Tag: Evening Snack

  • തട്ടുകട സ്റ്റൈലിൽ മൊരിഞ്ഞു പൊങ്ങിയ പഴംപൊരി  | കറക്റ്റ് ടേസ്റ്റ് വീട്ടിൽ തന്നെ | Banana Fritter Recipe

    തട്ടുകട സ്റ്റൈലിൽ മൊരിഞ്ഞു പൊങ്ങിയ പഴംപൊരി | കറക്റ്റ് ടേസ്റ്റ് വീട്ടിൽ തന്നെ | Banana Fritter Recipe

    ഇന്ന് നമുക്ക് വീട്ടിൽ തന്നെ തട്ടുകടയിലെ പോലെ മൊരിഞ്ഞും പൊങ്ങിയുമുള്ള പഴംപൊരി ഉണ്ടാക്കാം
    വളരെ എളുപ്പം ഉണ്ടാക്കാം, പക്ഷേ രുചി — ആ പഴയ ചായക്കട ടേസ്റ്റ് തന്നെ ☕

    നേന്ത്രപ്പഴവും മൈദാമാവും ചേർന്ന് ഉണ്ടാക്കുന്ന ഈ Kerala Style Banana Fritter,
    വൈകുന്നേര ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ്


    ആവശ്യമായ ചേരുവകൾ (Ingredients):

    • നേന്ത്രപ്പഴം – 3 എണ്ണം (മുറിച്ചത്, 9–10 കഷ്ണങ്ങൾ കിട്ടും)

    • മൈദ – 1 ഗ്ലാസ്

    • അരിപ്പൊടി – 2 ടേബിൾ സ്പൂൺ

    • പഞ്ചസാര – 2 ടീസ്പൂൺ (രുചിക്ക് അനുസരിച്ച് കൂട്ടിക്കുറയ്ക്കാം)

    • ഈസ്റ്റ് – ½ ടീസ്പൂൺ

    • ഉപ്പ് – ¼ ടീസ്പൂൺ

    • മഞ്ഞൾപൊടി – ¼ ടീസ്പൂൺ

    • ഏലക്കാപ്പൊടി – ¼ ടീസ്പൂൺ (ഓപ്ഷണൽ)

    • ചൂടുവെള്ളം – 1 ഗ്ലാസ്

    • വെളിച്ചെണ്ണ – പൊരിക്കാൻ ആവശ്യത്തിന്


    തയ്യാറാക്കുന്ന വിധം (Preparation Method):

    1️⃣ ഒരു പാത്രത്തിൽ മൈദ, അരിപ്പൊടി, പഞ്ചസാര, ഈസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
    ചൂടുവെള്ളം ചേർത്ത് മാവ് തയ്യാറാക്കുക.

    2️⃣ മാവ് 30–45 മിനിറ്റ് പൊങ്ങാൻ മൂടി വെക്കുക.

    3️⃣ അതിനിടയിൽ നേന്ത്രപ്പഴം നീളത്തിൽ മൂന്ന് കഷ്ണം ആക്കി മുറിക്കുക.
    വളരെ ചെറുതായി മുറിക്കരുത്; അങ്ങനെ ചെയ്താൽ പൊരിക്കുന്ന സമയത്ത് പൊട്ടി പോകാം.

    4️⃣ പൊങ്ങിയ മാവിലേക്ക് ഉപ്പ്, മഞ്ഞൾപൊടി, ഏലക്കാപ്പൊടി ചേർത്ത് നന്നായി ഇളക്കുക.

    5️⃣ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക.
    എണ്ണ ചൂടായാൽ പഴം കഷ്ണം മാവിൽ മുക്കി ചൂടായ എണ്ണയിൽ പൊരിക്കുക.

    6️⃣ രണ്ടുവശവും ഗോൾഡൻ ബ്രൗൺ കളർ വരുന്നതുവരെ പൊരിച്ച് എടുക്കുക.

    7️⃣ അധിക എണ്ണ ഒഴുകി പോകാൻ ടിഷ്യു പേപ്പറിൽ വെച്ച് കുളിരാനിടുക.

    ഇതാ കറക്റ്റ് തട്ടുകട ടേസ്റ്റിൽ മൊരിഞ്ഞ പഴംപൊരി റെഡി!

