ഇപ്പോഴത്തെ ട്രെൻഡിങ് ആയ tres leches കേക്ക് കുട്ടികൾക്ക് പോലും അ അതിരുചികരമായി മിനിറ്റുകൾകൊണ്ട് കുക്കറിൽ തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങൾ
മുട്ട -3
പഞ്ചസാര-3/4കപ്പ്
സൺഫ്ലവർ ഓയിൽ-1/2കപ്പ്
ബേക്കിംഗ് സോഡാ-1/4tsp ബേക്കിംഗ് പൗഡർ-1/2tsp
മൈദ -3/4കപ്പ്
വാനില എസൻസ് -1tbsp
വിപ്പിംഗ് ക്രീം -1കപ്പ്
കണ്ടൻസ്ഡ് മിൽക്ക് -1/2കപ്പ്
പാല്-1/2കപ്പ്
തയ്യാറാക്കുന്ന വിധം
3 മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചെടുക്കുക ശേഷം മുട്ടയുടെ വെള്ള നല്ലവണ്ണം ബീറ്റ് ചെയ്തെടുക്കുക ഒരു വെള്ള കളർ ആവുന്നത് വരെ ബീറ്റ് ചെയ്തതിനുശേഷം മാറ്റിവെക്കാം ഇനി മുട്ടയുടെ മഞ്ഞ ബീറ്റ് ചെയ്യാം മുട്ടയുടെ മഞ്ഞ ഒരു 10 മിനിറ്റ് ബീറ്റ് ചെയ്തതിനുശേഷം മുക്കാൽ കപ്പ് പഞ്ചസാര ഇട്ട് നല്ലോണം വീണ്ടും ബീറ്റ് ചെയ്തെടുക്കാം ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വാനില എസൻസ് കൂടി ആഡ് ചെയ്ത ബീറ്റ് ചെയ്യുക… ഇനി ഇത് മാറ്റിവെക്കാം ഇനി ഒരു അരിപ്പ യിലേക്ക്… മുക്കാൽ കപ്പ് മൈദയും അര ടീസ്പൂൺ ബേക്കിംഗ് പൗഡറും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടു അരിച്ചെടുത്ത് അരിച്ചെടുത്ത പൊടി നമ്മൾ നേരത്തെ ബീറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞയിൽ കുറേശ്ശെ കുറേശ്ശെ ആഡ് ചെയ്ത് മിക്സ് ചെയ്ത് എടുക്കാം ശേഷം മുട്ടയുടെ വെള്ള ബീറ്റ് ചെയ്തത് കൂടി ഇതിലേക്ക് ആഡ് ചെയ്തു മിക്സ് ചെയ്യുക….
ഇനി ഒരു കുക്കറിലേക്ക് കുറച്ച് ബട്ടർ പുരട്ടിയതിനുശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്റർ കുക്കറിലേക് ഒഴിച്ചു കൊടുക്കാം കുക്കറിനെ വിസിൽ മാറ്റി 40 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കാം… 40 മിനിട്ടിനുശേഷം തുറന്നു നോക്കുമ്പോൾ കേക്ക് റെഡി ആയിട്ടുണ്ടാകും… ഇനിയൊരു പാത്രത്തിലേക്ക് അരകപ്പ് പാല് അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് അര കപ്പ് വിപ്പിംഗ് ക്രീം ഇട്ട് മിക്സ് ചെയ്യുക ഇനി ഈ മിക്സ് ചെയ്ത് പാല് കേക്കിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം ഒരു അഞ്ച് മിനിറ്റിനുശേഷം കേക്കിനെ മുകളിലേക്ക് നമുക്ക് വിപ്പിംഗ് ക്രീം കൂടി തേച്ചുകൊടുക്കാം സ്വാദിഷ്ടമായ കേക്ക് റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.