Tag: sambar

  • സാമ്പാർ

    സാമ്പാർ

    മത്സരങ്ങളിൽ പോലും സമ്മാനം കിട്ടിയ ഒരു കിടിലൻ സാമ്പാർ റെസിപ്പി, അപ്പോൾ എത്ര രുചി ആയിരിക്കും ഇതിന് എന്ന് ഊഹിക്കാല്ലോ…

    Ingredients

    മുരിങ്ങക്കോൽ

    വെണ്ടയ്ക്ക

    കുമ്പളങ്ങ

    ക്യാരറ്റ്

    വഴുതനങ്ങ

    പച്ചമുളക്

    ചെറിയുള്ളി

    പരിപ്പ്

    തക്കാളി

    പച്ചമുളക്

    ഉണക്കമുളക്

    സാമ്പാർ പൊടി

    മഞ്ഞൾ പൊടി

    കറിവേപ്പില

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    മല്ലിയില

    Preparation

    കൽച്ചട്ടിയിലാണ് സാമ്പാർ തയ്യാറാക്കുന്നത് ആദ്യം പരിപ്പും വെള്ളവും ചേർത്ത് പരിപ്പ് വേവിക്കുക ശേഷം ചെറിയുള്ളി മഞ്ഞൾപൊടി കറിവേപ്പില പച്ചമുളക് ഇവ ചേർത്ത് വേവിക്കാം അടുത്തതായി വെണ്ടക്കയും തക്കാളിയും ഒഴികെയുള്ള പച്ചക്കറികൾ ചേർത്ത് വേവിക്കാം, വെണ്ടയ്ക്ക തക്കാളി ഇവ വെളിച്ചെണ്ണയിൽ വഴറ്റിയതിനുശേഷം ചേർക്കാം, പച്ചക്കറികൾ നന്നായി തിളച്ചു വരുമ്പോൾ സാമ്പാർ പൊടി അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം അതിനുമുമ്പായി പുളിവെള്ളം ചേർക്കാൻ മറക്കരുത് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർക്കണം സാമ്പാർ തിളച്ചു കുറകുമ്പോൾ തീ ഓഫ് ചെയ്യാം മല്ലിയില ചേർക്കാം അവസാനം കടുകും കറിവേപ്പിലയും ഉണക്കമുളകും താളിച്ചു ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rincy’s kitchen & vlog

  • തട്ട് ദോശ, ഇഡലി മാവ്

    തട്ട് ദോശ, ഇഡലി മാവ്

    നല്ല പഞ്ഞി പോലുള്ള തട്ട് ദോശയും അതുപോലെ ഇഡലിയും തയ്യാറാക്കാനായി ഇനി അരി അരച് കഷ്ടപ്പെടേണ്ട അരിപ്പൊടി മിക്സ് ചെയ്ത് ഈസിയായി തയ്യാറാക്കാം

    Ingredients

    അരിപ്പൊടി -രണ്ടര ഗ്ലാസ്‌

    ഉഴുന്ന് -1/2 ഗ്ലാസ്

    ഉലുവ പൊടി കാൽ ടീസ്പൂൺ

    ചോറ് -ഒരു കയ്യിൽ

    ഉപ്പ്

    വെള്ളം

    Preparation

    ഉഴുന്ന് നന്നായി കഴുകിയതിനുശേഷം മൂന്നര ഗ്ലാസ് വെള്ളത്തിൽ കുതിർക്കുക ശേഷം ഒരു മിക്സി ജാറിലേക്ക് അരിപ്പൊടിയും ചോറ് ഉലുവ പൊടി ഇവയും ചേർക്കുക ഇതിലേക്ക് ഉഴുന്നു കുതിർത്ത വെള്ളം ചേർക്കാം ഇത് അരച്ചെടുത്ത് ബൗളിലേക്ക് മാറ്റിയതിനുശേഷം ഉഴുന്നും അരക്കുക, ശേഷം രണ്ടും കൂടി മിക്സ് ചെയ്തു നന്നായി യോജിപ്പിക്കുക, ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം പിറ്റേന്ന് രാവിലെ ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് മിക്സ് ചെയ്യാം, സോഡാ പൊടി ഒന്നും ചേർക്കാതെ തന്നെ ഇതുകൊണ്ട് സോഷ്യൽ ഇഡ്ഡലിയും നന്നായി സോഫ്റ്റ് ആയി ഉണ്ടാക്കാൻ പറ്റും.

