Tag: Evening Snack

  • പഴം സ്നാക്ക്

    പഴം സ്നാക്ക്

    പഴം ഇരിപ്പുണ്ടോ? എങ്കിൽ തയ്യാറാക്കാം നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത പുതിയ ഒരു പലഹാരം, ഇന്നത്തെ സ്പെഷ്യൽ ഇതാവട്ടെ,

    INGREDIENTS

    പഴം -ഒന്ന്

    കടലമാവ് -കാൽകപ്പ്

    അരിപ്പൊടി -മുക്കാൽ കപ്പ്

    ഏലക്കായപ്പൊടി -കാൽ ടീസ്പൂൺ

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    PREPARATION

    പഴം മിക്സി ജാറിലേക്ക് അരിഞ്ഞു ചേർത്തു കൊടുക്കുക ഏലക്കായ പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചതിനു ശേഷം അരിപ്പൊടിയും കടലമാവും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കാം, ശേഷം കുറച്ചു കുറച്ചായി എടുത്ത് ഫിംഗർ ഷേപ്പിൽ ഉരുട്ടിയെടുക്കുക, എല്ലാം ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ചൂടായ എണ്ണയിലേക്ക് ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World

  • ചിക്കൻ, മുട്ട സ്നാക്ക്സ്

    ചിക്കൻ, മുട്ട സ്നാക്ക്സ്

    ചിക്കനും മുട്ടയും ചേർത്ത് ആവിയിൽ വേവിച്ചെടുത്ത നല്ല എരിവുള്ള പലഹാരം, ഏതു നേരത്തും കഴിക്കാനായി തയ്യാറാക്കാം..

    INGREDIENTS

    മുട്ട -5

    സവാള -ഒന്ന്

    പച്ചമുളക് -രണ്ട്

    ക്യാപ്സിക്കം -അര

    തക്കാളി- 1

    മല്ലിയില

    ഉപ്പ്

    കറിവേപ്പില

    ഇഞ്ചി

    മൈദ -മൂന്ന് ടേബിൾ സ്പൂൺ

    വേവിച്ചടച്ചെടുത്ത ചിക്കൻ

    ഗരം മസാല പൊടി

    മുളകുപൊടി

    ഉപ്പ്

    മഞ്ഞൾപൊടി

    കുരുമുളകുപൊടി -അര ടീസ്പൂൺ

    PREPARATION

    ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കുക ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഉപ്പ് മല്ലിയില കറിവേപ്പില മൈദ എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കണം, ഇഡ്ഡലി ചെമ്പില്‍ വെള്ളം തിളപ്പിച്ചതിനുശേഷം തയ്യാറാക്കിയ മിക്സ് ഇഡ്ഡലിത്തട്ടിലേക്ക് കോരി ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക, ഒരു ബൗളിൽ മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ഉപ്പ് എന്നിവ വെള്ളത്തിൽ മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക ഇനി ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം മുളക് മിക്സൽപം ചേർക്കാം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന സ്നാക്സ് ഓരോന്നായി ചേർത്ത് മസാല പുരട്ടി എടുക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Seena’s Food Diaries

  • നേന്ത്രപ്പഴം  പലഹാരം

    നേന്ത്രപ്പഴം പലഹാരം

    വെറും ഒരു നേന്ത്രപ്പഴം കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം, നാലുമണി ചായക്കൊപ്പം കഴിക്കാനായി എളുപ്പത്തിൽ തയ്യാറാക്കാം… വീഡിയോ കാണാൻ ആദ്യ കമന്റ് നോക്കൂ

    INGREDIENTS

    നേന്ത്രപ്പഴം -ഒന്ന്

    ഗോതമ്പ് പൊടി -ഒന്നര കപ്പ്

    തേങ്ങാക്കൊത്ത് -അരക്കപ്പ്

    എള്ള് -അര ടീസ്പൂൺ

    ഉപ്പ് ഒരു നുള്ള്

    ശർക്കര പാനി -മുക്കാൽ കപ്പ്

    എണ്ണ വറുക്കാൻ ആവശ്യമായത്,

    PREPARATION

    ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക കൂടെ തേങ്ങാക്കൊത്തും ചെറുതായി അരിഞ്ഞ നേന്ത്രപ്പഴവും ഒരു നുള്ള് ഉപ്പും ശർക്കര നീരും എള്ളും ചേർത്തുകൊടുത്ത മിക്സ്‌ ചെയ്തു കുഴച്ചു സോഫ്റ്റ് ആക്കുക, കൗണ്ടർ ടോപ്പിലേക്ക് കുറച്ചു പൊടിയിട്ടതിന് ശേഷം ഈ മാവ് വയ്ക്കുക, ചപ്പാത്തി റോളർ വച്ച് റൗണ്ടിൽ ഒന്ന് പരത്തിയതിനുശേഷം ഒരു ടോപ്പ് ഉപയോഗിച്ച് ചെറിയ വട്ടത്തിൽ മുറിച്ചെടുക്കാം, മുറിച്ചെടുത്ത ഓരോന്നും ചൂടായ എണ്ണയിലേക്ക് നന്നായി വറുത്തെടുക്കുക

    വിശദമായ റെസിപ്പി കാണാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN

  • നേന്ത്രപ്പഴം മടക്ക്

    നേന്ത്രപ്പഴം മടക്ക്

    പഴുത്തു കറുത്ത് പോയ പഴവും 1 കപ്പ് ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ നേന്ത്രപ്പഴം മടക്ക് റെഡി ആക്കാം.

