Tag: egg curry

  • കേരള സ്റ്റൈൽ മുട്ട റോസ്റ്റ് – പൊറോട്ടയ്ക്കും ചപ്പാത്തിയ്ക്കും ഇടിയപ്പത്തിനും ഒപ്പം രുചികരമായ മുട്ട കറി!

    കേരള സ്റ്റൈൽ മുട്ട റോസ്റ്റ് – പൊറോട്ടയ്ക്കും ചപ്പാത്തിയ്ക്കും ഇടിയപ്പത്തിനും ഒപ്പം രുചികരമായ മുട്ട കറി!

    നമസ്കാരം, രുചികരമായ ഒരു കേരള സ്റ്റൈൽ മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം! ഈ റെസിപ്പി പൊറോട്ട, ചപ്പാത്തി, ഇടിയപ്പം എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റിയ രുചികരമായ ഒരു വിഭവമാണ്. ലളിതവും എന്നാൽ മനോഹരമായ ഈ മുട്ട റോസ്റ്റ്  അടുക്കളയിൽ ഒരു താരമാകും!

    ആവശ്യമായ ചേരുവകൾ:

    • മുട്ട – 4-5 (പുഴുങ്ങിയത്)
    • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
    • കടുക് – 1 ടീസ്പൂൺ
    • പെരുംജീരകം – 1 ടീസ്പൂൺ
    • ഇഞ്ചി – 1 വലിയ കഷ്ണം (അരിഞ്ഞത്)
    • വെളുത്തുള്ളി – 6 അല്ലി (അരിഞ്ഞത്)
    • കറിവേപ്പില – 1 തണ്ട്
    • സവാള – 3 (നീളത്തിൽ അരിഞ്ഞത്)
    • പച്ചമുളക് – 2 (അരിഞ്ഞത്)
    • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
    • കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
    • മല്ലിപ്പൊടി – 1½ ടീസ്പൂൺ
    • ഗരംമസാല – 1 ടീസ്പൂൺ
    • ചതച്ച കുരുമുളക് – ½ ടീസ്പൂൺ
    • തക്കാളി – 1 (അരിഞ്ഞത്)
    • പഞ്ചസാര – ½ ടീസ്പൂൺ
    • ഉപ്പ് – ആവശ്യത്തിന്
    • വെള്ളം – ½ ഗ്ലാസ്

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of: Vichus Kitchen

    തയ്യാറാക്കുന്ന വിധം:

    1. മുട്ട പുഴുങ്ങുക: ഒരു പാനിൽ വെള്ളമൊഴിച്ച് മുട്ട ഉടയാതെ ഇട്ട് 8-10 മിനിറ്റ് വേവിക്കുക. തോട് കളഞ്ഞ് തണുപ്പിക്കാൻ വെക്കുക.
    2. മസാല തയ്യാറാക്കുക: ഒരു പാൻ ചൂടാക്കി 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. കടുക് പൊട്ടിച്ച ശേഷം പെരുംജീരകം ചേർക്കുക.
    3. അരിഞ്ഞ ചേരുവകൾ വഴറ്റുക: ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. കറിവേപ്പില, സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് സവാള ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
    4. മസാലപ്പൊടികൾ ചേർക്കുക: പാൻ വശത്തേക്ക് മാറ്റി മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, ചതച്ച കുരുമുളക് എന്നിവ ചേർത്ത് ചൂടാക്കുക. സവാളയുമായി മിക്സ് ചെയ്ത് 2 മിനിറ്റ് വഴറ്റുക.
    5. തക്കാളി ചേർക്കുക: അരിഞ്ഞ തക്കാളി ചേർത്ത് വാടുന്നതുവരെ വഴറ്റുക. അര ഗ്ലാസ് വെള്ളം ഒഴിച്ച് 2-3 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക.
    6. അവസാന പടികൾ: തക്കാളി വെന്തുടഞ്ഞ ശേഷം പഞ്ചസാര ചേർത്ത് ഇളക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക. പുഴുങ്ങിയ മുട്ട ചേർത്ത് മസാലയിൽ പൊതിയുക. തീ ഓഫ് ചെയ്ത് 2-3 മിനിറ്റ് പാൻ അടച്ചുവെക്കുക.
    7. വിളമ്പാം: രുചികരമായ കേരള സ്റ്റൈൽ മുട്ട റോസ്റ്റ് പൊറോട്ട, ചപ്പാത്തി, അല്ലെങ്കിൽ ഇടിയപ്പത്തിനൊപ്പം വിളമ്ബുക!

