ഈ ഉഷ്ണകാലത്തു കഴിക്കാൻ പറ്റിയ വളരെ എളുപ്പത്തിൽ തയ്യാർ ചെയാൻ പറ്റിയ നല്ലൊരു ഡിഷ് ആണ്
ചിക്കൂ മില്‍ക്ക് ഷേക്ക് ആയിടാണ് വന്നിടുള്ളത് ആവിശ്യമായ ഇൻക്രെഡിറ്ന്റ്സ് Chikoo/Sappotta-5,Sugar-2 tbsp,Iced Milk-2 cup,Cardamom Powder-one pinch,Ice cream എങ്ങനെ തയ്യാർ ആക്കാം താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിEasy & Tasty യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Easy & Tasty.
Tag: recipe
-

ചിക്കൂ മില്‍ക്ക് ഷേക്ക്-Chikoo Milk Shake With Ice recipe
-

രുചികരമായ ഓട്സ് ഓംലറ്റ് ഉണ്ടാക്കിയാലോ
ഓട്സ് ഓംലറ്റ് എങ്ങനെയാണെന്ന് നോക്കിയാലോ എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Easy & Tasty യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Easy & Tasty.
-

സ്പൈസി ചിക്കന്‍ കറി വിത്ത് ആല്‍മന്‍ഡ് ഉണ്ടാക്കുന്നത് കാണൂ
സ്പൈസി ചിക്കന്‍ കറി വിത്ത് ആല്‍മന്‍ഡ് ആണ് മലയാളികളുടെ പ്രിയതാരം ആനി ഇവിടെ ഉണ്ടാക്കി കാണിക്കുന്നത്. ഇത് ഉണ്ടാക്കുന്നത് വെജിറ്റബിള്‍ ഓയിലില്‍ ആണ്. ഒരു കിലോ ചിക്കന്‍ നന്നായി കഴുകി ഉപ്പും കുരുമുളകും നാരങ്ങാ നീരും ചേര്‍ത്ത് ഒരു മണിക്കൂര്‍ വെക്കണം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 4 സവാള, ഗ്രാമ്പു 4 എണ്ണം, പട്ട ഒരു കഷ്ണം, ജീരകം, ഏലക്ക, പെരും ജീരകപൊടി, ടൊമാറ്റോ പ്യൂരി ഒരു കപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി, മല്ലിയില, ബദാം കുതിര്‍ത്തത്, ഉപ്പ്. ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. Courtesy: Amrita Cookery Shows
-

