Tag: fish curry

  • രുചികരമായ  മീൻ വറുത്തത്: എളുപ്പത്തിൽ തയ്യാറാക്കാം!

    രുചികരമായ മീൻ വറുത്തത്: എളുപ്പത്തിൽ തയ്യാറാക്കാം!

    മലയാളികളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു വിഭവമാണ് മീൻ വറുത്തത്. ഈ ലളിതവും എന്നാൽ അതിശയകരവുമായ രുചിയുള്ള റെസിപ്പി  അടുക്കളയിൽ പരീക്ഷിക്കൂ, എല്ലാവരും ഇഷ്ടപ്പെടും! ചുവന്ന മുളകിന്റെ എരിവും മഞ്ഞളിന്റെ മണവും കറിവേപ്പിലയുടെ സുഗന്ധവും ചേർന്ന്, ഈ മീൻ വറുത്തത്  താങ്ങളുടെ  മേശയിൽ താരമാകും.

    ചേരുവകൾ

    മീൻ മാരിനേറ്റ് ചെയ്യാൻ:

    • ചെറിയ മീനുകൾ (വൃത്തിയാക്കിയത്) – 500 ഗ്രാം

    • മുളകുപൊടി – 2 ടീസ്പൂൺ

    • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

    • ഉപ്പ് – ആവശ്യത്തിന്

    • കറിവേപ്പില – 1 ഇതൾ

    മസാല തയ്യാറാക്കാൻ:

    • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

    • ചെറിയ ഉള്ളി (അരിഞ്ഞത്) – 1 കപ്പ്

    • പച്ചമുളക് (അരിഞ്ഞത്) – 2-3 എണ്ണം

    • മുളകുപൊടി – ½ ടീസ്പൂൺ

    • മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of: തനിമ

    തയ്യാറാക്കുന്ന വിധം

     1: മീൻ മാരിനേറ്റ് ചെയ്യുക

    1. ഒരു പ്ലേറ്റിൽ 2 ടീസ്പൂൺ മുളകുപൊടി, ½ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

    2. ഈ മിശ്രിതത്തിലേക്ക് കറിവേപ്പില ചേർത്ത് കൈകൊണ്ട് നല്ലവണ്ണം തിരുമ്മുക.

    3. വൃത്തിയാക്കിയ ചെറിയ മീനുകൾ ഈ മസാല മിശ്രിതത്തിൽ പുരട്ടി, 15-20 മിനിറ്റ് മാരിനേറ്റ് ചെയ്യാൻ വയ്ക്കുക.

     2: മീൻ വറുക്കുക

    1. ഒരു പാൻ ചൂടാക്കി, അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക.

    2. എണ്ണ ചൂടായ ശേഷം, മാരിനേറ്റ് ചെയ്ത മീനുകൾ പാനിലിട്ട് ഇരുവശവും മൊരിയുന്നതുവരെ വറുക്കുക (ഏകദേശം 3-4 മിനിറ്റ് ഓരോ വശത്തും).

    3. വറുത്ത മീനുകൾ ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക.

     3: മസാല തയ്യാറാക്കുക

    1. മറ്റൊരു പാൻ ചൂടാക്കി, അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.

    2. എണ്ണ ചൂടായ ശേഷം, അരിഞ്ഞ ചെറിയ ഉള്ളിയും പച്ചമുളകും ചേർത്ത് ഉള്ളി വാടുന്നതുവരെ വഴറ്റുക.

    3. ഉള്ളി വാടിയ ശേഷം, ½ ടീസ്പൂൺ മുളകുപൊടിയും ¼ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക.

    4. വറുത്തുവച്ച മീനുകൾ ഈ മസാല മിശ്രിതത്തിലേക്ക് ചേർത്ത്, എല്ലാം നന്നായി യോജിപ്പിക്കുക.

     4: വിളമ്പാം

    • രുചികരമായ മീൻ വറുത്തത് തയ്യാറായി! ചൂടോടെ ചോറിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ വിളമ്പാം.

    ടിപ്സ്

    • മീനിന്റെ ഫ്രഷ്‌നെസ് ഈ വിഭവത്തിന്റെ രുചി വർധിപ്പിക്കും.