    വീഡിയോ കാണാം (Watch Video):


    സർവിങ് ടിപ്പ്സ് (Serving Tips):

    ✔️ ചായയ്‌ക്കൊപ്പം കഴിക്കാൻ ഏറ്റവും പറ്റിയതാണ്.
    ✔️ spicy beef fry-നൊപ്പം ട്രൈ ചെയ്താൽ ടേസ്റ്റ് ഇരട്ടിയാകും!
    ✔️ വെളിച്ചെണ്ണയിൽ തന്നെയാണ് ഏറ്റവും നല്ല രുചി ലഭിക്കുക.


    ഫലം (Result):

    പൊങ്ങി മൊരിഞ്ഞ് ഗോൾഡൻ കളറിൽ തിളങ്ങുന്ന തട്ടുകട സ്റ്റൈൽ പഴംപൊരി!
    ഒരു കപ്പ് ചായയും ഈ പഴംപൊരിയും — അതാണ് കേരളത്തിലെ perfect evening combo ☕✨

  • കഴിച്ചാലും കഴിച്ചാലും മതിയാവില്ല  | പഴം നിറച്ചത് | Stuffed Banana Recipe Malayalam | നെയ്യിൽ വറുത്ത നാല് മണി പലഹാരം

    കഴിച്ചാലും കഴിച്ചാലും മതിയാവില്ല | പഴം നിറച്ചത് | Stuffed Banana Recipe Malayalam | നെയ്യിൽ വറുത്ത നാല് മണി പലഹാരം

    ഇന്ന് നമ്മൾ ഒരുപാട് പേര്‌ക്ക് പ്രിയപ്പെട്ട പഴം നിറച്ചത് (Stuffed Banana) ആണ് തയ്യാറാക്കുന്നത്.
    കഴിച്ചാലും കഴിച്ചാലും മതിയാവില്ല എന്നത് അത്രയ്ക്ക് സത്യമാണ്


    ആവശ്യമായ സാധനങ്ങൾ

    • പഴുത്ത പഴം – 2 എണ്ണം

    • നെയ്യ് – 3 ടേബിൾ സ്പൂൺ

    • അണ്ടിപ്പരിപ്പ് – 2 ടേബിൾ സ്പൂൺ (അരിഞ്ഞത്)

    • ഉണക്കമുന്തിരി – 1 ടേബിൾ സ്പൂൺ

    • തേങ്ങ (ചിരകിയത്) – ½ കപ്പ്

    • പഞ്ചസാര – 3 ടേബിൾ സ്പൂൺ (അല്ലെങ്കിൽ ശർക്കര)

    • ഏലക്കാപ്പൊടി – ¼ ടീസ്പൂൺ

    • മൈദ – 2 ടേബിൾ സ്പൂൺ

    • പഞ്ചസാര (മാവിന്) – കുറച്ച്

    • വെള്ളം – ആവശ്യത്തിന്


    തയ്യാറാക്കുന്ന വിധം

    1️⃣ പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ചേർക്കുക.
    നെയ്യ് മെൽറ്റ് ആകുമ്പോൾ അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് വറുത്തെടുക്കുക.

    2️⃣ പിന്നെ ചിരകിയ തേങ്ങ ചേർത്ത് 1 മിനിറ്റ് വറുത്തതിന് ശേഷം പഞ്ചസാര ചേർക്കുക.
    പഞ്ചസാര അലിഞ്ഞ് അല്പം കാരാമലായി വരുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് മിക്സ് ചെയ്ത് മാറ്റി വെക്കുക.

    3️⃣ ഒരു ബൗളിൽ മൈദ + പഞ്ചസാര + വെള്ളം ചേർത്ത് പഴംപൊരി മാവ് പോലെ ഒരു കുഴമ്പ് ആക്കി എടുക്കുക.

    4️⃣ പഴുത്ത പഴം തൊലി കളഞ്ഞ് മുകളിൽ നിന്ന് ഒന്ന് കീറി ഉള്ളിൽ ഫില്ലിംഗ്‌സ് നിറയ്ക്കുക.
    മുകളിൽ മൈദ മാവ് തേച്ച് ഫില്ലിംഗ് അടയ്ക്കുക.

    5️⃣ പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ചേർത്ത് പഴങ്ങൾ മിതമായ തീയിൽ ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വറുത്തെടുക്കുക.


