്ത എടുത്ത ബ്രഡ് നടുക്ക് കത്തി വെച്ച് കട്ട് ചെയ്തു അതിലേക്ക് ചിക്കൻ മസാല വെച്ച് കൊടുക്കാം. വളരെ ടേസ്റ്റി ആയ സ്നാക്ക് എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.