Tag: fish curry

  • നെയ്മീൻ മീൻകറി

    നെയ്മീൻ മീൻകറി

    തേങ്ങ അരച്ചുവെച്ച ഹോട്ടൽ സ്റ്റൈൽ മീൻ കറി, സ്പെഷ്യൽ ചേരുവകളും കൂട്ടുകളും ചേർത്ത് തയ്യാറാക്കിയത്..

    Ingredients

    നെയ്മീൻ -ഒരു കിലോ

    വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ

    കടുക് -അര ടീസ്പൂൺ

    ഇഞ്ചി -രണ്ട് ടേബിൾ സ്പൂൺ

    വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ

    ചെറിയ ഉള്ളി -അരക്കപ്പ്

    കറിവേപ്പില

    ഉലുവപ്പൊടി- കാൽ ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    മുളകുപൊടി -മൂന്ന് ടേബിൾ സ്പൂൺ

    കുടംപുളി വെള്ളം -2 ഗ്ലാസ്

    തേങ്ങ -അര കപ്പ്

    ഉപ്പ്

    Preparation

    ആദ്യം ഒരു മൺകലത്തിൽ കുടംപുളിയും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് മാറ്റുക. ഒരു മൺകലത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റാം, അടുത്തതായി ചെറിയ ഉള്ളി കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റുക, ഇനി മസാല പൊടികൾ ചേർത്ത് വഴറ്റണം ഇനി തിളപ്പിച്ച് വെച്ച കുടംപുളി വെള്ളം ആവശ്യത്തിന് ചേർത്തു കൊടുക്കാം, ഉപ്പും കൂടി ചേർത്ത് തിളക്കുമ്പോൾ മീൻ ചേർത്ത് കൊടുക്കാം, ഒരു മിനിറ്റോളം തിളക്കുമ്പോൾ തന്നെ മീൻ നന്നായി വെന്തിട്ടുണ്ടാവും തീ ഓഫ് ചെയ്ത ശേഷം കറി മാറ്റി വയ്ക്കാം. അടുത്ത ദിവസം വരെ കറി അനക്കാതെ വയ്ക്കാം ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് സവാളയും തേങ്ങാക്കൊത്തും ചെയ്തു ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റിയതിനുശേഷം നന്നായി അരച്ചെടുക്കാം, ഈ തേങ്ങാ പേസ്റ്റ് കറിയിലേക്ക് ചേർത്ത് ഒന്ന് തിളപ്പിച്ച് എടുത്താൽ അടിപൊളി ഹോട്ടൽ സ്റ്റൈൽ മീൻ കറി തയ്യാർ.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള മീൻ കറി

    റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള മീൻ കറി

    ഓറഞ്ച് നിറത്തിൽ റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള മീൻ കറി കാണണോ?? ഏതു മീനും ഇതുപോലെ തയ്യാറാക്കാം.. നല്ല പുളിയുള്ള പച്ചമാങ്ങ ചേർത്ത് തയ്യാറാക്കിയ അയലക്കറിയുടെ റെസിപ്പി

    INGREDIENTS

    വെളിച്ചെണ്ണ

    ഇഞ്ചി -ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ

    ചെറിയ ഉള്ളി- 5

    പെരുംജീരകം -കാൽ ടീസ്പൂൺ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -4 ടീസ്പൂൺ

    മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

    തക്കാളി ഒന്ന്

    ചൂട് വെള്ളം

    പച്ചമാങ്ങ

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    ഇഞ്ചി

    വെളുത്തുള്ളി

    ഉണക്കമുളക്

    കറിവേപ്പില

    അയല മീൻ -ഒരു കിലോ

    preparation

    ആദ്യം തേങ്ങ വറുത്തെടുക്കണം, ഇതിനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ആദ്യം ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കാം, ഒന്ന് വയറ്റിയതിനുശേഷം ചെറിയ ഉള്ളി ചേർക്കാം, ഒന്നുകൂടി വഴറ്റിയതിനുശേഷം പെരുംജീരകം ചേർക്കാം, ബ്രൗൺ നിറമാകുന്നത് വരെ വഴറ്റിയതിനുശേഷം മസാലപ്പൊടികൾ ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി നാളികേരം ചേർത്ത് ഒന്ന് മിക്സ് ചെയ്ത ചൂടാക്കണം, ഇനി തക്കാളി കൂടെ ചേർത്ത് യോജിപ്പിച്ച് അല്പം ചൂടുവെള്ളം ഒഴിക്കുക, ഒന്നുകൂടി വെച്ച് വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ ഇത് നന്നായി അരച്ചെടുക്കണം. മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ ചൂടാകാനായി വയ്ക്കാം, കടുക് ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റാം, ഉണക്കമുളകും കറിവേപ്പിലയും കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം അരപ്പു ചേർക്കാം, ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് തിളക്കുമ്പോൾ പച്ചമാങ്ങ ചേർക്കാം, കൂടെ മീനും ആവശ്യത്തിന് ഉപ്പും ചേർക്കാം, ഇനി നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Jess Creative World

  • ആവോലി മീൻ കറി.

    ആവോലി മീൻ കറി.

    വളരെ രുചികരമായ ഒരു മീനാണ് ആവോലി കറിവെച്ചും കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഇത്, ഇനി ഈ മീൻ കിട്ടുമ്പോൾ ഇതുപോലൊരു കറി തയ്യാറാക്കി നോക്കൂ ചോറിനും അപ്പത്തിനും ഇടിയപ്പത്തിനും എല്ലാം നല്ലൊരു കോമ്പിനേഷനാണ്..