    കൂടെ കഴിക്കാനായി നല്ലൊരു സാമ്പാറും

    അതിന്റെ റെസിപ്പി കാണാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sonus Vlog

  • സദ്യ സ്റ്റൈൽ നാടൻ സാമ്പാർ

    സദ്യ സ്റ്റൈൽ നാടൻ സാമ്പാർ

    സദ്യക്ക് വിളമ്പുന്ന നല്ല നാടൻ രുചിയുള്ള വറുത്തരച്ച സാമ്പാറിന്റെ പെർഫെക്ട് റെസിപ്പി.. ഇതാണ് ശരിയായ രീതി..

    Ingredients

    കായം -ചെറിയ കഷ്ണം

    വെളിച്ചെണ്ണ -നാല് ടേബിൾ സ്പൂൺ

    മല്ലി -കാൽകപ്പ്

    കുരുമുളക് -അര ടീസ്പൂൺ

    ഉലുവ -ഒരു ടീസ്പൂൺ

    ഉണക്കമുളക് -15

    ജീരകം -രണ്ട് ടീസ്പൂൺ

    കറിവേപ്പില

    ചെറിയ ഉള്ളി -6

    മഞ്ഞൾപൊടി -രണ്ട് ടീസ്പൂൺ

    തേങ്ങ -ഒന്നര കപ്പ്

    കടുക്- ഒരു ടീസ്പൂൺ

    പച്ചക്കറികൾ

    തുവരപ്പരിപ്പ്- ഒരു കപ്പ്

    ഉപ്പ്

    വെള്ളം -നാല് കപ്പ്

    പുളി

    Preparation

    ആദ്യം കുക്കറിലേക്ക് പരിപ്പ് വെള്ളം മഞ്ഞൾപൊടി കുറച്ചു വെളിച്ചെണ്ണ പച്ചമുളക് വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർത്ത് മിക്സ് ചെയ്യുക കുക്കർ അടച്ച് രണ്ട് വിസിൽ അടിക്കുന്നതുവരെ വേവിക്കണം

    ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിക്കുക ശേഷം കായം ചേർത്ത് വറുത്തെടുക്കാം കായം മാറ്റിയതിനുശേഷം മല്ലി ഉലുവ കുരുമുളക് ഉണക്കമുളക് എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കാം ശേഷം തേങ്ങ ചേർക്കാം ഉണ്ടാകുമ്പോൾ ചെറിയുള്ളി കറിവേപ്പില ചേർക്കാം നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക അറിയതിനുശേഷം നന്നായി അരച്ചെടുക്കണം

    വെന്ത പരിപ്പിലേക്ക് പച്ചക്കറികൾ ചേർക്കാം, കലക്കി യോജിപ്പിച്ച ശേഷം കുക്കർ അടച്ച് മീഡിയം ഫ്ലെയിമിൽ ഒരു വിസിൽ വേവിക്കുക, വെണ്ടയ്ക്കയും മുരിങ്ങക്കോലും വേറെ വഴറ്റിയതിനുശേഷം കുക്കറിലേക്ക് ചേർക്കാം കൂടെ അരച്ചുവച്ച് തേങ്ങയും ചേർക്കണം പുളി വെള്ളവും ഉപ്പും ചേർത്ത് വീണ്ടും നന്നായി തിളപ്പിക്കാം അവസാനമായി മല്ലിയില ചേർക്കണം, കടുക് ഉലുവ കറിവേപ്പില ചെറിയുള്ളി ഉണക്കമുളക് എന്നിവ അവസാനം തളിച്ച് ചേർക്കണം

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • വെറൈറ്റി സാമ്പാർ

    വെറൈറ്റി സാമ്പാർ

    എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വെറൈറ്റി സാമ്പാർ റെസിപ്പി, സാധാരണ സാമ്പാർ കഴിച്ചു മടുത്തെങ്കിൽ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ, ഏതിനൊപ്പം കഴിക്കാൻ സൂപ്പർ