ഇറ്റാലിയന്‍ പിസ
നമുക്ക് ഇറ്റാലിയന്‍ പിസ ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങള്‍
മൈദ – നാല് കപ്പ്
യീസ്റ്റ് – രണ്ടു ടേബിള്‍ സ്പൂണ്‍
പഞ്ചസാര – ഒരു നുള്ള്
ഉപ്പ് – രണ്ടു ടീ സ്പൂണ്‍
ഒറിഗാനോ – അര ടീസ്പൂണ്‍
തൈം – അര ടീസ്പൂണ്‍ (ഒറിഗാനോ,തൈം എന്നിവ ഇറ്റാലിയന്‍ സ്പൈസസ് ആണ്,..എല്ലാ സൂപ്പര്‍ മാര്‍ക്കറ്റിലും
ഇന്ന് ലഭ്യമാണ് ഇവ )ഇളംചൂട് വെള്ളം -രണ്ടു കപ്പ്
എണ്ണ – മൂന്നു ടേബിള്‍ സ്പൂണ്‍
മൊസരല്ല ചീസ്-200 ഗ്രാം
ടോമാടോ സോസ് -അഞ്ച് ടേബിള്‍ സ്പൂണ്‍
കാപ്സിക്കം – ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
(പച്ച,മഞ്ഞ ഏതെങ്കിലും)വെളുത്തുള്ളി -രണ്ടല്ലി ചെറുതായി നുറുക്കിയത്
സവാള -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
തക്കാളി -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
എല്ലില്ലാത്ത ചിക്കന്‍ -ചെറുതായി നുറുക്കിയത്
ഒലിവ്(ബ്ലാക്ക് അല്ലെങ്കില്‍ ഗ്രീന്‍ )-വട്ടത്തില്‍ അരിഞ്ഞത് (optional)
കുരുമുളക് പൊടി- രണ്ടു വലിയ സ്പൂണ്‍
വറ്റല്‍ മുളക് വറുത്തു ക്രഷ് ചെയ്തത് -രണ്ടു ടീ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
സ്റ്റെപ് 1 :രണ്ടു കപ്പ് ഇളം ചൂട് വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ യീസ്റ്റും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് കുറച്ചു നേരം യീസ്റ്റ് പൊങ്ങാന്‍ വെക്കുക .യീസ്റ്റ് നന്നായി പൊങ്ങി വന്നാല്‍ ,ഒരു വലിയ ബൌള്‍ എടുത്തു അതിലേക്കു നാല് കപ്പ് മൈദ ,യീസ്റ്റ് ചേര്‍ത്ത വെള്ളം,കാല്‍ ടീ സ്പൂണ്‍ ഒറിഗാനോ ,കാല്‍ ടീസ്പൂണ്‍ തൈം,രണ്ടു ടീ സ്പൂണ്‍ ഉപ്പ്,രണ്ടു ടീ സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക.മാവ് നന്നായി കുഴച്ചതിനു ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് മൂടി അഞ്ചു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക.
സ്റ്റെപ്2: ഒരു പാന്‍ അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക .അതില്ക്ക് വെളുത്തുള്ളി ഇട്ടു വഴറ്റിയ ശേഷം,സവാള,കാപ്സിക്കം ,തക്കാളി,ചിക്കന്‍ പീസസ് എന്നിവ ഇട്ടുവഴറ്റുക,കൂടെ കുരുമുളക് പൊടി,ഉപ്പ്,വറ്റല്‍ മുളകു പൊടിച്ചത് ഇവ ചേര്‍ത്ത് വാങ്ങി വെക്കുക.
സ്റ്റെപ് 3 : ഒരു ചെറിയ ബൌളില്‍ ടൊമാറ്റോ സോസ്,ഉപ്പ്,കുരുമുളക് പൊടി,ഇറ്റാലിയന്‍ സ്പൈസസ്,വറ്റല്‍ മുളക് പൊടിച്ചത് ഇവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
സ്റ്റെപ്4:അഞ്ചു മണിക്കൂര്‍ കഴിഞ്ഞു മാവ്തുറന്നു നോക്കിയാല്‍ നമ്മള്‍ കുഴച്ചു വെച്ചതിന്റെ ഇരട്ടി വലുപ്പം ആയിട്ടുണ്ടാവും..അതില്‍ നിന്നും നാല് മീഡിയം സൈസ് പിസക്കുള്ള നാല് ബോള്‍സ് ഓരോന്നായി ഉരുട്ടി പ്രത്യേകം ആക്കി വെക്കുക.ഒരു ബോള്‍ എടുത്തു അല്‍പ്പം മൈദ തൂവി നന്നായി പരത്തി എടുക്കുക.പരത്തിയ പിസ ബേസ് എടുത്തു മൈക്രോ വേവ് ഓവന്റെ അടിയിലത്തെ ടര്നബില്‍ പ്ലേറ്റില്‍അല്‍പ്പം എണ്ണ തൂവിയിട്ടു എടുത്തു വെക്കുക.മൈക്രോ വേവ് ഓവനില്‍ എട്ടു മിനുട്ട് സമയം കൊടുത്തു പിസ ബേസ് പാകപ്പെടുത്തി എടുക്കുക.പിസ ബേസ് പുറത്തെടുത്തു ,മുകളില്‍ കുറച്ചു ടൊമാറ്റോ സോസ് മിക്സ് പുരട്ടുക,മേലെ കാപ്സിക്കം,ഉള്ളി,തക്കാളി,ചിക്കന്‍ മിക്സ് നിരത്തുക,മുകളില്‍ ആയി.. മൊസരല്ല ചീസ് നിരത്തുക.ഇത് എടുത്തു ഓവന്റെ അടിയിലെ പ്ലേറ്റില്‍ വെച്ച് 10 m ബേക്ക് ചെയ്തെടുക്കുക..ടേസ്റ്റി പിസ റെഡി..ബാക്കിയുള്ള ബോള്സും ഇതേ രീതിയില്‍ ചെയ്തു പിസ ഉണ്ടാക്കിയെടുക്കുക.
-