    • മസാലയുടെ എരിവ് നിന്റെ രുചിക്കനുസരിച്ച് ക്രമീകരിക്കാം.

    • കറിവേപ്പില കൂടുതൽ ചേർത്താൽ സുഗന്ധം വർധിക്കും.

    നിന്റെ പ്രിയപ്പെട്ട മീൻ വറുത്തത് റെസിപ്പി പരീക്ഷിച്ച്, നിന്റെ അനുഭവം ഞങ്ങളോട് പങ്കുവയ്ക്കൂ!

  • മീ൯ തലക്കറി

    മീ൯ തലക്കറി

    കള്ള് ഷാപ്പിൽ ഉണ്ടാക്കുന്ന മീൻ തലക്കറി, ഇതിന്റെ പ്രത്യേകത രുചി ഒരിക്കൽ കഴിച്ചവർ ഒരിക്കലും മറക്കില്ല മീനിന്റെ തല മാത്രം കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കണേ…
    Ingredients

    മീൻ തല

    വെളിച്ചെണ്ണ

    കടുക്

    ഉലുവ

    ഇഞ്ചി

    വെളുത്തുള്ളി

    ചെറിയ ഉള്ളി

    പച്ച മുളകു

    കറിവേപ്പില

    മഞ്ഞൾപ്പൊടി

    മുളക് പൊടി

    മല്ലി പൊടി

    കുരുമുളക് പൊടി

    തക്കാളി

    കുട൦ പുളി

    ഉപ്പു

    വെള്ളം

    preparation

    മൺ ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകും ഉലുവയും താളിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ചേർത്തു വഴറ്റുക. ശേഷം ചെറിയ ഉള്ളി, പച്ച മുളകു, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലി പൊടി, കുരുമുളക് പൊടി എന്നിവ പച്ച മണം മാറുന്നതു വരെ വഴറ്റുക. ശേഷം തക്കാളി മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കിയതും ആവശ്യമായ വെള്ളവും കുടം പുളിയും ഉപ്പും ചേർത്തു ഇളക്കി 3 മിനിറ്റ് മൂടിവെച്ചു വേവിക്കുക. ശേഷം വൃത്തിയായി വച്ചിരിക്കുന്ന മീൻ തലയും ചേർത്തു 5 മിനിറ്റ് ചെറു തീയിൽ ഓരോ വശവും മറിച്ചു ഇട്ടു വേവിക്കുക. 2 മണിക്കൂർ എങ്കിലും മാറ്റി വച്ചു കറി വിളമ്പാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Cooking Island

  • മീൻ കറി

    മീൻ കറി

    രുചികരമായ മീൻ കറിക്ക് പുളിയും മുളകും മാത്രം മതി, തേങ്ങയൊന്നും ചേർക്കാതെ തന്നെ നല്ല കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കാം…

    Ingredients

    മീൻ -ഒരു കിലോ

    കാശ്മീരി മുളകുപൊടി- 5 ടീസ്പൂൺ

    പുളി -ഒരു ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി -ഒരു ടീസ്പൂൺ

    ഉലുവ -കാൽ ടീസ്പൂൺ

    ഇഞ്ചി -ഒരു കഷ്ണം

    കുരുമുളക് -ഒരു ടീസ്പൂൺ

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കറിവേപ്പില

    ഉപ്പ്

    Preparation

    ആദ്യം മുളകുപൊടി മഞ്ഞൾപൊടി എന്നിവ പുളി വെള്ളത്തിൽ മിക്സ് ചെയ്തു വയ്ക്കുക കുഴമ്പ് രൂപത്തിലാണ് മിക്സ് ചെയ്യേണ്ടത് ഒരു മൺകലം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഉലുവ ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഇവ ചേർക്കാം നല്ലപോലെ മൂപ്പിച്ച് മിക്സ് ചെയ്തു വച്ചിരിക്കുന്ന മസാല പൊടികൾ ചേർക്കാം ഇത് എണ്ണയിൽ നന്നായി വഴറ്റിയതിനുശേഷം വെള്ളവും ഉപ്പും ചേർക്കാം നന്നായി തിളയ്ക്കാനായി പാത്രം മൂടി വയ്ക്കുക ഇനി മീൻ ചേർക്കാം മീൻ വെന്ത് കുറുകുമ്പോൾ കുരുമുളകുപൊടി ചേർത്തു കൊടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aji Kitchen