    നുറുങ്ങ്:

    • കാശ്മീരി മുളകുപൊടി ഉപയോഗിക്കുന്നത് ഗ്രേവിക്ക് മനോഹരമായ നിറം നൽകും.
    • മുട്ട റോസ്റ്റിന്റെ രുചി കൂട്ടാൻ അല്പം കൂടി കറിവേപ്പില ചേർക്കാം.

    ഈ ലളിതവും രുചികരവുമായ റെസിപ്പി പരീക്ഷിച്ച്  അഭിപ്രായം കമന്റായി പങ്കുവെക്കൂ!

    #KeralaStyleEggRoast #MuttaRoast #MalayalamRecipe #TastyCurry

  • മുട്ട മാങ്ങ കറി

    മുട്ട മാങ്ങ കറി

    മുട്ടയും മാങ്ങയും ചേർത്ത് വെച്ച ഒരു വെറൈറ്റി കറിയുടെ റെസിപ്പി ഇതാ, ഉണ്ടാക്കി നോക്കൂ ഏതു ഭക്ഷണത്തിന്റെ കൂടെയും കഴിക്കാം…

    Ingredients

    മാങ്ങ

    തേങ്ങ

    ഇഞ്ചി

    പച്ചമുളക്

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    വെള്ളം

    കറിവേപ്പില

    വെളിച്ചെണ്ണ

    ചെറിയ ഉള്ളി

    മുട്ട

    Preparation

    തേങ്ങ അരച്ചെടുത്ത് മാങ്ങ പച്ചമുളക് ഇഞ്ചി കറിവേപ്പില വെള്ളം ഉപ്പു മസാലപ്പൊടി ഇവയെല്ലാം ചേർത്ത് തിളപ്പിച്ച് വേവിക്കുക വേവുമ്പോൾ മുട്ട പുഴുങ്ങി മുറിച്ചത് ചേർക്കാം,അവസാനമായി ചെറിയുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Allus vlogs

  • അപ്പവും, മുട്ടക്കറിയും

    അപ്പവും, മുട്ടക്കറിയും

    ഉള്ളി വഴറ്റാതെ കുക്കറിൽ ഒരു കിടിലൻ മുട്ടക്കറിയും റേഷൻ അരി അരച്ച് സോഫ്റ്റ് അപ്പവും പെട്ടെന്ന് പൊങ്ങാനായി ഒരു അടിപൊളി ടിപ്പും…

    Ingredients

    അപ്പം തയ്യാറാക്കാൻ

    പച്ചരി -രണ്ട് കപ്പ്

    തേങ്ങ -മുക്കാൽ കപ്പ്

    അവിൽ -മുക്കാൽ കപ്പ്

    ഉപ്പ്

    ഈസ്റ്റ് -ഒരു നുള്ള്

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    മുട്ട കറി തയ്യാറാക്കാൻ

    വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    ഗ്രാമ്പൂ -മൂന്ന്

    ഏലക്കാ

    കറുവപ്പാട്ട

    സവാള -നാല്

    ഇഞ്ചി വെളുത്തുള്ളി 8

    പച്ചമുളക് രണ്ട്

    തക്കാളി രണ്ടു

    ഉരുളക്കിഴങ്ങ് ഒന്ന്

    മുളകുപൊടി -ഒന്നര ടീസ്പൂൺ

    മല്ലിപ്പൊടി -മൂന്ന് ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    പെരിഞ്ചീരകം -കാൽ ടീസ്പൂൺ ഉപ്പ്

