കുക്കറിൽ എളുപ്പത്തിൽ ചെറുപയർ പരിപ്പ് പ്രഥമൻ ഉണ്ടാക്കാം…
ആവശ്യമായ സാധനങ്ങൾ :-
ചെറുപയർ പരിപ്പ് – 1 കപ്പ്
ശർക്കര – 250 ഗ്രാം
രണ്ടാംപാൽ – 2 കപ്പ്
ഒന്നാം പാൽ -2 കപ്പ്
വെള്ളം – 2 കപ്പ്
നെയ്യ് – 2 ടേബിൾ സ്പൂൺ
ചുക്ക് പൊടി – 1/4 ടീസ്പൂൺ
ഏലക്ക പൊടി -1/4 ടീസ്പൂൺ
തേങ്ങ കൊത്ത് – 1/4 കപ്പ്
അണ്ടിപ്പരിപ്പ് -7
ഉണക്ക മുന്തിരി – 8
ഉണ്ടാക്കുന്ന വിധം :-
ഒരു കുക്കറിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് പരിപ്പ് കഴുകി ഊറ്റിയത് ചേർത്തു നന്നായി വഴറ്റുക.. ഇതിലേക്ക് നമുക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്ത് കുക്കറിൽ ഒരു വിസിൽ വരുത്താം.. ഇനി ഇതിലേക്ക് ശർക്കര പാനിയാക്കി ചേർത്ത് കൊടുക്കുക. നന്നായി ശർക്കരയിൽ ഒന്നു വരുകി എടുക്കണം.. ഒരു ടീ സ്പൂൺ നെയ്യും ചേർത്തു കൊടുക്കാം. ഇനി നമുക്ക് ഇതിലേക്ക്, തേങ്ങയുടെ രണ്ടാം പാൽ ചേർത്തു കൊടുക്കാം. നന്നായി വറ്റി വരുമ്പോൾ.. ചുക്ക് ഏലക്ക പൊടി ചേർക്കാം.. ഇനി നമുക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കാം. പായസം ഒന്നു കുറുകിവരുമ്പോൾ.. തീ ഓഫ് ചെയ്യാം. ഇതിലേക്ക് തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി, നെയ്യിൽ വറുത്തു ചേർക്കാം.. നമ്മുടെ പ്രഥമൻ ഇവിടെ റെഡിയായിട്ടുണ്ട്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപയർ പരിപ്പ് പ്രഥമൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.