Tag: potato snack

  • ഉരുളക്കിഴങ്ങ് സ്നാക്ക്

    ഉരുളക്കിഴങ്ങ് സ്നാക്ക്

    ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ല രുചികരമായ ഒരു സ്നാക്ക്, വീട്ടിലുള്ള ചേരുവകളൊക്കെ മതി ഇതു തയ്യാറാക്കാൻ…

    ചേരുവകൾ

    ഉരുളക്കിഴങ്ങ്: 2 വലുത്, പുഴുങ്ങി ഉടച്ചത്

    സവാള: 1 വലുത്, ചെറുതായി അരിഞ്ഞത്

    പച്ചമുളക്: ആവശ്യത്തിന്

    ഇഞ്ചി: 1 വലിയ കഷ്ണം, ചെറുതായി അരിഞ്ഞത്

    മല്ലിയില: 1 പിടി, ചെറുതായി അരിഞ്ഞത്

    കറിവേപ്പില: ആവശ്യത്തിന്

    ജീരകം: ¼ ടീസ്പൂൺ

    മുളകുപൊടി: 1 ടീസ്പൂൺ (ചെറിയ ടീസ്പൂൺ)

    മഞ്ഞൾപ്പൊടി: ¼ ടീസ്പൂൺ

    ഉപ്പ്: ആവശ്യത്തിന്

    കായം: ¼ ടീസ്പൂൺ

    ബേക്കിംഗ് സോഡ: ഒരു ചെറിയ അളവ്

    കടലമാവ്: ആദ്യം 2 മുതൽ 2.5 ടീസ്പൂൺ, പിന്നീട് ആവശ്യമെങ്കിൽ കൂടുതൽ

    എണ്ണ: ആകൃതിപ്പെടുത്താനും വറുക്കാനും

    Preparation

    ഒരു പാത്രത്തിൽ ഉടച്ച ഉരുളക്കിഴങ്ങ്, അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില, കറിവേപ്പില എന്നിവ ചേർക്കുക.ജീരകം, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കായം, ഒരു ചെറിയ അളവ് ബേക്കിംഗ് സോഡ എന്നിവ ചേർക്കുക.ആദ്യം ഏകദേശം 2 മുതൽ 2.5 ടീസ്പൂൺ കടലമാവ് മിശ്രിതത്തിലേക്ക് ചേർക്കുക.എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക. ഉരുളക്കിഴങ്ങ് ഉപ്പിട്ട് പുഴുങ്ങിയതാണെങ്കിൽ, ഉപ്പിന്റെ അളവ് അതനുസരിച്ച് ക്രമീകരിക്കുക.മിശ്രിതം കൈകൊണ്ട് നന്നായി കുഴയ്ക്കുക. മിശ്രിതം ശരിയായ ആകൃതിയിൽവരുന്നില്ലെങ്കിൽ, കൂടുതൽ കടലമാവ് ചേർക്കുക. മാവ് അധികം കട്ടികൂടിയതാകരുത്, അല്പം അയഞ്ഞതായിരിക്കണം.സമയം കിട്ടുകയാണെങ്കിൽ, മാവ് 15-30 മിനിറ്റ് വെക്കാൻ അനുവദിക്കുക..കൈകളിൽ എണ്ണയോ വെള്ളമോ പുരട്ടി ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കുക.മാവിൽ നിന്ന് ചെറിയ ഭാഗങ്ങളെടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ ഉണ്ടാക്കുക. ഉണ്ടാക്കുന്നയാൾ വട്ടത്തിലുള്ള ആകൃതിയാണ് ഉണ്ടാക്കിയത്, എന്നാൽ നിങ്ങൾക്ക് കട്ട്ലറ്റിന്റെ ആകൃതിയിലും ഉണ്ടാക്കാം.സ്നാക്കുകൾക്ക് ആകൃതി നൽകുമ്പോൾ തന്നെ ഒരു പാനിൽ എണ്ണ ചൂടാക്കാൻ വെക്കുക.
    എണ്ണ ചൂടാകുമ്പോൾ, ആകൃതി നൽകിയ സ്നാക്കുകൾ എണ്ണയിലേക്ക് ശ്രദ്ധാപൂർവ്വം വെക്കുക. പാനിൽ അധികം നിറയ്ക്കാതിരിക്കുക; എണ്ണയുടെ അളവ് അനുസരിച്ച് ഒരു സമയം 4-5 സ്നാക്കുകൾ മാത്രം വറുക്കുക.
    എണ്ണയിൽ ഇട്ടയുടൻ സ്നാക്കുകൾ ഇളക്കരുത്. ഏകദേശം രണ്ട് മിനിറ്റ് കാത്തിരുന്ന ശേഷം സാവധാനം മറിച്ചിടുക.
    നല്ല സ്വർണ്ണ തവിട്ടുനിറമാകുന്നതുവരെ വറുക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Achus anus vlogs