    പാല്

    മുട്ട -ആറ്

    കറിവേപ്പില

    Preparation

    പച്ചരി കുതിർത്തെടുത്ത് തേങ്ങ അവിൽ ഈസ്റ്റ് ഉപ്പ് പഞ്ചസാര ഇവയെല്ലാം ചേർത്ത് നന്നായി അരയ്ക്കുക മാവിനെ ഒരു പാത്രത്തിൽ എടുത്ത് തിളച്ച വെള്ളത്തിന് മുകളിലായി വയ്ക്കുക പാത്രം അടച്ചുവെച്ച് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കണം ശേഷം അപ്പം തയ്യാറാക്കാം

    ഒരു കുക്കർ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ആദ്യം ഇഞ്ചി വെളുത്തുള്ളി ചതച്ചതും മസാലകളും ചേർത്ത് വഴറ്റാം നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയ ശേഷം സവാളയും പച്ചമുളകും ചേർക്കാം കുറച്ചു ഉപ്പും മസാല പൊടികളും ഒരുമിച്ച് തന്നെ ചേർക്കാം എല്ലാം കൂടി യോജിപ്പിച്ചശേഷം തക്കാളി ഉരുളക്കിഴങ്ങും ചേർക്കാം ശേഷം വെള്ളവും ഉപ്പും ചേർക്കാം കുക്കറടിച്ച് നന്നായി വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം, കുക്കർ തുറക്കുമ്പോൾ ഇതിലേക്ക് പാലും വേവിച്ച മുട്ടയും ചേർത്ത് തിളപ്പിച്ച്‌ ചെയ്ത് തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • വെറൈറ്റി മുട്ടക്കറി

    വെറൈറ്റി മുട്ടക്കറി

    അപ്പത്തിനും ചപ്പാത്തിക്കും ചോറിനും ഒക്കെ പറ്റിയ നിങ്ങൾ ഇതുവരെ കഴിക്കാത്ത ഒരു വെറൈറ്റി മുട്ടക്കറി..

    Ingredients

    സവാള -രണ്ട്

    തക്കാളി -രണ്ട്

    ക്യാപ്സികം -1

    പച്ചമുളക് -രണ്ട്

    മുട്ട

    വെളിച്ചെണ്ണ

    ഉപ്പ്

    മുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾ പൊടി -മുക്കാൽ ടീസ്പൂൺ

    കുരുമുളകുപൊടി

    മല്ലിയില

    Preparation

    ആദ്യം മുട്ട വേവിച് തൊലിയെല്ലാം കളഞ്ഞു വയ്ക്കുക ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം സവാള പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം നന്നായി വഴറ്റണം എന്നില്ല ചെറുതായി ഒന്ന് വാടുമ്പോൾ തക്കാളിയും കുരുമുളകും മിക്സിയിൽ അടിച്ചു ചേർക്കാം കൂടെ ക്യാപ്സിക്കമും ചേർക്കാം അടുത്തതായി മുളകുപൊടിയുംമഞ്ഞൾ പൊടിയും ചേർക്കാം, എല്ലാം കൂടി മിക്സ് ചെയ്ത് പച്ചമണം മാറുമ്പോൾ മുട്ട ചേർത്ത് കൊടുക്കാം ഇതൊന്നും മിക്സ് ചെയ്തു മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് Malappuram Vavas

  • മുട്ടക്കറി

    മുട്ടക്കറി

    അപ്പം ഇടിയപ്പം ചപ്പാത്തി ഇവയ്ക്കൊപ്പം കഴിക്കാൻ മുട്ടക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ… കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും രുചികരമായ ഒരു മുട്ടക്കറി…

