ഉരുളക്കിഴങ്ങു പലഹാരം

ഉരുളക്കിഴങ്ങും അരിപ്പൊടിയും മാത്രം ഉപയോഗിച്ചു നാലു മണി ചായക്കൊപ്പം കഴിക്കാൻ നല്ല ഒരു പലഹാരം തയ്യാറാക്കാം..

Ingredients

ഉരുളക്കിഴങ്ങ് -ഒന്ന്

വെള്ളം

സവാള -ഒന്ന്

പച്ചമുളക് -രണ്ട്

ഇഞ്ചി

കറിവേപ്പില

എള്ള് -അര ടീസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മുളകുപൊടി -അര ടീസ്പൂൺ

ഉപ്പ്

അരിപ്പൊടി -4 ടേബിൾ സ്പൂൺ

Preparation

ഉരുളക്കിഴങ്ങും വെള്ളവും മിക്സി ജാറിലേക്ക് ചേർത്ത് അരച്ചെടുക്കുക, ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ചേരുവകളെല്ലാം ചേർക്കുക, ഉപ്പും എള്ളും ചേർക്കുക മിക്സ്‌ ചെയ്തശേഷം അരിപ്പൊടി ചേർക്കുക, കട്ടിയുള്ള ബാറ്റർ ആക്കി മിക്സ് ചെയ്ത് എടുക്കാം, ഇനി ചൂടായ പാനിലേക്ക് കോരിയൊഴിച്ച് ചെറിയ ദോശ പോലെ ചുട്ടെടുക്കാം…

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chilu’s Cook’n’Craft