    INGREDIENTS

    തുവരപ്പരിപ്പ് -അര ഗ്ലാസ്

    ചെറിയ ഉള്ളി 6

    കറിവേപ്പില

    വെളുത്തുള്ളി രണ്ട്

    പച്ചമുളക് 4

    തക്കാളി ഒന്ന്

    വെള്ളം

    ഉപ്പ്

    മഞ്ഞൾപൊടി

    വെളിച്ചെണ്ണ

    കടുക്

    ചെറിയ ജീരകം

    കറിവേപ്പില

    ഉണക്കമുളക്

    സവാള

    പുളിപിഴിഞ്ഞ വെള്ളം

    സാമ്പാർ പൊടി -രണ്ട് ടീസ്പൂൺ

    വെള്ളം

    മല്ലിയില

    PREPARATION

    ആദ്യം കുക്കറിലേക്ക് കുതിർത്തെടുത്ത പ്പും ചെറിയ ഉള്ളി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില തക്കാളി മഞ്ഞൾപൊടി ഉപ്പ് വെള്ളം എന്നിവയും ചേർത്തു കൊടുത്ത് നന്നായി വേവിച്ചെടുക്കുക. വെന്തതിനുശേഷം നന്നായി ഉടച്ചെടുക്കണം, ഇനി ഒരു മൺകലം അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കാം ജീരകവും കടുകും ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പിലയും ഉണക്കമുളകും ചേർക്കാം സവാള കൂടി ചേർത്ത് മിക്സ് മഞ്ഞൾ പൊടി കൂടി ചേർക്കണം ഇനി പുളി വെള്ളം ഒഴിച്ച തിളപ്പിക്കാം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് കൂടി ചേർക്കാം, സാമ്പാർ പൊടിയിൽ അല്പം വെള്ളം മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം, നന്നായി തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • നാടൻ സാമ്പാറിന്റെ റെസിപ്പി

    നാടൻ സാമ്പാറിന്റെ റെസിപ്പി

    തേങ്ങ വറുത്തെടുത്ത്, അരച്ച് തയ്യാറാക്കുന്ന നാടൻ സാമ്പാറിന്റെ റെസിപ്പി കാണണോ..

    ആദ്യം പരിപ്പ് വേവിച്ചെടുക്കാം വെള്ളവും മഞ്ഞൾപൊടിയും ചേർത്ത് കുക്കറിൽ വേവിക്കാം ഈ തേങ്ങ വറുത്തെടുക്കണം അതിനായി ചൂടായ പാനിലേക്ക് തേങ്ങ ചെറിയുള്ളി രണ്ട് കഷണം വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക, ഒരു സ്പൂൺ പച്ചരി ചേർത്ത് വീണ്ടും വറുക്കണം
    ചൂടാറുമ്പോൾ നന്നായി അരച്ചെടുക്കുക, ഒരു പാനിൽ പുളിവെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം ആദ്യം മുരിങ്ങക്കായ ചേർക്കുക നന്നായി തിളപ്പിച്ച് വേവിക്കണം ശേഷം മറ്റു കഷണങ്ങൾ ഓരോന്നായി ചേർക്കാം കൂടെ സാമ്പാർ പൊടി വെള്ളം ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി തിളപ്പിക്കണം. ശേഷം വേവിച്ചുവെച്ചിരിക്കുന്ന പരിപ്പ് ചേർത്ത് മിക്സ് ചെയ്യാം, രണ്ട് മിനിറ്റ് വരെ നന്നായി തിളപ്പിച്ചതിനുശേഷം കടുകും ഉണക്കമുളക് കറിവേപ്പില എന്നിവയും ചേർത്ത് താളിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Flavours By Prabha

  • ഈസി സാമ്പാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഈസി സാമ്പാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് വറുത്തരച്ച സാംബാര്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍. പരിപ്പ് – നൂറു ഗ്രാം , സവാള, മുരിങ്ങാക്കോല്‍ , ക്യാരറ്റ് , തക്കാളി ,കൊത്തമര , ഏത്തക്കായ , പച്ചമുളക് , മല്ലിയില, വാളന്‍ പുളി, മല്ലി , ഉലുവ, കടലപ്പരിപ്പ്, കായം, ഉണക്ക മുളക് ,മസാലകള്‍ എല്ലാം കൂടി ചൂടാക്കി പൊടിക്കുക…പരിപ്പ് മഞ്ഞള്‍പൊടി ചേര്‍ത്ത് വേവിക്കുക..ശേഷം പച്ചക്കറികള്‍ ചേര്‍ത്ത് വേവിക്കണം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക . കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഈസി ടേസ്റ്റി സാമ്പാര്‍ ഉണ്ടാക്കാം

