ഖൽബ് നിറക്ക്ണ ബീഫ് ഫ്രൈ😋👌
ഇതൊരു ഒന്നൊന്നര ബീഫ് ഫ്രൈ ആണ് ട്ടോ.. ഇതുപോലെ തന്നെ ഉണ്ടാക്കി കഴിച്ചാൽ ശരിക്കും നിങ്ങളുടെ മനസ്സ് നിറയും. വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ബീഫ് ഫ്രൈ ആണ്.
അപ്പൊ നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..
ആദ്യം തന്നെ നമുക്ക് ഒരു കുക്കറിൽ ബീഫ് വേവിച്ചെടുക്കണം. ഒരു കിലോ എല്ലോടു കൂടിയ ബീഫ് ആണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്.
ഇതിലേക്ക്..മൂന്നാലു ചെറിയ ഉള്ളി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, വേപ്പില പിന്നെ മസാലപ്പൊടികൾ ആയിട്ട്.. ഒരു വലിയ ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, മൂന്ന് ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, പാകത്തിന് ഉപ്പ്.. പിന്നെ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി കുഴച്ച് ബീഫ് ലേക്ക് ഈ മസാലകൾ പിടിപ്പിക്കണം.. ഇനി നമുക്ക് കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് കുക്കർ അടച്ച് മൂന്നു വിസിൽ വരുന്നവരെ വേവിക്കണം.
ഇനി മറ്റൊരു പ്ലാൻ വെച്ചിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ഒരു ചെറിയ ഇഞ്ചി മൂന്നാലു വെളുത്തുള്ളി ഒരു പച്ചമുളക് ഒന്ന് ചതച്ചത് ഇട്ടു കൊടുക്കുക. ഇനി നമുക്ക് ഇതിലേക്ക് ഒരു മൂന്നാല് ചെറിയ ഉള്ളി അരിഞ്ഞതും, ഒരു പകുതി സവാളയും, ഒരു പച്ചമുളക് കുറച്ച്, കറിവേപ്പില.. എല്ലാം ചേർത്ത് നന്നായി വഴറ്റുക. ഒരു അരക്കപ്പ് തേങ്ങാക്കൊത്ത് കൂടി ചേർത്തു കൊടുക്കാം. ഒന്നു വാടി വരുമ്പോൾ നമുക്ക് ബീഫ് വേവിച്ചത് ഇട്ടുകൊടുക്കാം. ബീഫ് വറ്റി വരണം. ഇനി നമുക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ പെരുംജീരകം, കുറച്ചു കറിവേപ്പില ഒരു പച്ചമുളക്.. എല്ലാം ചേർത്ത് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കണം.. അവസാനം കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം.. നമ്മുടെ അടിപൊളി ബീഫ് ഫ്രൈ ഇവിടെ റെഡിയായിട്ടുണ്ട്. ഇത് ഇരിക്കും തോറും നല്ല കറുത്ത നിറം ആയി വരും കേട്ടോ.. 😋👌
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.