    ടിപ്പ്:

    നെയ്യിൽ വറുത്തതാണ് ഏറ്റവും നല്ല രുചി നൽകുന്നത്.
    പഞ്ചസാരയ്‌ക്ക് പകരം ശർക്കര ചേർത്താൽ കൂടുതൽ ട്രഡിഷണൽ ടേസ്റ്റാകും.


    ട്രൈ ചെയ്ത് നോക്കൂ!

    ഈ പഴം നിറച്ചത് കഴിച്ചാലും മതിയാവില്ല
    ട്രൈ ചെയ്ത് നിങ്ങളുടെ ഫീഡ്ബാക്ക് താഴെ കമന്റായി പറയാൻ മറക്കല്ലേ

    വീഡിയോ കാണാൻ: YouTube Video Link ➤

  • മുട്ട ബ്രഡ് പലഹാരം

    മുട്ട ബ്രഡ് പലഹാരം

    ഒരേ ഒരു മുട്ട കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം തയ്യാറാക്കാം, വെറും രണ്ടു മിനിറ്റ് മതി ഇത് തയ്യാറാക്കാൻ ചായ തിളയ്ക്കുന്ന സമയം പോലും വേണ്ട…

    Ingredients

    മുട്ട ഒന്ന്

    വെളുത്തുള്ളി രണ്ട്

    മുളകുപൊടി ഒരു ടീസ്പൂൺ

    ഉപ്പ്

    ഓയിൽ -രണ്ട് ടീസ്പൂൺ

    വിനേഗർ -ഒരു ടീസ്പൂൺ

    സവാള- 1

    മല്ലിയില

    ക്യാപ്സിക്കം

    ക്യാബേജ്

    ബ്രഡ് -4

    മൈദ -രണ്ട് ടീസ്പൂൺ

    എണ്ണ

    Preparation

    മുട്ട വെളുത്തുള്ളി സൺഫ്ലവർ ഓയിൽ വിനാഗിരി ഉപ്പ് മുളകുപൊടി ഇവ മിക്സിയിൽ അടിച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അരിഞ്ഞുവെച്ച പച്ചക്കറികൾ ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്ത ശേഷം ബ്രെഡ് ചെറിയ കഷണങ്ങളായി മുറിച്ച് ചേർക്കാം മൈദ കൂടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക ഇനി കുറച്ചു കുറച്ചായി എടുത്ത് ഷേപ്പ് ചെയ്ത് ഫ്രൈ ചെയ്ത് എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simply Shamna

  • നേന്ത്രപ്പഴം പലഹാരം

    നേന്ത്രപ്പഴം പലഹാരം

    സ്കൂൾ തുറന്നല്ലോ ഇനി കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാനായി ഒരു പുതിയ പലഹാരം ഇതാ…

    Ingredients

    നേന്ത്രപ്പഴം

    നെയ്യ്

    തേങ്ങാ ചിരവിയത്

    കശുവണ്ടി

    മുന്തിരി

    പഞ്ചസാര

    മൈദ

    പഞ്ചസാര

    ഉപ്പ്

    മഞ്ഞൾപൊടി

    പാൽ

    മുട്ട

    Preparation

    ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് നേന്ത്രപ്പഴം സ്ലൈസ് ചെയ്തത് വെച്ചുകൊടുക്കാം രണ്ട് സൈഡും നന്നായി വേവിച്ചതിനുശേഷം മാറ്റിവയ്ക്കുക അടുത്തതായി തേങ്ങ കശുവണ്ടി മുന്തിരി എന്നിവ നെയ്യിൽ ഒന്ന് ചൂടാക്കി എടുത്ത് മാറ്റിവയ്ക്കുക ഒരു ബൗളിൽ മുട്ട മൈദ ഉപ്പ് പഞ്ചസാര പാല് മഞ്ഞൾപൊടി എന്നിവ മിക്സ് ചെയ്തെടുക്കുക ഇതിനെ ഒരു പാനിലേക്ക് ഒഴിച്ച് പരത്തി വേവിച്ചെടുക്കാം ഇതിനു മുകളിലേക്ക് പഴം നിരത്തിവെച്ച് മുകളിലായി ഫില്ലിംഗ് ഇടുക വേങ്ങുമ്പോൾ ഒരു സൈഡിൽ നിന്നും ഉള്ളിലേക്ക് മടക്കി കൊണ്ടുവരാം ശേഷം പ്ലേറ്റിലേക്ക് മാറ്റി മുറിച്ചെടുത്തു കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rasfis Kitchen

  • മൈദ സ്നാക്ക്സ്

    മൈദ സ്നാക്ക്സ്

    രുചികരമായ പഞ്ഞി പോലുള്ള ഒരു പലഹാരം ഏതു നേരത്തും കഴിക്കാനും വീട്ടിൽ ഗസ്റ്റ് വരുമ്പോഴും ഒക്കെ തയ്യാറാക്കാം….