    ഈസി ടേസ്റ്റി സാമ്പാര്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഈസിയായി സാമ്പാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. ഇതിനുവേണ്ട ചേരുവകള്‍
    പരിപ്പ് – അര കപ്പു ( കടലപ്പരിപ്പോ തൂവര പരിപ്പോ എടുക്കാം )
    മഞ്ഞപ്പൊടി – കാല്‍ ടിസ്പൂണ്‍
    സവാള – ഒരെണ്ണം അരിഞ്ഞത്
    കായം – ഒരു കഷണം ചെറുത്‌
    ഉപ്പു ആവശ്യത്തിനു
    ക്യാരറ്റ് – ഒരെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
    ബീന്‍സ് – നാലെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
    മത്തങ്ങാ – ഒരു ചെറിയ കഷണം ( നുറുക്കിയത് )
    ഉരുളക്കിഴങ്ങ് – ഒരെണ്ണം (നുറുക്കിയത് )
    ചേന – ഒരു കഷണം (നുറുക്കിയത് )
    മുരിങ്ങാക്കായ – ഒരെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
    വേപ്പില – രണ്ടു തണ്ട്
    തക്കാളി -രണ്ടെണ്ണം (വലുതാണെങ്കില്‍ ഒരെണ്ണം മതിയാകും )
    വെണ്ടയ്ക്ക – രണ്ടെണം ( അരിഞ്ഞത് നീളത്തില്‍ )
    ചുവന്നുള്ളി – പത്തെണ്ണം (തൊലി കളഞ്ഞു നീളത്തില്‍ അരിഞ്ഞത് )
    വെളുത്തുള്ളി – രണ്ടെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
    പച്ചമുളക് – മൂന്നെണ്ണം ( നീളത്തില്‍ കീറിയത്
    വാളന്‍ പുളി – ഒരു നാരങ്ങാ വലുപ്പത്തില്‍ ( വെള്ളത്തില്‍ ഇട്ടു പിഴിഞ്ഞ് എടുക്കണം )
    വറ്റല്‍ മുളക് – മൂന്നെണ്ണം
    മല്ലിപ്പൊടി – ഒരു ടിസ്പൂണ്‍
    മുളക് പൊടി – അര ടിസ്പൂണ്‍
    കടുക് – ഒരു ടിസ്പൂണ്‍
    ഉലുവ – രണ്ടു നുള്ള്
    സാമ്പാര്‍ പൊടി – രണ്ടര ടിസ്പൂണ്‍
    വെളിച്ചെണ്ണ -ആവശ്യത്തിനു

    ആദ്യം തന്നെ പരിപ്പും .ക്യാരറ്റ് ,ബീന്‍സ്,മത്തങ്ങാ,ഉരുളക്കിഴങ്ങ്,ചേന,മുരിങ്ങാക്കായ ,വെണ്ടയ്ക്ക,തക്കാളി ,സവാള ,കായം , .പച്ചമുളക്,മഞ്ഞപ്പൊടി ,ആവശ്യത്തിനു ഉപ്പു, വെള്ളം എന്നിവ ചേര്‍ത്ത് ( വെള്ളം കുറച്ചു കൂടുതല്‍ ചേര്‍ത്തോളൂ ) വേവിക്കുക കഷണങ്ങള്‍ വെന്തശേഷം
    ഒരു ചീന ചട്ടിയില്‍ അപ്ലം വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളിയും വെളുത്തുള്ളിയും കൂടി ഇട്ടു ഒന്ന് വഴറ്റുക ..അതിനുശേഷം ഇതിലേയ്ക്ക് മല്ലിപ്പൊടി ഇട്ടു വഴറ്റുക ഇനി മുളക് പൊടി ഇടുക ,സാമ്പാര്‍ പൊടി രണ്ടു ടിസ്പൂണ്‍ ഇടുക കറിവേപ്പില ഇടുക എല്ലാം കൂടി വഴറ്റി   കറിയില്‍ ചേര്‍ക്കുക അതിനുശേഷം പുളിവെള്ളം ഒഴിക്കുക ഒരു ടിസ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ക്കുക എന്നിട്ട് ഇത് നന്നായി തിളപ്പിക്കുക സാമ്പാറിനു നിങ്ങള്‍ക്ക് എത്ര ചാറു ആവശ്യമുണ്ടോ     അത്രയും ആകുംവരെ  തിളപ്പിക്കാം അതിനുശേഷം   ഒരു ചീന ട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ,ഉലുവ പൊട്ടിക്കുക ..വറ്റല്‍ മുളക് ,കറിവേപ്പില മൂപ്പിക്കുക ..ഇനി ഇതിലേയ്ക്ക് അര ടിസ്പൂണ്‍ സാമ്പാര്‍ പൊടി ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ഒഴിക്കുക ഒന്ന് ഇളക്കിയിട്ട് കുറച്ചു സമയം കൂടി തിളപ്പിച്ച്‌ എടുക്കുക
    സാമ്പാര്‍ റെഡി

    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായി എങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    പതിനാലു തരം ഓണവിഭവങ്ങള്‍