    ചേരുവകൾ

    •നേന്ത്രപ്പഴം – 2
    •അണ്ടിപ്പരിപ്പ് – 1 ടേബിൾസ്പൂൺ
    •ഉണക്ക മുന്തിരി – 1 ടേബിൾസ്പൂൺ
    •നെയ്യ് – 4 ടേബിൾസ്പൂൺ
    •പഞ്ചസാര – 4 ടേബിൾസ്പൂൺ
    •തേങ്ങ ചിരവിയത് – 1 കപ്പ്
    •ഗോതമ്പ് പൊടി- 1 കപ്പ്
    •മുട്ട – 3
    •ഏലക്കാ പൊടി – 2 ടീസ്പൂൺ
    •ഉപ്പ് – 1/4ടീസ്പൂൺ
    •പാൽ – 1/4 കപ്പ്
    •വെള്ളം – 1/4 കപ്പ്

    തയ്യാറാക്കുന്ന വിധം

    •ഒരു പാനിൽ 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഫ്രൈ ചെയ്തു മാറ്റുക. ശേഷം ഇതിലേക്ക് നേന്ത്രപ്പഴം ചേർത്ത് വഴറ്റുക. ഇനി 1 കപ്പ് തേങ്ങയും 2 ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ ഏലക്കാപൊടിയും കൂടി ഇതിലേക്ക് ഇട്ട് നന്നായി ഇളക്കിയെടുക്കുക. ശേഷം തീ ഓഫ് ചെയ്യാം. ഫ്രൈ ചെയ്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൂടി ഇതിലേക്ക് ഇട്ട് ഒന്ന് ഇളക്കിയെടുക്കുക.

    •ഇനി ഒരു പാത്രത്തിൽ 1 കപ്പ് ഗോതമ്പ് പൊടിയും, 1 മുട്ടയും, 1 ടേബിൾസ്പൂൺ പഞ്ചസാരയും, 1/4 ടീസ്പൂൺ ഉപ്പും, കാൽ കപ്പ് പാലും ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശമാവിന്റെ പരുവത്തിൽ കലക്കി എടുക്കുക. ഇത് ചൂടായ ദോശക്കല്ലിൽ ഒഴിച്ച് ചുട്ടെടുക്കുക.

    •ഇനി പഴം ഫില്ലിംഗ് ഇതിലേക്ക് വെച്ച് ബോക്സ് പോലെ മടക്കി എടുക്കാം.

    •മറ്റൊരു പാത്രത്തിൽ രണ്ട് മുട്ടയും ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ഏലക്കാപൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി മടക്കി വെച്ച പലഹാരം ഇതിൽ മുക്കി നെയ്യ് തടവിയ പാനിൽ തിരിച്ചും മറിച്ചും ഇട്ട് കൊടുക്കാം. സ്വാദിഷ്ടമായ നേന്ത്രപ്പഴം മടക്ക് റെഡി.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • മുട്ട സവാള വട

    മുട്ട സവാള വട

    മുട്ട സ്റ്റഫ് ചെയ്തു വെച്ച സവാള വട കഴിച്ചിട്ടുണ്ടോ അടിപൊളിയാണ് ഈസിയായി തയ്യാറാക്കി എടുക്കാനും പറ്റും

    INGREDIENTS

    സവാള രണ്ട്

    മുട്ട രണ്ട്

    ക്യാബേജ് അരിഞ്ഞത് ഒരുപിടി

    പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം

    ഇഞ്ചി പൊടിയായി അരിഞ്ഞത് ഒരു ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ ഒരു ടീസ്പൂൺ

