എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വെറൈറ്റി സാമ്പാർ റെസിപ്പി, സാധാരണ സാമ്പാർ കഴിച്ചു മടുത്തെങ്കിൽ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ, ഏതിനൊപ്പം കഴിക്കാൻ സൂപ്പർ
INGREDIENTS
തുവരപ്പരിപ്പ് -അര ഗ്ലാസ്
ചെറിയ ഉള്ളി 6
കറിവേപ്പില
വെളുത്തുള്ളി രണ്ട്
പച്ചമുളക് 4
തക്കാളി ഒന്ന്
വെള്ളം
ഉപ്പ്
മഞ്ഞൾപൊടി
വെളിച്ചെണ്ണ
കടുക്
ചെറിയ ജീരകം
കറിവേപ്പില
ഉണക്കമുളക്
സവാള
പുളിപിഴിഞ്ഞ വെള്ളം
സാമ്പാർ പൊടി -രണ്ട് ടീസ്പൂൺ
വെള്ളം
മല്ലിയില
PREPARATION
ആദ്യം കുക്കറിലേക്ക് കുതിർത്തെടുത്ത പ്പും ചെറിയ ഉള്ളി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില തക്കാളി മഞ്ഞൾപൊടി ഉപ്പ് വെള്ളം എന്നിവയും ചേർത്തു കൊടുത്ത് നന്നായി വേവിച്ചെടുക്കുക. വെന്തതിനുശേഷം നന്നായി ഉടച്ചെടുക്കണം, ഇനി ഒരു മൺകലം അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കാം ജീരകവും കടുകും ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പിലയും ഉണക്കമുളകും ചേർക്കാം സവാള കൂടി ചേർത്ത് മിക്സ് മഞ്ഞൾ പൊടി കൂടി ചേർക്കണം ഇനി പുളി വെള്ളം ഒഴിച്ച തിളപ്പിക്കാം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് കൂടി ചേർക്കാം, സാമ്പാർ പൊടിയിൽ അല്പം വെള്ളം മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം, നന്നായി തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World