  • പച്ചമാങ്ങാ മീൻകറി

    പച്ചമാങ്ങാ മീൻകറി

    ഇപ്പോൾ കേരളത്തിലെ വീടുകളിൽ ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഈ കറി തയ്യാറാക്കുന്നുണ്ടാകും,

    Ingredients

    പച്ചമാങ്ങ

    ഇഞ്ചി

    വെളുത്തുള്ളി

    മഞ്ഞൾപൊടി

    മല്ലിപ്പൊടി,

    മുളകുപൊടി

    പച്ചമുളക്

    കറിവേപ്പില

    തേങ്ങാപ്പാൽ കട്ടിയുള്ളതും കട്ടി ഇല്ലാത്തതും

    വെള്ളം

    ഉപ്പ്

    വെളിച്ചെണ്ണ

    ചെറിയുള്ളി

    Preparation

    മീൻ കറി വയ്ക്കുന്ന പാത്രത്തിലേക്ക് മസാല പൊടികളും അരിഞ്ഞു വച്ചിരിക്കുന്ന ചേരുവകളും മീനും ചേർക്കുക ഇതിലേക്ക് വെള്ളവും തേങ്ങയുടെ രണ്ടാം പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക നന്നായി വേവുമ്പോൾ കട്ടി തേങ്ങാപ്പാൽ ഒഴിച്ച് തീ ഓഫ് ചെയ്യാം ശേഷം ചെറിയുള്ളി നന്നായി മൂപ്പിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Life & Talks!

  • ചാള മുളകിട്ട് വറ്റിച്ചത്

    ചാള മുളകിട്ട് വറ്റിച്ചത്

    ചാള മുളകിട്ട് വറ്റിച്ചത്, ഏതൊരാളുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഇത്, പറയുമ്പോൾ തന്നെ നാവിൽ വെള്ളം വരും, ഇതിന്റെ റെസിപ്പി

    Ingredients

    വെളിച്ചെണ്ണ

    ഉലുവ

    ഇഞ്ചി

    വെളുത്തുള്ളി

    ചെറിയ ഉള്ളി

    പച്ചമുളക്

    തക്കാളി

    മുളകുപൊടി

    മഞ്ഞൾപൊടി

    മല്ലിപ്പൊടി

    ഉപ്പ്

    Preparation

    ഒരു മൺകലം അടുപ്പിലേക്ക് വയ്ക്കാം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആദ്യം ഉലുവ ചേർത്ത് പൊട്ടിക്കാം ശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഇവ ചേർത്ത് മൂപ്പിക്കാം ചെറിയ ഉള്ളി പൊടിയായി അരിഞ്ഞത് ചേർക്കാം ഇത് വഴന്നു വന്നാൽ തക്കാളി ചേർക്കാം തക്കാളി നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിനുള്ള പൊടികൾ ചേർക്കാം പൊടികളുടെ പച്ചമണം മാറുമ്പോൾ വെള്ളവും ഉപ്പും ചേർക്കാം ഇത് നന്നായി തിളച്ചു കഴിഞ്ഞ് ചാള ചേർക്കാം, മൂടിവെച്ച് മീൻ ഇളക്കാതെ ചെറിയ തീയിൽ വേവിക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KERALA KITCHEN

  • സ്രാവ് കറി

    സ്രാവ് കറി

    അഞ്ചുതെങ്ങ് ഭാഗത്തെ മീൻ പിടിക്കുന്നവർക്കിടയിലുള്ള ഒരു മീൻ കറിയാണ് കുഞ്ഞു സ്രാവ് കറി, ചെറിയ സ്രാവ് മീൻ തേങ്ങ അരച്ച് ചേർത്ത് തയ്യാറാക്കുന്ന ഈ കറി ചോറിനൊപ്പം പലഹാരങ്ങൾക്കൊപ്പം വളരെ നല്ലതാണ്…

