Tag: recipe

  • Pazham pradhaman പഴം പ്രഥമൻ

    ആവശ്യമുള്ള സാധനങ്ങള്‍:

    1. നേന്ത്രപ്പഴം – 2 കിലോ
    2. ശർക്കര – 1 കിലോ
    3. പാൽ – 2 ലിറ്റർ
    4. നെയ്യ് – അര കപ്പ്‌
    5. തേങ്ങ – 2 കപ്പ്‌
    6. ഏലക്ക – 20 എണ്ണം
    7. വെള്ളം – 6 കപ്പ്‌
    8. അണ്ടിപ്പരിപ്പ് നുറുക്കിയത് – 2 സ്പൂണ്‍

    പാകം ചെയ്യുന്ന വിധം:

    • നേന്ത്രപ്പഴം ചെറുതായി അരിഞ്ഞു 6 കപ്പ്‌ വെള്ളത്തിൽ വേവിച്ചു ഉടക്കുക ഇതിൽ ശർക്കരയും നെയ്യും ചേർത്ത് വഴറ്റുക.
    • പാൽ ഒഴിച്ച് തിളപ്പിച്ച്‌ കുറുക്കുക.
    • തേങ്ങ കനം കുറച്ചു അരിഞ്ഞതും ഏലക്ക പൊടിച്ചതും അണ്ടിപ്പരിപ്പും നെയ്യിൽ മൂപ്പിച്ചു പായസത്തിൽ ചേർക്കുക . ശേഷം ഇറക്കി വച്ച് ഉപയോഗിക്കാം.
  • Jeeraka kanji ജീരക കഞ്ഞി

    ആവശ്യമുള്ള സാധനങ്ങള്‍:

    ഉണക്കലരി – അര കിലോ

    തേങ്ങ – അര മുറി

    നല്ല ജീരകം – ഒരു ടീസ്പൂണ്‍

    ചുവന്നുള്ളി – 5 അല്ലി

    ആശാളി – കാല്‍ ടീസ്പൂണ്‍

    ഉലുവ – അര ടീസ്പൂണ്‍

    മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍

    ഉപ്പ് – പാകത്തിന്

    പാകം ചെയ്യുന്ന വിധം:

    ഉണക്കലരി ആശാളി ഉലുവ മഞ്ഞള്‍പൊടി ഇവ വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.
    വെന്തതിനു ശേഷം തേങ്ങ നല്ല ജീരകം ചുവന്നുള്ളി ഇവ അരച്ച് ഒഴിക്കുക. ചൂടാകുമ്പോള്‍ ഇറക്കി വക്കുക. (ആശാളി ചില കടകളിലെ കിട്ടുകയുള്ളൂ.കിട്ടാത്തവര്‍ ചേര്‍ക്കേണ്ടതില്ല.)

  • Egg fried rice മുട്ട ഫ്രൈഡ് റൈസ്

    1. വേവിച്ച ചോറ് – 2 കപ്പ്‌
    2. മുട്ട -6 എണ്ണം
    3. സവാള – 1 എണ്ണം
    4. ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
    5. കാരറ്റ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
    6. ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്‌
    7. വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്‌
    8. പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്‌
    9. മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
    10. കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍
    11. ഗരംമസാലപ്പൊടി – അര സ്പൂണ്‍
    12. സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍))
    13. എണ്ണ – 3 ടേബിള്‍സ്പൂണ്‍
    14. മല്ലിയില അരിഞ്ഞത്‌
    15. ഉപ്പ് – ആവശ്യത്തിന്

    പാകം ചെയ്യുന്ന വിധം

    • ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക .
    • ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.
    • വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക .
    • വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍ ,സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.
    • മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി.മുളക്പൊടി ഇവ ഇട്ട് ഇളക്കുക .
    • അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക.അഞ്ചു മിനിറ്റ് എടുക്കും ഈ പരുവത്തില്‍ ആകുവാന്‍.
    • ബീന്‍സ്‌,കാരറ്റ്‌ എന്നിവ ചേര്‍ക്കുക .രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക .
    • ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് അത്യാവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .
    • സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക .
    • ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.