    ഉപ്പ്

    കായപ്പൊടി

    കറിവേപ്പില

    കടലമാവ് അരക്കപ്പ്

    അരിപ്പൊടി മൂന്ന് ടേബിൾസ്പൂൺ

    PREPARATION

    ആദ്യം ഒരു ബൗളിലേക്ക് സവാള അരിഞ്ഞതും ക്യാബേജ് അരിഞ്ഞതും പച്ചമുളക് ഇഞ്ചി എന്നിവ അരിഞ്ഞതും മസാലപ്പൊടികളും കടലമാവ് അരിപ്പൊടി എന്നിവയും ചേർത്ത് കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഒന്നുകൂടി കുളിച്ചും നല്ല ഒട്ടുന്ന പരുവത്തിലാക്കി എടുക്കാം മുട്ട പുഴുങ്ങി എടുത്തതിനുശേഷം റൗണ്ട് ഷേപ്പിൽ സ്ലൈസ് ആയി കട്ട് ചെയ്ത് മാറ്റിവയ്ക്കാം സവാള മിന്നും അല്പം എടുത്ത് കയ്യിൽ വച്ച് ഒന്ന് പരത്തി കൊടുക്കുക ഇതിലേക്ക് മുട്ടയുടെ ഒരു കഷണം വെക്കണം ഇതിനുമുകളിൽ ആയി വീണ്ടും സവാള മിക്സ് വെച്ച് മുട്ട കവർ ചെയ്യണം ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tastey Kitchen

  • ക്യാരറ്റ് കോക്കനട്ട് കേക്ക്

    ക്യാരറ്റ് കോക്കനട്ട് കേക്ക്

    നാലുമണി ചായക്കൊപ്പം എന്തെങ്കിലും പലഹാരം കഴിക്കുന്ന പതിവ് എല്ലാവർക്കും ഉണ്ടല്ലോ നല്ലൊരു ഈവനിംഗ് സ്നാക്ക് റെസിപിയാണ് ഇത് ക്യാരറ്റും തേങ്ങയും വെച്ച് തയ്യാറാക്കുന്ന നല്ലൊരു കേക്ക് ഇത് തയ്യാറാക്കി എടുക്കുന്നത് കുക്കർ ഉപയോഗിച്ചാണ് ക്യാരറ്റ് കോക്കനട്ട് കേക്ക്

    INGREDIENTS

    ക്യാരറ്റ് ഒരു കപ്പ്

    നാളികേരം ഒരു കപ്പ്

    പഞ്ചസാര അര കപ്പ്

    സൺഫ്ലവർ ഓയിൽ അരക്കപ്പ്

    ഉപ്പ് ഒരു നുള്ള്

    ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ

    മുട്ട രണ്ടെണ്ണം

    മൈദ 1 കപ്പ്‌

    PREPARATION

    ഒരു മിക്സിയുടെ ജാറിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും നാളികേരം ഗ്രേറ്റ് ചെയ്തതും മുട്ടയും ചേർക്കുക ഇത് നന്നായി അരച്ചെടുത്തതിനുശേഷം പഞ്ചസാര സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് കൊടുത്ത് ഒന്നുകൂടി നന്നായി അടിച്ചെടുക്കുക ഇതിനെ ഒരു മിക്സിങ് ബൗളിലേക്ക് മാറ്റാം ശേഷം മൈദയും ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ യോജിപ്പിക്കാം ഒരു കുക്കറിൽ അല്പം ഓയിൽ ചേർത്ത് തടവുക ഇതിലേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം കുക്കർ നന്നായി മൂടിയതിനുശേഷം ചെറിയ തീയിൽ വച്ച് ബേക്ക് ചെയ്ത് എടുക്കാം.

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ichus Recipes

  • ബനാന പിൻ വീൽ

    ബനാന പിൻ വീൽ

    കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ തയ്യാറാക്കി കൊടുക്കാനായി വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു പഴം സ്നാക്ക്

    ആദ്യം മൂന്ന് നേന്ത്രപ്പഴം എടുത്ത് നല്ല നൈസ് ആയി നീളത്തിൽ കട്ട് ചെയ്യുക വെച്ചു കൊടുക്കാം രണ്ട് സൈഡും ചെറുതായി ഒന്ന് വാട്ടി മാറ്റി വയ്ക്കുക പൊട്ടിപ്പോകാതെ ശ്രദ്ധിക്കണം വീണ്ടും പാൻ വെച്ച് ബട്ടർ ചേർക്കുക ഇതിലേക്ക് കശുവണ്ടി മുന്തിരിയും ചേർത്ത് റോസ്റ്റ് ചെയ്യുന്നതിന് ശേഷം തേങ്ങാ ചിരവിയത് ചേർക്കാം കുറച്ച് പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക പഞ്ചസാരയെല്ലാം അലിഞ്ഞ് എല്ലാം കൂടി നന്നായി യോജിക്കുമ്പോൾ തീ ഓഫ് ചെയ്യാം, ഇനി ഓരോ കഷണം പഴവും എടുത്ത് അതിൽ ഈ ഫില്ലിംഗ് നീളത്തിൽ വച്ചുകൊടുക്കുക ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്ത് മടക്കണം ഇതിനെ ഒരു ടൂത്ത് പിക് ഉപയോഗിച്ച് കുത്തിനിർത്താം എല്ലാം ഇതുപോലെ തയ്യാറാക്കി എടുക്കുക നമ്മുടെ സ്നാക്സ് തയ്യാർ.

    വിശദവിവരങ്ങൾക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy