Tag: kuzhimanthi

  • കുഴിമന്തി

    കുഴിമന്തി

    ഇത്ര എളുപ്പത്തിൽ കുഴിമന്തി ഉണ്ടാക്കാം എങ്കിൽ പിന്നെ എപ്പോഴും ബിരിയാണി ഉണ്ടാക്കി കഷ്ടപ്പെടുന്നത് എന്തിന്, ഈ റെസിപ്പി കണ്ടു നോക്കൂ

    Ingredients

    സവാള -ഒന്ന്

    ക്യാപ്സിക്കം -രണ്ട്

    മല്ലിയില

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

    ചിക്കൻ ക്യൂബ് മൂന്ന്

    മന്തി മസാല (കുരുമുളക് , പെരുംജീരകം ,ഏലക്കായ ,കറുവ പാട്ട ,ജാതിപത്രി ,ഗ്രാമ്പൂ ,ചെറിയ ജീരകം ,ബേ ലീഫ് ഇവയെല്ലാം പ വറുത്തു പൊടിച്ചത്)

    തക്കാളി പേസ്റ്റ്

    ബട്ടർ -20 ഗ്രാം

    ഉപ്പ്

    സൺഫ്ലവർ ഓയിൽ -അരക്കപ്പ്

    ചിക്കൻ -ഒന്നരക്കിലോ

    പച്ചമുളക് -മൂന്ന്

    യെല്ലോ ഫുഡ് കളർ

    ബസുമതി റൈസ് -ഒരു കിലോ

    Preparation

    ഒരു പാത്രത്തിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ക്യാപ്സിക്കം സവാള മല്ലിയില ചിക്കൻ സ്റ്റോക്ക് മന്തി മസാല ഉപ്പ് സൺഫ്ലവർ ഓയിൽ ഇവ ചേർത്ത് മിക്സ് ചെയ്ത ശേഷം ചിക്കൻ ഇടുക ചിക്കൻ നന്നായി മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂർ വയ്ക്കുക മൂന്നോ നാലോ പച്ചമുളക് കൂടി ചേർത്ത് ചിക്കൻ ഫ്രൈ ചെയ്തെടുക്കാം ശേഷം പാത്രത്തിൽ നിന്നും കുറച്ചു ഗ്രേവി മാറ്റിവയ്ക്കുക, ചിക്കന് മുകളിലേക്ക് വേവിച്ചെടുത്ത ബസുമതി റൈസ് കുറച്ച് ചേർക്കാം ആദ്യ ലെയറിനു മുകളിൽ കുറച്ച് യെല്ലോ ഫുഡ് കളറും മാറ്റിവെച്ച ഗ്രേവിയും ചേർക്കാം അടുത്ത ലെയർ ചോറും ഇതുപോലെ ഇടുക , ശേഷം നന്നായി സ്മോക്ക് ചെയ്ത് എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Isa Cooking World

  • ചിക്കൻ മന്തി

    ചിക്കൻ മന്തി

    ചിക്കൻ മന്തിയൊക്കെ എളുപ്പമല്ലേ?? ഇത്രയും രുചിയുള്ള ഭക്ഷണം ഇത്രയും എളുപ്പത്തിൽ.. ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ…

    INGREDIENTS

    കുരുമുളകുപൊടി

    കുരുമുളക്

    പെരിഞ്ചീരകം

    ചെറിയ ജീരകം

    ചിക്കൻ മസാല

    മാഗി ക്യൂബ്

    മന്തി മസാല

    കാശ്മീരി ചില്ലി പൗഡർ

    മുളകുപൊടി

    മഞ്ഞൾപൊടി

    ഉപ്പ്

    മല്ലിയില

    ക്യാപ്സിക്കം

    ചിക്കൻ

    ലെമൺ ജ്യൂസ്

    ബസുമതി റൈസ്

    സൺ ഫ്ലവർ ഓയിൽ

    വെള്ളം

    മസാലകൾ

    ഉണക്ക നാരങ്ങ

    പച്ചമുളക്

    ചാർക്കോൾ

    PREPARATION

    ആദ്യം ചിക്കൻ മാറിനേറ്റ് ചെയ്യണം അതിനായി ഒരു വലിയ പാത്രത്തിൽ മസാല പൊടികളും ജീരകം പെരുംജീരകം കുരുമുളക് മാഗി ക്യൂബ് മല്ലിയില ക്യാപ്സിക്കം എന്നിവയും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് ചിക്കൻ ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം ഒരു മണിക്കൂർ മാറ്റിവെക്കാം. ഒരു പാത്രത്തിൽ എണ്ണ ചൂടാകാനായി വയ്ക്കാം ഇതിലേക്ക് ചിക്കൻ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കണം അതിലേക്ക് ക്യാപ്സിക്കം മല്ലിയില മസാലകൾ അല്പം എണ്ണ എന്നിവ ചേർക്കാം, ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങ നീരും ചേർക്കാം നന്നായി തിളയ്ക്കുമ്പോൾ കഴുകിയെടുത്ത് അരി ചേർത്ത് കൊടുക്കാം, മുക്കാൽ വേവാകുമ്പോൾ അരി വാർക്കാം, മറ്റൊരു വലിയ പാത്രത്തിലേക്ക് ആദ്യം വേവിച്ചുവെച്ച ചോറ് ചേർക്കണം അതിനു മുകളിലായി ചിക്കൻ വറുത്തത് ചേർക്കാം വീണ്ടും, ചോറ് ചേർക്കുക മുകളിൽ ഒഴിച്ചു കൊടുക്കാം മല്ലിയിലയും ചേർക്കാം, ഏറ്റവും മുകളിലായി അഞ്ചോ ആറോ പച്ചമുളക് വെക്കുക ശേഷം ഒരു പ്ലേറ്റിൽ കരിയെടുത്ത് പുകയ്ക്കണം, പാത്രം നന്നായി മുടി പത്തു പതിനഞ്ചോ മിനിറ്റ് വെച്ചതിനുശേഷം തുറക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ris world

  • കുഴിമന്തി

    കുഴിമന്തി

    കുഴിയും കുക്കറും ഒന്നുമില്ലാതെ റസ്റ്റോറന്റ് സ്റ്റൈലിൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം…

    ആദ്യം നാല് കപ്പ് സെല്ലാ റൈസ്, നല്ലതുപോലെ കഴുകിയതിനുശേഷം ഒരു മണിക്കൂർ കുതിർക്കാനായി മാറ്റിവയ്ക്കുക ഒരു വലിയ സോസ്പാനിലേക്ക് 4 വലിയ കഷണം ചിക്കൻ ചേർക്കാം ഇതിലേക്ക് കുറച്ച് വെള്ളവും ഗരം മസാലയും ഉപ്പും ചേർത്ത്നന്നായി വേവിച്ചെടുക്കാം, ഒരു ഡ്രൈ ലമൺ കൂടി ഇതിലേക്ക് ചേർക്കാം. ഒരു മിക്സി ജാറിലേക്ക് രണ്ട് പച്ചമുളക് രണ്ട് തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കുക ചിക്കൻ വെന്തതിനുശേഷം കഷണങ്ങൾ മാറ്റുക ശേഷം ആ വെള്ളത്തിലേക്ക് ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന രീതിയിൽ ചേർത്തു കൊടുക്കാം കൂടെ തക്കാളി അരച്ചത് ചേർക്കാം. ഒരു പാനിൽ ബട്ടർ ചേർത്ത് ചിക്കൻ കഷണങ്ങളും ചേർത്ത് ഒന്ന് ഫ്രൈ ചെയ്തെടുത്തു മാറ്റുക വീണ്ടും ബട്ടറും ഹോൾ സ്പൈസസും ചേർക്കാം, റോസ്റ്റ് ആകുമ്പോൾ ഒരു സവാള ചേർക്കുക, നന്നായി വഴന്ന് വരുമ്പോൾ ഗരം മസാല പൊടി ചേർക്കാം, കൂടെ നേരത്തെ തയ്യാറാക്കി വച്ച വെള്ളവും ചേർക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി തിളപ്പിക്കുക ഇതിലേക്ക് കഴുകി മാറ്റി വച്ചിരിക്കുന്ന അരി ചേർക്കാം അരി നല്ലപോലെ വെന്ത് വെള്ളം പറ്റി വരുമ്പോൾ മുകളിലായി ചിക്കൻ കഷ്ണങ്ങൾ വച്ചു കൊടുക്കാം മൂന്നോ നാലോ പച്ചമുളക് കൂടി ചേർക്കാം ഒരു ചെറിയ പാത്രത്തിൽ ചാർക്കോൾ വെച്ച് സ്മോക്ക് ചെയ്യുക ഇനി പാൻ മൂടി വെച്ച് അഞ്ചുമിനിറ്റിനുശേഷംതുറക്കാം, രുചികരമായ ചിക്കൻ മന്തി തയ്യാർ.

    വിശദ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലെ ഉള്ള വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • അറേബ്യന്‍ കുഴിമന്തി ഉണ്ടാക്കാം

    അറേബ്യന്‍ കുഴിമന്തി ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കന്‍ ഒരു കിലോ

    ബസ്മതി അരി  രണ്ടു കപ്പ്

    മന്തി സ്പൈസ് രണ്ടു ടിസ്പൂണ്‍

    സവാള നാലെണ്ണം

    തൈര്  നാല് ടിസ്പൂണ്‍

    ഒലിവ് എണ്ണ  നാല് ടിസ്പൂണ്‍

    ഒരു തക്കാളി മിക്സിയില്‍ അടിച്ചെടുത്ത പേസ്റ്റ്

    വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഒരു ടിസ്പൂണ്‍ വീതം

    ബെയ്യ്‌ രണ്ടു ടിസ്പൂണ്‍

    പച്ചമുളക് അഞ്ചെണ്ണം

    ഏലയ്ക്ക അഞ്ചെണ്ണം

    കുരുമുളക് പത്തെണ്ണം

    തയ്യാറാക്കുന്ന വിധം:
    മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കോഴിയിറച്ചി ഇറക്കിവയ്ക്കുക. ഇറച്ചിയിൽ മസാല നന്നായി തേച്ചുപിടിപ്പിക്കണം. ഇതു പിടിച്ചുവരുന്നതുവരെ മാറ്റിവയ്ക്കുക. ഈ സമയത്തു ബസ്മതി അരി വേവിക്കണം. ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്ത അരിയാണ് ഉപയോഗിക്കേണ്ടത്. ഒരു ചെമ്പിൽ നെയ്യിൽ സവാള വഴറ്റിയെടുക്കുക. ശേഷം ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്‌സിക്കം, തക്കാളിപേസ്റ്റ്    എന്നിവയും ചേര്‍ക്കുക    വെളളം ഒഴിച്ചതിനു ശേഷം മന്തി സ്‌പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം.അരി വെന്തശേഷം അടപ്പിനു മുകളിൽ പ്രത്യേകം തയാറാക്കിയ പാത്രത്തിൽ കോഴിയിറച്ചി വയ്ക്കുക. പിന്നീടു കനൽ നിറഞ്ഞ കുഴിയിലേക്ക് എടുത്തുവയ്ക്കുക. അരി പാകമാകുന്നതിനോടൊപ്പം കോഴിയിറച്ചിയും വേവുകയും ഇറച്ചിയുടെ നെയ്യും മസാലയും അരിയിൽ ചേരുമ്പോൾ കുഴിമന്തിയുടെ രുചി വർദ്ധിക്കും.