    Ingredients

    കുഞ്ഞു സ്രാവ് കാൽ കിലോ

    വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ

    കടുക് ഒരു ടീസ്പൂൺ

    കറിവേപ്പില

    ചെറിയ ഉള്ളി കാൽ കിലോ

    കാന്താരി മുളക്

    വെളുത്തുള്ളി ആറ്

    പുളി നാരങ്ങ വലിപ്പത്തിൽ

    തേങ്ങ അരക്കപ്പ്

    കറിവേപ്പില

    മുളകുപൊടി ഒരു ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി അര ടീസ്പൂൺ

    ജീരകം കാൽ ടീസ്പൂൺ വെളിച്ചെണ്ണ
    ഒരു മൺകലം അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക നന്നായി ചൂടാകുമ്പോൾ ഉലുവയും കടവും ചേർത്ത് പൊട്ടിക്കാം കറിവേപ്പിലയും ചെറിയുള്ളിയും ചേർത്ത് നന്നായി വഴറ്റിയതിനുശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം, ഇതിലേക്ക് പുളി പിഴിഞ്ഞത് ഒഴിച്ചുകൊടുത്ത് കൂടെ സ്രാവും ചേർത്ത് വേവിക്കുക, ആവശ്യത്തിന് ഉപ്പും ചേർക്കണം അടുത്തതായി തേങ്ങ മസാലകളും കൂട്ടി അരച്ചത് ചേർക്കാം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക ശേഷം തീ ഓഫ് ചെയ്യാം അവസാനമായി കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SAMANWAYAM

  • കിളിമീൻ  കറി

    കിളിമീൻ കറി

    കിളിമീൻ ഏറ്റവും രുചികരമായ രീതിയിൽ കറി തയ്യാറാക്കുന്നത് കണ്ടു നോക്കൂ, കിളിമീൻ ഇഷ്ടമല്ലാത്തവരാണ് നിങ്ങളെങ്കിൽ ഇതുപോലെ വെച്ചാൽ തീർച്ചയായും കഴിക്കും

    Ingredients

    മുളകുപൊടി -മൂന്ന് ടേബിൾസ്പൂൺ

    മല്ലിപ്പൊടി -അര ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    തേങ്ങ -ഒരു കൈപ്പിടി

    വെള്ളം

    വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    ഉലുവ -കാൽ ടേബിൾ സ്പൂൺ

    പച്ചമുളക് -ഒന്ന്

    വെളുത്തുള്ളി

    ചെറിയുള്ളി

    കറിവേപ്പില

    മഞ്ഞൾപൊടി -കാൽ ടേബിൾ സ്പൂൺ

    ഉപ്പ്

    കുടംപുളി

    കിളി മീൻ

    ഉലുവപ്പൊടി -കാൽ ടേബിൾ സ്പൂൺ

    Preparation

    ഒരു പാനിൽ മുളകുപൊടി മല്ലിപ്പൊടി വെളിച്ചെണ്ണ ഇവ ചേർത്ത് പൊടികൾ നന്നായി ചൂടാക്കി എടുക്കുക ശേഷം ഇതിനെ മിക്സി ജാറിലേക്ക് മാറ്റി തേങ്ങയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കാം. ഒരു മൺകലത്തിൽ വെളിച്ചെണ്ണ ചൂടാക്കുക കടുകും ഉലുവയും ചേർത്ത് പൊട്ടുമ്പോൾ വെളുത്തുള്ളി ചെറിയ ഉള്ളി കറിവേപ്പില ഇവ ചേർത്ത് നന്നായി മൂപ്പിക്കാം മഞ്ഞൾപൊടി ചേർത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്ത ശേഷം അരപ്പ് ഒഴിച്ചു കൊടുക്കാം ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക, പുളി കൂടി ചേർക്കാം ഇനി മീൻ ചേർത്ത് ഒന്ന് തിളക്കുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി ഉലുവ പൊടിയും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ziyas Cooking