അങ്കമാലി മാങ്ങാ കറി.കല്യാണത്തിന് തലേദിവസം ആണ് ഇത് ഉണ്ടാകാറുള്ളത് എന്റെ കൂട്ടുകാരിയുടെ റെസിപ്പി ആണ്.ഞാൻ എന്റേതായ രീതിയിൽ ഉണ്ടാക്കിയതാണ്. സൂപ്പർ ആണ്‌ മീൻ കറിയുടെ രുചി പോലെയാണ് ഏകദേശം.എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അങ്കമാലിക്കാർ എല്ലാവരും ദയവായി ക്ഷമിക്കുക🙏🙏🙏

അങ്കമാലി മാങ്ങാ കറി.കല്യാണത്തിന് തലേദിവസം ആണ് ഇത് ഉണ്ടാകാറുള്ളത്
എന്റെ കൂട്ടുകാരിയുടെ റെസിപ്പി ആണ്.ഞാൻ എന്റേതായ രീതിയിൽ ഉണ്ടാക്കിയതാണ്. സൂപ്പർ ആണ്‌ മീൻ കറിയുടെ രുചി പോലെയാണ് ഏകദേശം.എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അങ്കമാലിക്കാർ എല്ലാവരും ദയവായി ക്ഷമിക്കുക🙏🙏🙏 .#അങ്കമാലിക്കാരുടെസ്വന്തംമാങ്ങാക്കറി.

പച്ച മാങ്ങ—————————–1-2

സവാള———————————–2

ഇഞ്ചി————————————–ചെറിയ കഷണം

വെളുത്തുള്ളി————————–7-8 എണ്ണം

ഉപ്പ്

വിനാഗിരി——————————–2-3സ്പൂൺ

മല്ലിപ്പൊടി——————————–രണ്ടര സ്പൂൺ

മുളകുപൊടി————————–1സ്പൂൺ എരിവ് അനുസരിച്ചു

മഞ്ഞൾപൊടി ———————–കാൽ സ്പൂൺ

പച്ചമുളക്——————————–3-5എരിവ് നോക്കി( പച്ചമുളകിന്റെ എരിവ് കൂടുതൽ വേണം

കടുക് ————————————1spoon

ഉലുവ————————————–കാൽ സ്പൂൺ

കറിവേപ്പില

ചുവന്ന മുളക്—————————2-3

വെളിച്ചെണ്ണ——————————–2-4സ്പൂൺ

തേങ്ങാപാൽ- ഒന്നാം പാൽ രണ്ടാം പാൽ

ഒരു മൺചട്ടിയിൽ മാങ്ങ തൊലി കളഞ്ഞു മുറിച്ചിടുക അതിലേക്കു സവാള ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക് രണ്ടായി കീറിയത് മല്ലിപൊടി മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് വെളിച്ചെണ്ണ വിനാഗിരി എന്നിവ ചേർത്ത് നന്നായി കൈകൊണ്ടു തിരുമ്മി പിടിപ്പിക്കുക( ഉടച്ചപോലെ ഏകദേശം) അതിൽ രണ്ടാം പാൽ ഒഴിച്ച് അടുപ്പിൽ വെച്ച് വേവിക്കുക കഷ്ണങ്ങൾ വേവുമ്പോൾ ഒന്നാം പാൽ കൂടെ ചേർത്ത് ചൂടാക്കി തീയ് ഓഫാക്കാം.അവസാനമാണ് ഞാൻ കടുക് ഉലുവ എന്നിവ വറുത്തു കൊട്ടുന്നത്. മുളകും കറിവേപ്പില കൂടെ ഞാൻ ചേർക്കുണ്ട് (സാധാരണ ആദ്യം കടുക് പൊട്ടിച്ചു ഉലുവ ചേർത്ത് വഴട്ടുകയാണ് ചെയ്യാറുള്ളത്)

വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി Kitchen time by Smitha ചാനല്‍ Subscribe ചെയ്യൂ.