    ആവോലി മീൻ -4 കഷ്ണം

    സവാള -ഒന്ന്

    തക്കാളി -1/2

    പച്ചമുളക് -4

    ഇഞ്ചി

    വെളുത്തുള്ളി

    കറിവേപ്പില

    തേങ്ങാപ്പാൽ കട്ടിയുള്ളത് -കാൽകപ്പ്

    രണ്ടാം പാൽ -മുക്കാൽ കപ്പ്

    വെളിച്ചെണ്ണ

    മഞ്ഞൾപൊടി -1/4 ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    PREPARATION

    ആദ്യം മീൻ കഷ്ണങ്ങളിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മുളകുപൊടി, കുരുമുളകുപൊടി, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യണം, അരമണിക്കൂർ മാറ്റിവെച്ചതിനുശേഷം ഒരു പാനിലേക്ക് അല്പം എണ്ണ കറിവേപ്പില എന്നിവ ചേർത്ത് മീൻ ഫ്രൈ ചെയ്ത് എടുക്കാം മീൻ മാറ്റിയതിനുശേഷം പാനിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കാം ഇതൊന്നു വഴറ്റിയതിനുശേഷം സവാള പച്ചമുളക് കറിവേപ്പില എന്നിവയും കൂടി ചേർത്ത് വീണ്ടും വഴറ്റുക അല്പം ഉപ്പു കൂടി ചേർക്കാം അടുത്തതായി മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക ഇനി മീൻ കഷണങ്ങൾ ചേർക്കാം കൂടെ രണ്ടാം പാലും ഒഴിക്കാം ഇത് തിളക്കുമ്പോൾ തക്കാളി ചേർക്കാം അവസാനമായി കട്ടിയുള്ള തേങ്ങാപ്പാലും അല്പം വെളിച്ചെണ്ണയും ഒഴിച്ച് തീ ഓഫ് ചെയ്യാം.

    വിശദമായ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഒരു കിടിലൻ അയല മുളകിട്ടത് | AYALA MULAKITTATHU

    ഒരു കിടിലൻ അയല മുളകിട്ടത് | AYALA MULAKITTATHU

    ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി  Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.

    ചേരുവകൾ

    1. അയല അര കിലോ

    2. ഇഞ്ചി 1 tbsp ചതച്ചത്

    3. വെളുത്തുള്ളി 1 tbsp ചതച്ചത്

    4. ചെറിയ ഉള്ളി കാൽ കപ്പ്

    5. പച്ചമുളക് ഒരെണ്ണം

    6. കറിവേപ്പില

    7. ഉപ്പ്

    8. മുളകുപൊടി 2 tsp

    9. കാശ്മീരി മുളകുപൊടി 2 tbsp

    10. മഞ്ഞൾപൊടി അര tsp

    11. വെളിച്ചെണ്ണ 1 tbsp

    12. പുളി നാരങ്ങ വലിപ്പത്തിൽ

    13. തക്കാളി ഒരെണ്ണം

    14. വെള്ളം 1 /2 + 1 /4 + 1 കപ്പ്

    15. ഉലുവ 1 /4 tsp

    തയ്യാറാക്കുന്ന വിധം

    ചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കിയ ശേഷം ഉലുവ ചേർക്കുക

    ചെറിയ ഉള്ളി ഒന്ന് മൂപ്പിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചേർത്ത് വഴറ്റിയെടുക്കാം

    പിന്നീട് മസാലപ്പൊടികൾ ചേർത്ത് മൂപ്പിച്ചെടുക്കാം

    ശേഷം പുളിവെള്ളവും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക.

    ഉപ്പ് ചേർത്തിളക്കിയ ശേഷം തക്കാളി, അയല, കറിവേപ്പില ഇവ ചേർത്തിളക്കി അടച്ചുവെച്ചു വേവിക്കാം.

    അയല വെന്തതിനു ശേഷം ഫ്ളൈയിം ഓഫ് ചെയ്തു ചട്ടിയോന്നു ചുറ്റിച്ച ശേഷം വിളമ്പാം.

    ഇപ്പോൾ നമ്മുടെ അയല മുളകിട്ടത് തയ്യാറായിട്ടുണ്ട്.

    ഇനി വീഡിയോകണ്ട് മനസിലാകുക

  • കോട്ടയം സ്റ്റൈല്‍ മീന്‍ കറി

    കോട്ടയം സ്റ്റൈല്‍ മീന്‍ കറി

    കോട്ടയം സ്റ്റൈല്‍ മീന്‍ കറി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും fish curry ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anishya’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • മീൻ കറി ഈ രീതിയിൽ ഒന്നുണ്ടാക്കിനോക്കൂ

    മീൻ കറി ഈ രീതിയിൽ ഒന്നുണ്ടാക്കിനോക്കൂ

    മീൻ കറി ഈ രീതിയിൽ ഒന്നുണ്ടാക്കിനോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Fish Curry ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യൂ.

  • ഹോട്ടൽ രുചിയിൽ തേങ്ങ പാൽ ചേർത്തുണ്ടാക്കിയ ഒരു കിടിലൻ മീൻ കറി

    ഹോട്ടൽ രുചിയിൽ തേങ്ങ പാൽ ചേർത്തുണ്ടാക്കിയ ഒരു കിടിലൻ മീൻ കറി

    ഹോട്ടൽ രുചിയിൽ തേങ്ങ പാൽ ചേർത്തുണ്ടാക്കിയ ഒരു കിടിലൻ മീൻ കറി എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.