  • റവ  ഉരുളക്കിഴങ്ങ് സ്നാക്ക്

    റവ ഉരുളക്കിഴങ്ങ് സ്നാക്ക്

    ഉരുളക്കിഴങ്ങും റവയും മാത്രം മതി ഈ കിടിലൻ സ്നാക്ക് തയ്യാറാക്കാൻ, വെക്കേഷൻ സമയത്ത് കുട്ടികൾക്ക് ഇതുപോലെയൊക്കെ തയ്യാറാക്കി കൊടുത്തു നോക്കൂ…

    Ingredients

    റവ

    വെള്ളം

    മഞ്ഞൾപൊടി

    ഉപ്പ്

    ഉരുളക്കിഴങ്ങ്

    Preparation

    വെള്ളം തിളപ്പിക്കാനായി വയ്ക്കാം അതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കണം വെട്ടിത്തിളയ്ക്കുമ്പോൾ റവ ചേർത്ത് മിക്സ് ചെയ്യാം റവ വേവുന്നതുവരെ മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ വേവിച്ചുടച്ച് ഉരുളക്കിഴങ്ങും റവ മിക്സും ചേർത്ത് കുഴക്കാം ഇനി ചെറിയ ബോളുകൾ ആക്കി പരത്താം ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കുക ഇനി ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salijas kitchen

  • ഉരുളക്കിഴങ്ങ് , ബ്രെഡ്  സ്നാക്ക്

    ഉരുളക്കിഴങ്ങ് , ബ്രെഡ് സ്നാക്ക്

    രണ്ടു ബ്രഡും ഒരു ഉരുളക്കിഴങ്ങും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കിയെടുക്കാം കിടിലൻ ഇഫ്താർ സ്നാക്ക്…

    Ingredients

    ഉരുളക്കിഴങ്ങ് -മൂന്ന്

    സവാള – 2

    ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് -1

    പച്ചമുളക് -രണ്ട്

    ജിഞ്ചർ ഗാർലിക് പേസ്റ്റ് -ഒരു ടീസ്പൂൺ

    മല്ലിയില

    ബ്രെഡ് ക്രംസ് -മൂന്ന് ടേബിൾ സ്പൂൺ

    ഗരം മസാലപ്പൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    Preparation

    ഒരു ബൗളിലേക്ക് വേവിച്ചെടുത്ത ഉരുളക്കിഴങ്ങും അരിഞ്ഞെടുത്ത പച്ചക്കറികളും മസാല പൊടികളും ഉപ്പും ചേർക്കുക നന്നായി കുഴച്ച് എടുത്തതിനുശേഷം ചെറിയ സിലിണ്ടർ ഷേപ്പിൽ ആക്കി എടുക്കുക മൈദ വെള്ളം മിക്സിലേക്ക് മുക്കി ബ്രഡ് ക്രംസ് കോട്ട് ചെയ്ത് എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് പൊരിക്കുക .

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shahana’s little world

  • ഉരുളക്കിഴങ്ങു  പലഹാരം

    ഉരുളക്കിഴങ്ങു പലഹാരം

    ഉരുളക്കിഴങ്ങും അരിപ്പൊടിയും മാത്രം ഉപയോഗിച്ചു നാലു മണി ചായക്കൊപ്പം കഴിക്കാൻ നല്ല ഒരു പലഹാരം തയ്യാറാക്കാം..

