നേന്ത്ര പഴം വച്ചു വളരെ വ്യത്യസ്തമായ ഒരു നാലു മണി പലഹാരം ആയാലോ
1.നേന്ത്ര പഴം വേവിച്ചത് – 1.5 എണ്ണം
2.നാളികേരം – 1/2 കപ്പ്
3.പഞ്ചസാര – 1ടേബിൾ സ്പൂൺ
4.നെയ്യ് – 1ടീസ്പൂൺ
5.ഏലക്ക പൊടിച്ചത് – 1/4 ടേബിൾ സ്പൂൺ
6.സേമിയ വറുത്തത് /കോൺഫ്ളക്സ് പൊടിച്ചത് – 4 ടേബിൾ സ്പൂൺ
7.എണ്ണ
പഴം നന്നായി വേവിച്ചു ഉടച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി നാളികേരം ഇട്ടു വഴറ്റുക. അതിലേക്കു ഏലക്ക പൊടിച്ചത് കൂടി ഇട്ടു ഇളക്കുക. പിന്നീട് വറുത്ത സേമിയ(ചെറുതായ് പൊടിക്കുക ) /പൊടിച്ച കോൺഫ്ളക്സ് 1.5 ടേബിൾ സ്പൂൺ ഇട്ട് ഒരു 2 മിനിറ്റ് ഇളക്കുക. അതിനുശേഷം ഉടച്ചു വച്ച പഴത്തിലേക്കു ഇട്ടു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക അതിൽ നിന്നും ചെറിയ ബോൾ ആക്കി എടുത്തു ഒന്ന് പരത്തി കൊടുക്കുക. അതിനു ശേഷം സേമിയ /പൊടിച്ച കോൺഫ്ളക്സ് /ബ്രെഡ് പൊടി ഇവ ഇതിലെങ്കിലും ഒന്നിൽ കവർ ചെയ്തു എടുക്കുക. ഒരു പാനിൽ കുറച്ചു എണ്ണ ചൂടാക്കി അതിലേക്കു വച്ചു കൊടുക്കുക രണ്ടു ഭാഗവും ഗോൾഡൻ ബ്രൗൺ കളർ ആകുന്ന വരെ ഷാലോ ഫ്രൈ ചെയ്യുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലു മണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
