Tag: #mambazha pulisseri

  • കോവിലകം മാമ്പഴ പുളിശ്ശേരി

    കോവിലകം മാമ്പഴ പുളിശ്ശേരി

    മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നുണ്ടെങ്കിൽ കോവിലകം സ്റ്റൈലിൽ തന്നെ ഉണ്ടാക്കണം.. കൂടെ കഴിക്കാൻ മറ്റൊരു കറിയും വേണ്ട ഇത് മാത്രം മതി,

    Ingredients

    തേങ്ങ ചിരവിയത് -മുക്കാൽ കപ്പ്

    തൈര് -അരക്കപ്പ്

    ഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    ശർക്കര -രണ്ടു

    വെള്ളം -കാൽ കപ്പ്

    മാങ്ങ 5

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    നെയ്യ്

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    ഉലുവ

    Preparation

    മാങ്ങ ഒരു മൺചട്ടിയിൽ ഇട്ട് ശർക്കരപ്പാനിയും ചേർത്ത് വേവിക്കുക, തേങ്ങ മഞ്ഞൾപൊടി മുളകുപൊടി തൈര് എന്നിവ അരച്ചെടുത്ത് കറിയിലേക്ക് ചേർക്കാം നന്നായി തിളയ്ക്കുമ്പോൾ ഉപ്പ് ചേർക്കുക കടവും കറിവേപ്പിലയും ഉണക്കമുളകും ഉലുവയും താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കോവിലകം സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി

    കോവിലകം സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി

    മാവെല്ലാം നല്ല പഴുത്ത മാങ്ങ കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ സമയത്ത് ഒട്ടുമിക്ക വീടുകളിലും മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നുണ്ടാവും, കോവിലകം സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നത് കാണാം…

    Ingredients

    മാമ്പഴം -5

    നെയ്യ് -രണ്ട് ടേബിൾ സ്പൂൺ

    കടുക്

    ഉലുവ

    ഉണക്കമുളക് -2

    കറിവേപ്പില

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    തേങ്ങ

    ജീരകം

    പച്ചമുളക്

    തൈര്

    വെള്ളം

    Preparation

    കൽച്ചട്ടിയിലാണ് കറി തയ്യാറാക്കേണ്ടത് ചട്ടി ചൂടാകുമ്പോൾ നെയ്യ് ചേർത്ത് കൊടുക്കുക കടുക് ഉലുവ ഇവ ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളക് കറിവേപ്പില എന്നിവ ചേർക്കാം ഇനി മാങ്ങ ചേർത്ത് നന്നായി വഴറ്റുക ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടി മുളകുപൊടി ഇവയും ചേർക്കുക തേങ്ങ ജീരകം പച്ചമുളക് വെള്ളം തൈര് ഇവ ചേർത്ത് അരച്ച് മാങ്ങയിലേക്ക് ചേർക്കം നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മാമ്പഴ പുളിശ്ശേരി

    മാമ്പഴ പുളിശ്ശേരി

    ഈ മാമ്പഴക്കാലത്ത് അല്ലാതെ മാമ്പഴ പുളിശ്ശേരി എപ്പോൾ ഉണ്ടാക്കാനാണ് ? എന്നും കിട്ടിയാലും കഴിക്കും അത്രയ്ക്കും രുചിയാണ്…

    Ingredients

    പഴുത്ത മാങ്ങ -5

    വെള്ളം

    പച്ചമുളക് -4

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    കറിവേപ്പില

    തേങ്ങാ

    ചെറിയുള്ളി

    തൈര് -അരക്കപ്പ്

    ജീരകപ്പൊടി

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    Preparation

    മാമ്പഴം തൊലി കളഞ്ഞ് പച്ചമുളക്, മഞ്ഞൾപൊടി മുളകുപൊടി വേപ്പില വെള്ളം ഉപ്പ് ഇവ ചേർത്ത് വേവിക്കുക തേങ്ങയും ചെറിയ ഉള്ളിയും നന്നായി അരച്ച് കറിയിലേക്ക് ചേർക്കാം ഇത് നന്നായി തിളയ്ക്കുമ്പോൾ കട്ട തൈര് ചേർക്കാം വീണ്ടും ഒന്ന് തിളപ്പിച്ച് തീ ഓഫ് ചെയ്യുക കടുകും കറിവേപ്പിലയും ഉണക്കമുളകും വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക mayas journey

  • മാമ്പഴം  പുളിശ്ശേരി

    മാമ്പഴം പുളിശ്ശേരി

    മാമ്പഴം കൊണ്ടുള്ള ഈ പുളിശ്ശേരി സദ്യ യിലെ രുചികരമായ ഒരു വിഭവം ആണ്..

    Ingredients

    മാമ്പഴം ഒന്ന്

    പച്ചമുളക് 4

    കറിവേപ്പില

    ഉപ്പ്

    മഞ്ഞൾപൊടി അര ടീസ്പൂൺ

    മുളകുപൊടി അര ടീസ്പൂൺ

    വെള്ളം

    തേങ്ങ

    ചെറിയുള്ളി 2

    ജീരകം

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ഉണക്കമുളക്

    Preparation

    മാങ്ങ കഷണങ്ങൾ ആക്കിയതിനു ശേഷം പച്ചമുളക് കറിവേപ്പില മുളകുപൊടി മഞ്ഞൾപ്പൊടി വെള്ളം ഉപ്പ്
    എന്നിവയെല്ലാം ചേർത്ത് നന്നായി വേവിച്ച് ഉടച്ചെടുക്കുക, ഇതിലേക്ക് തേങ്ങ ജീരകം ചെറിയുള്ളി എന്നിവ നന്നായി അരച്ചെടുത്തത് ചേർക്കാം ഇത് കുറുകുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി കറിവേപ്പില അല്പം മുളക് പൊടി ഉണക്കമുളക് ഇവ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള തെറ്റുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Dhansa’s World