    Ingredients

    ഉരുളക്കിഴങ്ങ് -ഒന്ന്

    വെള്ളം

    സവാള -ഒന്ന്

    പച്ചമുളക് -രണ്ട്

    ഇഞ്ചി

    കറിവേപ്പില

    എള്ള് -അര ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    ഉപ്പ്

    അരിപ്പൊടി -4 ടേബിൾ സ്പൂൺ

    Preparation

    ഉരുളക്കിഴങ്ങും വെള്ളവും മിക്സി ജാറിലേക്ക് ചേർത്ത് അരച്ചെടുക്കുക, ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ചേരുവകളെല്ലാം ചേർക്കുക, ഉപ്പും എള്ളും ചേർക്കുക മിക്സ്‌ ചെയ്തശേഷം അരിപ്പൊടി ചേർക്കുക, കട്ടിയുള്ള ബാറ്റർ ആക്കി മിക്സ് ചെയ്ത് എടുക്കാം, ഇനി ചൂടായ പാനിലേക്ക് കോരിയൊഴിച്ച് ചെറിയ ദോശ പോലെ ചുട്ടെടുക്കാം…

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chilu’s Cook’n’Craft

  • ഉരുളക്കിഴങ്ങ് സ്നാക്ക്

    ഉരുളക്കിഴങ്ങ് സ്നാക്ക്

    ഉരുളക്കിഴങ്ങ് കൊണ്ട് ഞൊടിയിടയിൽ നല്ലൊരു സ്നാക്ക് തയ്യാറാക്കാം, മറ്റു ചേരുവകൾ ഒന്നും തന്നെ വേണ്ട… കുട്ടികൾക്ക് ഇത് കിട്ടിയാൽ പിന്നെ മറ്റൊന്നും വേണ്ട…

    Ingredients

    ഉരുളക്കിഴങ്ങ് -നാല്

    ഓയിൽ -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    വെളുത്തുള്ളി പൗഡർ -ഒരു ടീസ്പൂൺ

    കുരുമുളകുപൊടി- ഒരു ടീസ്പൂൺ

    പപ്രിക്ക പൗഡർ -ഒരു ടീസ്പൂൺ

    Preparaion

    ഉരുളക്കിഴങ്ങ് നന്നായി കഴുകിയതിനുശേഷം തൊലിയോട് കൂടി തന്നെ ബോട്ട് ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക ഒരു ഉരുളക്കിഴങ്ങ് എട്ട് കഷണങ്ങളാണ് ആക്കേണ്ടത് ശേഷം ഐസ് ഇട്ട വെള്ളത്തിൽ 10 മിനിറ്റ് മുക്കി വയ്ക്കാം, ശേഷമെടുത്ത് ടവ്വൽ ഉപയോഗിച്ച് നന്നായി തുടച്ച് വെള്ളം മാറ്റുക ഇനി ഇതിലേക്ക് ഓയിൽ ഒഴിച്ച് ഒന്ന് മിക്സ് ചെയ്യാം ശേഷം മറ്റു ചേരുവകൾ എല്ലാം കൂടി ഒരുമിച്ച് ചേർക്കാം ഇതെല്ലാം നന്നായി മിക്സ് ചെയ്ത ശേഷം ഉരുളക്കിഴങ്ങിനെ കുറച്ചു സമയം മാറ്റിവയ്ക്കാം ഇനി എയർ ഫ്രൈയറിൽ ചെയ്തെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jini’s Happy Plates

  • ഉരുളക്കിഴങ്ങ്  ബ്രഡ് സ്നാക്

    ഉരുളക്കിഴങ്ങ് ബ്രഡ് സ്നാക്

    കുട്ടികൾക്ക് എപ്പോഴും കടയിൽ നിന്നും സ്നാക്സ് വാങ്ങി കൊടുക്കാതെ വീട്ടിൽ ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സ്നാക്കുകൾ പരീക്ഷിച്ചു നോക്കൂ…

    Ingredients

    ഉരുളക്കിഴങ്ങ് -രണ്ട്

    ബ്രഡ് -4

    സവാള പൊടിയായി അരിഞ്ഞത്

    ഇഞ്ചി

    വെളുത്തുള്ളി -3

    പച്ചമുളക്

    കറിവേപ്പില

    ഉപ്പ്

    കോൺഫ്ലോർ -ഒരു ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മീറ്റ് മസാല -ഒരു ടീസ്പൂൺ

