വളരെ വ്യത്യസ്ത രുചിയിൽ ഇടിച്ചക്ക ഇടിച്ചു ചതച്ചത് ഒന്നു ഉണ്ടാക്കി നോക്കിയാലോ…

വളരെ വ്യത്യസ്ത രുചിയിൽ ഇടിച്ചക്ക ഇടിച്ചു ചതച്ചത് ഒന്നു ഉണ്ടാക്കി നോക്കിയാലോ…

ചേരുവകൾ :

1.ഇടിച്ചക്ക – 1 മീഡിയം വലുപ്പമുള്ളത് (ചെറിയ കഷ്ണങ്ങൾ ആക്കിത് )

2. സവാള – 1 എണ്ണം (അരിഞ്ഞത് )

3.മുളകുപൊടി – 1 ടീസ്പൂൺ

4.വറ്റൽ മുളക് -2 എണ്ണം

5.കുരുമുളക് പൊടി – 1/4 ടീസ്പൂൺ

6.ഗരം മസാല -1/2 ടീസ്പൂൺ

7.മല്ലിപൊടി -1 ടീസ്പൂൺ

8.പച്ചമുളക് – 2 എണ്ണം (അരിഞ്ഞത് )

9.കടുക് – 1/4 ടീസ്പൂൺ

10.വെളിച്ചെണ്ണ -2 ടീസ്പൂൺ

11.കറിവേപ്പില

12.മഞ്ഞൾ പൊടി -1/2 ടീസ്പൂൺ

13.ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്നവിധം :

1. ഒരു കുക്കറിൽ ഇടിച്ചക്ക കഷ്ണങ്ങളും ഉപ്പും ഇട്ട് കുറച്ചു വെള്ളവും ഒഴിച്ചു 2 വിസിൽ കൊടുക്കുക.

2.അതു തണുത്ത ശേഷം ചതച്ചു എടുക്കുക. ഉടയാതെ നോക്കണം.

3.ഒരു തവ ചൂടാക്കി അതിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

4.അതിലേക്കു സവാള ഇട്ട് കൊടുത്തു ഒന്നു വഴറ്റുക.

5.വറ്റൽ മുളക് കൂടി ഇട്ട് വഴറ്റുക

6.കളർ മാറുമ്പോൾ 1/2 ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ട് വഴറ്റിയ ശേഷം ചതച്ച ഇടിച്ചക്ക ഇട്ട് ചെറുതീയിൽ നന്നായി വഴറ്റുക.

7.2 മിനിട്ടു ശേഷം കുരുമുളക് പൊടി ഇട്ട് മിക്സ്‌ ചെയുക

8. തീ ഓഫ്‌ ചെയുന്ന മുന്നേ കറിവേപ്പില ഇട്ട് 1 ടീസ്പൂൺ വെളിച്ചെണ്ണ തൂകി അരിഞ്ഞു വച്ച പച്ചമുളക് ഇട്ട് മിക്സ്‌ ചെയ്യുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വളരെ വ്യത്യസ്ത രുചിയിൽ ഇടിച്ചക്ക ഇടിച്ചു ചതച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി TASTY TREASURES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.