നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടോ? നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കാം.
നുറുക്ക് ഗോതമ്പ് – 1കപ്പ് (250 മില്ലി വെള്ളം കൊള്ളുന്ന കപ്പ് )
നാളികേരം – 1/4 കപ്പ്
പഞ്ചസാര – 2ടീസ്പൂൺ
ചോറ് – 2 ടേബിൾ സ്പൂൺ
ഇൻസ്റ്റന്റ് യീസ്റ്റ് – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
വെള്ളം
തയ്യാറാക്കുന്ന വിധം :
നുറുക്ക് ഗോതമ്പ് അര മണിക്കൂർ വെള്ളത്തിൽ കുതർത്തി വക്കുക. അതിനു ശേഷം നന്നായി കഴുകി മിക്സിയുടെ ജാറിൽ ഇടുക. അതിലേക്കു നാളികേരം, ചോറ്, ഒരു ടീസ്പൂൺ പഞ്ചസാര, യീസ്റ്റ് എന്നിവ ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് നല്ല മിനുസമായി അരച്ചെടുക്കുക. വേറെ ഒരു പത്രത്തിലാക്കി ഒരു 7 തൊട് 8 മണിക്കൂർ പൊങ്ങാൻ വക്കുക. അതിനു ശേഷം ആവശ്യത്തിന് ഉപ്പു, ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടു ഇളക്കി എടുക്കുക. തവ ചൂടാക്കാൻ വക്കുക. അതിലേക്കു ഒരു കയ്യിൽ മാവ് ഒഴിക്കുക. പരത്തരുത്. അതിന്റെ മുകളിൽ ചെറിയ കുമിളകൾ വരുമ്പോൾ ഒരു നുള്ള് എണ്ണ ഒറ്റിച്ചു കൊടുത്തു അടച്ചു വച്ചു വേവിക്കുക. മറച്ചിടണ്ട ആവശ്യം ഇല്ല. അപ്പം റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.