ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് ഷവർമയുടെ രുചി പോലും തോൽപ്പിക്കുന്ന ഒരു അടിപൊളി സ്നാക് ഉണ്ടാക്കിയാലോ
കിടിലൻ രുചിയാണ് കേട്ടോ ഇത് കഴിക്കാൻ വേണ്ടിയിട്ട്. അപ്പോൾ നമുക്ക് ഇതെങ്ങനെയാണ് തയ്യാറാക്കുന്ന നോക്കാം.
ചേരുവകൾ
മൈദ – 2 കപ്പ് +2 ടീസ്‌പൂൺ
പാൽ -3/4 കപ്പ്
യീസ്റ് -1/2 ടീസ്‌പൂൺ
പഞ്ചസാര-1ടീസ്‌പൂൺ
ക്യാപ്സിക്കം
സവാള
ക്യാരറ്റ്
ചിക്കൻ
കുരുമുളക് പൊടി -1ടീസ്‌പൂൺ
തൈര് -5ടീസ്‌പൂൺ
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ പഞ്ചസാര, യീസ്റ് ഇട്ട് നന്നായി ഒന്ന് മിക്സ് ചെയ്യുക അതിൽ ഒട്ടും ഒരു കാൽ കപ്പ് ഇളം ചൂടുള്ള വെള്ളം ഒഴിച്ചിട്ടു ഇത് ആദ്യം നമുക്കൊന്ന് പുളി ക്കാനായി മാറ്റിവയ്ക്കാം. ഇനി നമുക്ക് ഇതിനുള്ള മാവ് കുഴച്ചു വെക്കാം. അതിനായി ഒരു പാത്രത്തിൽ രണ്ട് കപ്പ് മൈദ ഇട്ട് അതിലോട്ട് ആവശ്യത്തിനു ഉപ്പും തൈരും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇനി ഇതിലോട്ട് നമ്മൾ നേരത്തെ കുഇനി ഇതിലോട്ട് നമ്മൾ നേരത്തെ പുളിക്കാനായി മാറ്റിവെച്ച യീസ്റ് ന്റെ മിക്സ് ചേർത്ത് നന്നായിട്ട് ഒരു ചപ്പാത്തി മാവ് കുഴചെടുക്കുന്നതുപോലെ കുഴച്ചെടുക്കാം. ഇനി ഇത് രണ്ടുമണിക്കൂർ റസ്റ്റ് ചെയ്യാൻ വേണ്ടി മാറ്റി വെക്കാം. ഇനി ചെറുതായിട്ട് കട്ട് ചെയ്തിട്ട് ചിക്കൻ പീസിലോട്ട് മുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി, കുരുമുളക്പൊടി എന്നിവ ഇട്ടു 1/2 മണിക്കൂർ ഒന്ന് റെസ്റ് ചെയ്യാൻ വച്ചതിനു ശേഷം എണ്ണയിൽ നന്നായി ഫ്രൈ ചെയ്തെടുക്കാം. ഇനി മറ്റൊരു പാനിൽ കുറച്ചു എണ്ണ ചൂടാക്കി എടുത്തുവച്ച വെജിറ്റബ്ൾസ് ഒന്ന് വാട്ടി എടുക്കാം. ഇനി അതേ പാനിൽ ബട്ടർ ഒഴിച്ചു അത് നന്നായി ചൂടാകുന്ന സമയത്തു മൈദ ഇട്ടു നന്നായി ഒന്ന് ഇളക്കികൊടുക്കാം. ഇനി ഇതിലൊട്ട് 3/4 കപ്പ് ഓളം പാല് ഒഴിച്ചു ആവശ്യത്തിന് ഉപ്പും, കുരുമുളക്പൊടിയും ഇട്ടു നന്നായി കുറുകി വരുമ്പോൾ വഴറ്റിയെടുത്ത വെജിറ്റബിൾസും, ചിക്കൻ പീസും ഇതിലോട്ടു ഇട്ടുകൊടുക്കാം. ഇനി മൈദ മാവ് നാന്നായി പരത്തിഎടുത്തു നടുഭാഗത്തായി ഫില്ലിങ്സ് വച്ചുകൊടുത്തു ഷേപ്പ് ചെയ്തെടുത്തിട്ട് ചെറുതായി ഒന്ന് ഫ്രൈ ചെയ്തെടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രീമി മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.