    എണ്ണ

    Preparation

    ആദ്യം ബ്രെഡിന്റെ സൈഡ് ഒന്ന് റിമൂവ് ചെയ്യുക ശേഷം ഇത് പൊടിച്ചെടുത്ത് ഒരു പ്ലേറ്റിലേക്ക് മാറ്റാം, ബ്രെഡ് ന്റെ വെള്ളയും പൊടിച്ചെടുക്കണം . ഒരു ബൗളിൽ ഉരുളക്കിഴങ്ങ് വേവിച്ചത് എടുത്ത് നന്നായി ഉടക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും മസാല പൊടികളും ഉപ്പും ചേർക്കുക ശേഷം ബ്രെഡിന്റെ പൊടിയും ചേർത്ത് നന്നായി കുഴയ്ക്കുക കുറച്ചു കുറച്ചായി എടുത്ത് കട്ട്ലറ്റ് ഷേപ്പിൽ ആക്കണം, ഇനി ഇതിലേക്ക് ബ്രഡ് ബ്രൗൺ ഭാഗം പൊടിച്ചത് കോട്ട് ചെയ്ത് എടുക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salijas kitchen

  • ഹണി ചില്ലി പൊട്ടറ്റോ

    ഹണി ചില്ലി പൊട്ടറ്റോ

    കുട്ടികൾക്ക് കഴിക്കാനായി ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ… നല്ല മധുരവും പുളിയും എരിവും ഉള്ള സൂപ്പർ സ്നാക്ക്

    Ingredients

    ഉരുളക്കിഴങ്ങ് രണ്ട്

    ഉപ്പ്

    വെള്ളം

    മൈദ നാല് ടേബിൾ സ്പൂൺ

    അരിപ്പൊടി രണ്ട് ടേബിൾ സ്പൂൺ

    മുളകുപൊടി

    വെള്ളം

    വെളുത്തുള്ളി

    ഇഞ്ചി

    സവാള 1

    ക്യാപ്സിക്കം -ഒരു കഷണം

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    എള്ള്

    ടൊമാറ്റോ കെച്ചപ്പ് -രണ്ട് ടേബിൾ സ്പൂൺ

    സോയാസോസ് -ഒരു ടീസ്പൂൺ

    ഹോട്ട് സോസ്,

    ചില്ലി സോസ് -ഒരു ടേബിൾ സ്പൂൺ

    വെള്ളം

    Preparation

    ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ഫ്രഞ്ച് ഫ്രൈസ് ന് ചെയ്യുന്ന പോലെ അരിഞ്ഞെടുക്കുക, എടുത്തതിനുശേഷം വെള്ളത്തിൽ ഉപ്പിട്ട് ഉരുളക്കിഴങ്ങ് ചേർത്ത് ഒന്ന് വേവിച്ചെടുക്കാം, ശേഷം വെള്ളത്തിൽ നിന്നും മാറ്റുക. ഒരു ബൗളിലേക്ക് മൈദ അരിപ്പൊടി മുളകുപൊടി ഉപ്പ് ഇവ ചേർത്ത് അല്പം വെള്ളം ഒഴിച്ച് കലക്കുക നല്ല കട്ടിയായി വേണം തയ്യാറാക്കാൻ വേവിച്ചെടുത്ത ഉരുളക്കിഴങ്ങുകൾ ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് ഫ്രൈ ആക്കി എടുക്കാം. മറ്റൊരു പാനിൽ അല്പം എണ്ണ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ആദ്യം ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് സവാള ക്യാപ്സിക്കം എന്നിവ ചേർക്കണം ഒന്ന് മിക്സ് ചെയ്ത പാടെ കാശ്മീരി മുളകുപൊടിയും സോസുകളും ചേർക്കണം അല്പം ഉപ്പും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക അല്പം എള്ള് കൂടി ചേർക്കണം ഇതിലേക്ക് ഫ്രൈ ചെയ്തെടുത്ത ഉരുളക്കിഴങ്ങ് ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking it Simple