    Ingredients

    വെള്ളം -രണ്ട് കപ്പ്

    ഉപ്പ്

    പഞ്ചസാര -രണ്ട് ടീസ്പൂൺ

    യീസ്റ്റ്- ഒന്നര ടീസ്പൂൺ

    എണ്ണ- ഒരു ടേബിൾ സ്പൂൺ

    മൈദ -3 കപ്പ്

    എണ്ണ

    Preparation

    ഒരു ബൗളിലേക്ക് വെള്ളം പഞ്ചസാര ഉപ്പ് യീസ്റ്റ് എണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് മൈദ ചേർത്ത് കുഴച്ച് ഒട്ടുന്ന പരുവത്തിലുള്ള മാവാക്കുക ശേഷം മാറ്റിവയ്ക്കാം അരമണിക്കൂറിന് ശേഷം ഒന്നുകൂടി കുഴച്ച് ഉഴുന്നുവട പോലെ ഉണ്ടാക്കിയെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SABAAS COOKING WORLD

  • ഗോതമ്പ് പൊടി സ്നാക്ക്

    ഗോതമ്പ് പൊടി സ്നാക്ക്

    ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് 10 മിനിറ്റിൽ ചായ പലഹാരം തയ്യാറാക്കാം, കുട്ടികൾക്ക് പോലും എളുപ്പത്തിൽ തയ്യാറാക്കാം വീഡിയോ ലിങ്ക് ആദ്യ കമന്റ്ൽ

    INGREDIENTS

    ഗോതമ്പുപൊടി

    ഉപ്പ്

    മുളകുപൊടി

    തൈര്

    എണ്ണ

    PREPARATION

    ഒരു ബൗളിലേക്ക് ബോധം പോടി ഉപ്പു മുളകുപൊടി മഞ്ഞൾപൊടി തൈര് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് നല്ല കട്ടിയുള്ള ബാറ്റർ ആക്കി എടുക്കുക ചൂടായ എണ്ണയിലേക്ക് ഓരോ വീതം കോരിയൊഴിച്ച് ഫ്രൈ ചെയ്ത് എടുത്താൽ ശുചികരമായ സ്നാക്ക് തയ്യാർ

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പി കാണാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chilu’s Cook’n’Craft

  • അരിപ്പൊടി  നാലു മണി പലഹാരം

    അരിപ്പൊടി നാലു മണി പലഹാരം

    വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന അരിപ്പൊടി തേങ്ങ മുട്ട ഇവ ഉപയോഗിച്ച് നാലു മണി പലഹാരം തയ്യാറാക്കിയാലോ?

    Ingredients

    അരിപ്പൊടി- ഒരു കപ്പ്

    മുട്ട -ഒന്ന്

    തേങ്ങ -അരക്കപ്പ്

    ഉപ്പ് -കാൽ ടീസ്പൂൺ

    പഞ്ചസാര -മൂന്ന് ടേബിൾസ്പൂൺ

    ഏലക്കായ

    ബേക്കിംഗ് സോഡാ -കാൽ ടീസ്പൂൺ

    വെള്ളം

    എണ്ണ

    Preparation

    മിക്സിയിൽ പഞ്ചസാരയും ഏലക്കായും ആദ്യം പൊളിച്ചടുക്കുക ഒരു ബൗളിൽ അരിപ്പൊടി തേങ്ങ മുട്ട പൊടിച്ചെടുത്ത പഞ്ചസാര ഒരു നുള്ള് ഉപ്പ് ബേക്കിംഗ് സോഡാ കുറച്ചു വെള്ളം എന്നിവ ഒഴിച്ച് കൈ കൊണ്ട് കുഴച്ച് അത്യാവശ്യം കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കാം, ചൂടായ എണ്ണയിലേക്ക് ഇതിൽ നിന്നും സ്പൂണുകൊണ്ട് കോരി ഒഴിച്ച് ചെറിയ പക്കവട വലിപ്പത്തിൽ പൊരിച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sahalas Kitchen