വാഴയ്ക്ക തൊലി തോരന്‍
നിങ്ങള്‍ വീടുകളില്‍ വാഴയ്ക്ക ചിപ്പ്‌സ് അല്ലെങ്കില്‍ വറുത്തുപ്പേരിയും ഉണ്ടാക്കാറുണ്ടോ? ഇതിനായി നമ്മള്‍ക്ക് വാഴയ്ക്കയുടെ തൊലി ഉരിഞ്ഞുമാറ്റേണ്ടിവരും. ഇങ്ങനെ ഒഴിവാക്കുന്ന തൊലി നിങ്ങള്‍ എന്താണ് ചെയ്യാറ്? കളയാറുണ്ടോ? ഉണ്ടെങ്കില്‍ ഇനി അങ്ങിനെ ചെയ്യേണ്ട. വാഴയ്ക്കകൊണ്ട് രുചികരമായ ഒരു തോരന്‍ ഉണ്ടാക്കാം. ഗ്രാമങ്ങളില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് ഈ വാഴയ്ക്കതൊലി തോരന്‍ അത്ര അപരിചിതമാകണമെന്നില്ല.
വാഴക്കൊത്തൊലി തോരന്‍ വ്യത്യസ്തമായ രീതിയില്‍ എങ്ങിനെ ഉണ്ടാക്കാമെന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി വാഴയ്ക്ക ചിപ്പ്‌സ് ഉണ്ടാക്കുന്ന കടകളില്‍ നിന്നും വാഴയ്ക്ക തോല്‍വാങ്ങാം. ഇനി എങ്ങിനെയാണ് തോരന്‍ ഉണ്ടാക്കുന്നതെന്ന് നോക്കാം.
നാല് ഇടത്തരം വലിപ്പമുള്ള വാഴയ്ക്കത്തൊലികള്‍
ഒരു ചെറിയ സവോള അല്ലെങ്കില്‍ രണ്ടോ മൂന്നോ ചെറിയുള്ളി- അരിഞ്ഞത്
ഒരു ടീസ്പൂണ്‍ കടുക്
കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
പച്ചമുളക് – ഒന്ന്
വറ്റല്‍മുളക്- ഒന്ന്
അര ടീസ്പൂണ്‍ – ജീരകപ്പൊടി
3 ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരകിയത്
ഒരു വലിയ തണ്ട് കറിവേപ്പില
1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം:
പഴത്തൊലി ഉരിഞ്ഞ് വൃത്തിയാക്കി വെള്ളത്തിലിട്ട് വെക്കുക, ഇതിലേക്ക് അല്‍പ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം
പഴത്തൊലി തോരനുവേണ്ട പാകത്തില്‍ ചെറുതായി അരിയുക ഒരു പാത്രമെടുത്ത് അതില്‍ എണ്ണ ചൂടാക്കി, അതിലേക്ക് കടുകും വറ്റല്‍ മുളകും ചേര്‍ക്കുക ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന് ഉള്ളി, പച്ചമുളക്, ജീരകപ്പൊടി, കറിവേപ്പില എന്നിവചേര്‍ക്കുക. ഇത് അല്‍പ്പനേരം നന്നായി ഇളക്കി അല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് ഇളക്കുക ഇതിലേക്ക് വാഴയ്ക്കത്തൊലിയും തേങ്ങയും ചേര്ക്കുകആവശ്യത്തിന് ഉപ്പ് ചേര്‍ത്തതിന് ശേഷം അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. ഇടക്ക് തുറന്ന് നോക്കി വെള്ളം വറ്റാതിരിക്കാനും ഉടയാതിരിക്കാനും ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ വെള്ളം ഇനിയും ചേര്‍ക്കാം. ആവശ്യത്തിന് വേവായാല്‍ വാങ്ങിവെക്കാം.
-

എഗ്ഗ് ബിരിയാണി ഉണ്ടാക്കാം
ചേരുവകള്‍
ബിരിയാണി അരി – 4 കപ്പ്
മുട്ട – 4 എണ്ണം
നെയ്യ് – 3 ടേബിള്‍സ്പൂണ്‍
സവാള – 5 എണ്ണം
കാരറ്റ് – 1 എണ്ണം (ചെറുത്)
ഇഞ്ചി – 1 ഇഞ്ച് കഷണം
വെളുത്തുള്ളി – 8 അല്ലി
തക്കാളി – 2 എണ്ണം
കാപ്സികം – ½ എണ്ണം
കറിവേപ്പില – 1 ഇതള്‍
പാല്‍ – ¾ കപ്പ്
കശുവണ്ടി – 15 എണ്ണം
ഉണക്ക മുന്തിരി – 15 എണ്ണം
കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഗരംമസാല – 1 ടീസ്പൂണ്‍
കറുവാപട്ട – 3 കഷ്ണം
ഗ്രാമ്പു – 10 എണ്ണം
ഏലയ്‌ക്ക – 4 എണ്ണം
കുരുമുളക് – 10 എണ്ണം
മല്ലിയില – 3 ഇതള്‍
പുതിനയില – 5 ഇല
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ചൂടുവെള്ളം – 7 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധംഅരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
മുട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് പുഴുങ്ങി എടുക്കുക. തോട് കളഞ്ഞശേഷം രണ്ടായി മുറിക്കുക.
സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കാരറ്റ്, കാപ്സിക്കം, മല്ലിയില, പുതിനയില എന്നിവ അരിഞ്ഞെടുക്കുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ് ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്‍ ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ് അതിന്റെ പാകം.)പാനില്‍ 1½ ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് 2 സവാള (അരിഞ്ഞത്) ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
മറ്റൊരു പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള, കാരറ്റ് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, കാപ്സിക്കം, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട ചേര്‍ത്ത് തീ അണയ്ക്കുക.ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും മുട്ട മസാലയും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ ½ ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.
കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.
മുട്ട ബിരിയാണി തയ്യാര്‍. സാലഡും പപ്പടവും നാരങ്ങ അച്ചാറും ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്.കുറിപ്പ്
1) മുന്‍കൂട്ടി ചൂടാക്കിയ ഓവനില്‍ വച്ചും ബിരിയാണി ദം ചെയ്യാവുന്നതാണ്.
2) മുട്ടയുടെ എണ്ണം ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. -

