ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.
ചേരുവകൾ
1. അയല അര കിലോ
2. ഇഞ്ചി 1 tbsp ചതച്ചത്
3. വെളുത്തുള്ളി 1 tbsp ചതച്ചത്
4. ചെറിയ ഉള്ളി കാൽ കപ്പ്
5. പച്ചമുളക് ഒരെണ്ണം
6. കറിവേപ്പില
7. ഉപ്പ്
8. മുളകുപൊടി 2 tsp
9. കാശ്മീരി മുളകുപൊടി 2 tbsp
10. മഞ്ഞൾപൊടി അര tsp
11. വെളിച്ചെണ്ണ 1 tbsp
12. പുളി നാരങ്ങ വലിപ്പത്തിൽ
13. തക്കാളി ഒരെണ്ണം
14. വെള്ളം 1 /2 + 1 /4 + 1 കപ്പ്
15. ഉലുവ 1 /4 tsp
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കിയ ശേഷം ഉലുവ ചേർക്കുക
ചെറിയ ഉള്ളി ഒന്ന് മൂപ്പിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചേർത്ത് വഴറ്റിയെടുക്കാം
പിന്നീട് മസാലപ്പൊടികൾ ചേർത്ത് മൂപ്പിച്ചെടുക്കാം
ശേഷം പുളിവെള്ളവും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക.
ഉപ്പ് ചേർത്തിളക്കിയ ശേഷം തക്കാളി, അയല, കറിവേപ്പില ഇവ ചേർത്തിളക്കി അടച്ചുവെച്ചു വേവിക്കാം.
അയല വെന്തതിനു ശേഷം ഫ്ളൈയിം ഓഫ് ചെയ്തു ചട്ടിയോന്നു ചുറ്റിച്ച ശേഷം വിളമ്പാം.
ഇപ്പോൾ നമ്മുടെ അയല മുളകിട്ടത് തയ്യാറായിട്ടുണ്ട്.
ഇനി വീഡിയോകണ്ട് മനസിലാകുക

