Tag: potato snack

  • ഉരുളക്കിഴങ്ങ് സ്നാക്ക്സ്

    ഉരുളക്കിഴങ്ങ് സ്നാക്ക്സ്

    ചിക്കനോ, ബീഫോ ചേർക്കാതെ പച്ചക്കറികൾ മാത്രം ചേർത്ത് തയ്യാറാക്കിയ നല്ലൊരു സ്പൈസി സ്നാക്ക്, മസാലയും വഴറ്റേണ്ട..

    INGREDIENTS

    ഉരുളക്കിഴങ്ങ് -രണ്ട്

    മുട്ട -ഒന്ന്

    വെളുത്തുള്ളി -നാല്

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    സൺഫ്ലവർ ഓയിൽ -രണ്ട് ടേബിൾ സ്പൂൺ

    ലെമൺ ജ്യൂസ് -ഒരു ടേബിൾ സ്പൂൺ

    സവാള -അരക്കപ്പ്

    ക്യാപ്സിക്കം -അരക്കപ്പ്

    മല്ലിയില -കാൽകപ്പ്

    കോൺസ്റ്റാർച്ച് -മൂന്ന് ടേബിൾ സ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    ബ്രഡ് crumbs

    PREPARATION

    ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചെടുത്തത് ഗ്രേറ്റ് ചെയ്ത് ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കാം ഒരു മിക്സി ജാറിൽ മുട്ട വെളുത്തുള്ളി സൺഫ്ലവർ ഓയിൽ മുളകുപൊടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക ഇതിനെ ഉരുളക്കിഴങ്ങിലേക്ക് ഒഴിച്ചു കൊടുക്കാം കൂടെ സവാള പൊടിയായിരുന്നു ക്യാപ്സിക്കം മല്ലിയില എന്നിവയും കോൺസ്റ്റാർച്ചും ഉപ്പും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം, ഇനി കുറച്ചു കുറച്ചായി എടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ ആക്കാം ഓരോന്നും ബ്രെഡ് ക്രംസ് കോട്ട് ചെയ്തെടുക്കുക, ശേഷം മുട്ടയിൽ മുക്കുക വീണ്ടും ബ്രഡ് ക്രംസ് കോട്ട് ചെയ്യുക ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • പൊട്ടറ്റോ ചിപ്സ്

    പൊട്ടറ്റോ ചിപ്സ്

    ഉരുളക്കിഴങ്ങും കൊണ്ട് ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ലാത്ത കിടിലൻ സൂത്രം, ഇനി ലൈസും പൊട്ടറ്റോ ചിപ്സും വാങ്ങാൻ നിങ്ങൾ കടയിലേക്ക് പോകില്ല

    ഉരുളക്കിഴങ്ങ് എടുത്ത് തൊലിയൊക്കെ കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിക്കുക, ഇത് വെള്ളം തെളിയുന്നത് വരെ മൂന്ന് നാല് പ്രാവശ്യം നന്നായി കഴുകണം, ശേഷം മിക്സി ജാറിലേക്ക് ചേർത്ത് അല്പം വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു അരിപ്പയിലേക്ക് ഒഴിച്ചുകൊടുത്ത് അരിച്ചെടുക്കാം, ബാക്കിയുള്ളതിനെ വീണ്ടും അരച്ചെടുത്ത് അരിച്ചെടുക്കണം, ഇപ്പോൾ കിട്ടിയ വെള്ളത്തിലേക്ക് രണ്ടിരട്ടി വെള്ളം ചേർത്ത് അടുപ്പിലേക്ക് വയ്ക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് ഇതിനെ നന്നായി കുറുക്കിയെടുക്കണം ശേഷം അല്പം ചൂടാറാനായി മാറ്റിവയ്ക്കാം, ഇനി ഒരു സ്പൂണ് കൊണ്ട് ഇത് കോരിയെടുത്ത് ഒരു വൃത്തിയുള്ള ഷീറ്റിൽ ചെറിയ വട്ടത്തിൽ പരത്തി കൊടുക്കാം, ഇതിനെ വെയിലിലേക്ക് വെച്ച് നന്നായി ഉണക്കി എടുകണം, ഇതിന് എണ്ണയിലിട്ട് വറുത്തു എടുത്താൽ അടിപൊളി പൊട്ടറ്റോ ചിപ്സ് റെഡി..

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mother’s Pantry By reshmi