പിടിയും വറുത്തരച്ച കോഴിക്കറിയും
പിടി
അരിപൊടി-ഒരു കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പു
ജീരകം- ഒരു സ്പൂണ്‍ ( ചെറിയ ജീരകം )
വെളുത്തുള്ളി- പത്തെണ്ണം
ഉപ്പു-പാകത്തിന്
പിടി തയ്യാറാക്കുന്ന വിധം:
അരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചീന ചട്ടി ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. അവലോസ് പൊടിയുടെ പകുതി വേവ്.
ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്സിയില്‍യില് അടിച്ചെടുക്കുക. (അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക) ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം . കുറച്ചു വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ അരിപൊടി മിശ്രിതം നന്നായി കുഴക്കണം. ഏതാണ്ട് ചപ്പാത്തിക്ക് കുഴക്കുന്നത് മാതിരി. അതിനു ശേഷം ചെറിയ ഉരുളകളാക്കുക. ഒരു ഉരുളി / വലിയ പാത്രം ചൂടാക്കി അതിലേക്കു ഈ ഉരുളകള്‍ നികക്കാന്‍ പാകത്തിന് അളവില്‍ വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച ശേഷം,പാകത്തിന് ഉപ്പു ചേര്‍ത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകള്‍ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങാം.
വറുത്തരച്ച ചിക്കന്‍ കറി
കോഴി – 1 കിലോ
സവോള – 3 എണ്ണം
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് – 3 എണ്ണം
ചെറിയ ഉള്ളി – 15 എണ്ണം
പട്ട – 1 കഷണം
ഗ്രാമ്പൂ – 4 എണ്ണം
ഏലക്ക – 3 എണ്ണം
വറ്റല്‍ മുളക് – എണ്ണം
പെരും ജീരകം – 1 ടീസ്പൂണ്‍
തേങ്ങ ചിരവിയത് – 1 തേങ്ങയുടെത്
തേങ്ങാക്കൊത്തു – അര മുറി തേങ്ങയുടെത്
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ മസാല – 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
ഉപ്പു
വെളിച്ചെണ്ണ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം:
കോഴി വൃത്തിയാക്കി കഴുകിയെടുത്ത് ചെറിയ കഷ്ണങ്ങള്‍ ആക്കുക. ¼ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും, ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും, ½ ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി, ½ ടേബിള്‍ സ്പൂണ്‍ ചിക്കന്‍ മസാല യും, ആവശ്യത്തിനു ഉപ്പും ചേര്‍ത്തു കോഴിക്കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക.
ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി, പെരും ജീരകം, ഗ്രാമ്പൂ, പട്ട, ഏലക്ക, ചെറിയ ഉള്ളി, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്തു ചൂടാക്കുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്തു ബ്രൌണ്‍ നിറമാകുമ്പോള്‍ തീ കുറച്ചു വെച്ച് ബാക്കി മഞ്ഞള്‍പ്പൊടിയും, ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും , ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടിയും ഇട്ടു ചൂടാക്കിയെടുക്കുക. ഇത് തണുത്തതിനു ശേഷം കുറച്ചു വെള്ളം ചേര്‍ത്തു നന്നായി അരച്ചെടുക്കുക.
ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തു വറുത്തെടുക്കുക. ഇതിലേക്ക് സവോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് 1 ടേബിള്‍സ്പൂണ്‍ മുളക് പൊടിയും, 1 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടിയും, കുരുമുളക് പൊടിയും, ചിക്കന്‍ മസാലയും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ടു ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു മുക്കാല്‍ വേവ് ആകുന്നതു വരെ വേവിക്കുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.
ചുവന്നുള്ളിയും കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയില്‍ താളിച്ച് കറിയില്‍ ചേര്‍ക്കുക.