ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യൂ.
ചേരുവകൾ
1. നെയ്‌മീൻ അര കിലോ .(വൃത്തിയാക്കിയത്)
2. ഉലുവ കാൽ ടീസ്പൂൺ
3. ചെറിയ ഉള്ളി 12 എണ്ണം
4. ഇഞ്ചി ഒരു കഷ്ണം
5. പച്ചമുളക് 3 എണ്ണം
6. വേപ്പില ആവശ്യത്തിന്
7. മഞ്ഞൾ പൊടി 1 ടീസ്പൂൺ
8. മുഴുവൻ മല്ലി 2 ടേബിൾസ്പൂൺ
9. മുഴുവൻ മുളക് 8 എണ്ണം
10. തേങ്ങ വറുക്കാൻ (ഒരു തേങ്ങയുടെ പകുതി)
11. വാളൻ പുളി ഒരു ചെറുനാരങ്ങാ വലുപ്പം
12. ഉപ്പു ആവശ്യത്തിന്
13. എണ്ണ ആവശ്യത്തിന്
14. മുളകുപൊടി രണ്ടു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ മീൻ കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് പുരട്ടി പകുതി വേവിൽ വറുത്തെടുക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ മല്ലിയും മുളകും വറുക്കുക. ഇതേ പാനിൽ തേങ്ങയും കൂടി ചേർത്ത് വറുത്തെടുക്കുക.ഇതു ചൂടാറുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക . ചൂടായ ചട്ടിയിലേക്കു എണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ചു ഉള്ളി , പച്ചമുളക് , ഇഞ്ചി, വേപ്പില, ഇവ ചേർത്ത് വഴറ്റുക . മഞ്ഞൾപൊടി ചേർക്കുക. നന്നായി വഴറ്റിയ ശേഷം തേങ്ങ അരച്ചതും പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക . ഇതിലേക്ക് നെയ്‌മീൻ ചേർത്ത് നന്നായി വേവിച്ചെടുക്കുക. വറുത്തിടാൻ എണ്ണ ചൂടാക്കി ചെറിയ ഉള്ളി അരിഞ്ഞതും വറ്റൽമുളകും വേപ്പിലയും മുളകുപൊടിയും ചേർത്ത് വറുത്തിടുക.
