ബേക്കറിയിലെ ചില്ലു കൂട്ടിൽ കാണുന്ന ചുവന്ന ജിലേബി ആണ് ഇന്ന് ഉണ്ടാക്കുന്നത്. വളരെ എളുപ്പം ആണ് ഉണ്ടാക്കാൻ വേണ്ടി. മാവ് അരച്ച് എടുത്തിട്ടാണ് ജിലേബി ഉണ്ടാക്കിയത്. നമുക്ക് വേഗം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.
ജിലേബി ഉണ്ടാക്കാൻ വേണ്ടി മാവ് ആണ് ആദ്യം തയ്യാറാക്കുന്നത്. ഉഴുന്ന് 3/4 കപ്പ് ആണ് വേണ്ടത്. 250 ml കപ്പിലാണ് ഉഴുന്ന് എടുത്തത്. നന്നായി കഴുകി വെള്ളം ഒഴിച്ച് ഒരു 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. അതിനു ശേഷം ഇത് ഒരു മിക്‌സ്സി ജാറി ഇട്ടു കൊടുക്കാം. ആദ്യം 1 tbsp വെളളം ഒഴിച്ച് കൊടുത്ത് നോക്കാം എന്നിട് ശേരിക് അറഞ്ഞില്ലേകിൽ 2 tbs വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് എടുക്കാം. ഒരുപാട് വെള്ളം കൂട്ടാൻ പാടില്ല. ഒരു പാത്രത്തിലേക്ക് മാറ്റുക. 1 tbsp കോണ്‌ഫ്ലോർ കൂടെ ചുവപ്പ് കളർ കൂടി ചേർത്ത് നന്നായി ഇളക്കുക. ഒരു പൈപിങ് ബാഗിൽ മാറ്റാം.
പഞ്ചസാര ലായിനി തയ്യാറാക്കാം. 3/4 കപ്പ് പഞ്ചസാര ഒരു പാനിൽ ഇട്ടു കൊടുക്കാം അതിലേക്ക് 3/4 കപ്പ് വെള്ളം കൂടി ഒഴിച്ച് ഏലക്കൈ ചേർക്കാം. പകുതി ചെറു നാരങ്ങ നീരും കൂടി ചേർത്ത് മീഡിയം തീയിൽ തിളപ്പിച്ച് എടുക്കാം. നന്നായി തിളച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാം. ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. മാവ് ജിലേബിയുടെ രൂപത്തിൽ ചുറ്റിച്ചു കൊടുക്കാം. പഞ്ചസാര ലായിനിയും ചെറു ചൂടിൽ മീഡിയം തീയിൽ വെച്ച് ചൂടക്കുകയും വേണം. ഫ്രൈ ആയ ഓരോ ജിലേബി പഞ്ചസാര ലായനി ഇട്ടു കൊടുക്കാം. കുറച്ച് നേരം വെച്ചതിനു ശേഷം എടുത്ത് മാറ്റാം. എല്ലാവരും ഇത് പോലെ ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്പ്പെടും
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ജിലേബി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.