നാടൻ അരി അലുവ . കൂടുതൽ അദ്ധ്വാനം ..കുറച്ചു ചേരുവകൾ. .നല്ല രുചി..

Advertisement

നാടൻ അരി അലുവ . കൂടുതൽ അദ്ധ്വാനം ..കുറച്ചു ചേരുവകൾ. . നല്ല രുചി..

ചേരുവകൾ

• പച്ചരി 250 ഗ്രാം

• ശർക്കര 1 കിലോ

• നാളികേരം 3 എണ്ണം

• ഏലക്കായ ആവശ്യത്തിന്

• കശുവണ്ടി ആവശ്യത്തിന് (ഡെക്കറേഷന് )

• വെള്ളം ആവശ്യത്തിന്

(നാളികേര പാലും ശർക്കര പാനിയും വെള്ളവും ചേർത്ത് മൂന്ന് ലിറ്ററിൽ കുറയാൻ പാടില്ല )

തയ്യാറാക്കുന്ന വിധം

പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മണിക്കൂർ കുതിർത്തു എടുക്കുക .കുതിർത്ത അരി മിക്സിയുടെ ജാറിൽ ഇട്ടു ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക .ശർക്കര പാനിയും റെഡി ആക്കി വെക്കുക .തേങ്ങാ പാലും തയ്യാറാക്കി വെച്ച ശേഷം അലുവ ഉണ്ടാക്കുന്ന പാത്രത്തിലേക്ക് അരി അരച്ചതും ശർക്കര പാനിയും (ശർക്കര പാനി ചൂട് പാടില്ല )ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .ഈ മിക്സിലേക്കു തേങ്ങ പാലും കൂടി ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം അലുവ ഉണ്ടാക്കാൻ അടുപ്പത്തു വെക്കാം .കൈ വിടാതെ ഇളക്കി കൊണ്ടിരിക്കണം ഒരു രണ്ടു മണിക്കൂർ വേണ്ടി വരും അലുവ റെഡി ആകാൻ .ഈ സമയത്തു പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഏലക്കായ പൊടി കൂടി ചേർത്ത് ഇളക്കി അലുവ അടുപ്പിൽ നിന്നും മാറ്റാം .ഇനി ഒരു പരന്ന പാത്രത്തിലേക്ക് പെട്ടെന്ന് തന്നെ ഇട്ടു കൊടുത്തു ഒരു സ്പൂൺ വെച്ച് നന്നായി ലെവൽ ചെയ്യുക .ഇതിനു മുകളിൽ കുറച്ചു കശുവണ്ടി വെച്ച് കൊടുത്തു ഒന്ന് ഡെക്കറേറ്റ് ചെയ്യാം .ഇനി അലുവ നന്നായി തണുക്കാൻ വെക്കണം .തണുത്ത ശേഷം ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം .നമ്മുടെ സോഫ്റ്റ് ആൻഡ് ടേസ്റ്റി നാടൻ അരി അലുവ തയ്യാർ …( ഈ അളവിൽ നമുക്ക് രണ്ടു കിലോ അലുവ ഉണ്ടാക്കാം )

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അലുവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.