    Ingredients

    വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ

    വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂൺ

    ഇഞ്ചി ചതച്ചത് -ഒരു ടീസ്പൂൺ

    സവാള -രണ്ട്

    ഉപ്പ്

    തേങ്ങ -1 കപ്പ്

    പെരുംജീരകം -അര ടീസ്പൂൺ

    വെള്ളം

    തക്കാളി -ഒന്ന്

    പച്ചമുളക് -രണ്ട്

    മഞ്ഞൾപൊടി

    മുളകുപൊടി -2 ടീസ്പൂൺ

    മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

    മുട്ട

    Preparation

    ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കാം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റാം, ശേഷം സവാള ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക, ഈ സമയം തേങ്ങ പെരുംജീരകം വെള്ളം ഇവ നന്നായി അരച്ചെടുക്കാം. നന്നായി വഴന്നുവന്ന സവാളയിലേക്ക് തക്കാളി ചേർക്കാം, കൂടെ തന്നെ പച്ചമുളക് കറിവേപ്പിലയും ചേർക്കുക തക്കാളി നന്നായി വെന്തു വരുമ്പോൾ മസാല പൊടികൾ ഓരോന്നായി ചേർക്കാം, ഇതിന്റെ പച്ചമണം മാറുമ്പോൾ അരച്ചുവച്ച് തേങ്ങ ഒഴിച്ച് കൊടുക്കാം ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി മുട്ട വേവിച്ച് രണ്ടായി മുറിച്ചത് ചേർക്കാം ഇനി തീ ഓഫ്‌ ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN

  • മുട്ടക്കറി

    മുട്ടക്കറി

    മുട്ട ഇതുപോലെ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ? സാധാരണ മുട്ടക്കറി കഴിച്ചു മടുത്തെങ്കിൽ ഈ വെറൈറ്റി റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ..

    INGREDIENTS

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -കാൽ ടീസ്പൂൺ

    കറിവേപ്പില

    സവാള രണ്ട്

    ഉപ്പ്

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മല്ലിപ്പൊടി -ഒന്നര ടേബിൾസ്പൂൺ

    മുളകുപൊടി -ഒന്നേകാൽ ടീസ്പൂൺ

    വെള്ളം

    കട്ടിയുള്ള തേങ്ങാപ്പാൽ

    മല്ലിയില

    കുരുമുളകുപൊടി

    മുട്ട -നാല്

    PREPARATION

    ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം അടുത്തതായി കറിവേപ്പില ചേർത്ത് മൂപ്പിക്കാം ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റുക, കുറച്ചു മഞ്ഞൾപ്പൊടി ചേർത്ത് മിക്സ് ചെയ്തുകൊടുക്കുക, അടുത്തതായി മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കാം പച്ചമണം മാറുന്നതുവരെ മിസ്സ് ചെയ്തതിനുശേഷം വെള്ളമൊഴിക്കാം, നന്നായി തിളച്ച് സവാള സോഫ്റ്റ് ആകുമ്പോൾ തേങ്ങാപ്പാൽ ഒഴിക്കാം, ഒന്നുകൂടി തിളക്കുമ്പോൾ മല്ലിയിലയും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം മിക്സ് ആവാതെ പാനിലേക്ക് ചേർത്തുകൊടുക്കുക, നാലും വേറെ വേറെയാണ് ചെയ്യേണ്ടത് , കുട്ടൻ രണ്ട് സൈഡും തിരിച്ചിട്ട് നന്നായി വേവിച്ചെടുക്കുക, ഇനി തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. INDIAN BeLIeVeS

  • മുട്ട റോസ്റ്റ്

    മുട്ട റോസ്റ്റ്

    പ്രഷർ കുക്കറിൽ നല്ല തിക്ക് ഗ്രേവിയോട് കൂടി മുട്ട റോസ്റ്റ് തയ്യാറാക്കി എടുക്കാം, ഇറച്ചിക്കറിയേക്കാൾ രുചിയിൽ,

    Ingredients

    വെളിച്ചെണ്ണ

    കടുക് -ഒരു ടീസ്പൂൺ

    വെളുത്തുള്ളി -8

    ഇഞ്ചി -ഒരു കഷണം

    പച്ച മുളക് -3

    സവാള നാല്

    ഉപ്പ്

    മഞ്ഞൾപൊടി -1/4 ടീസ്പൂൺ

    മുളകുപൊടി -രണ്ട് ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    ഗരം മസാല പൊടി -ഒരു ടീസ്പൂൺ

    തക്കാളി -ഒന്ന്

    ചൂട് വെള്ളം

    മല്ലിയില

    കറിവേപ്പില

    Preparation

    ആദ്യം കുക്കർ അടുപ്പിൽ വച്ച് ചൂടാക്കുക, ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കണം ശേഷം കടുക് ചേർത്ത് പൊട്ടിക്കണം, അടുത്തതായി ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റാം, ഇത് വളർന്നു കഴിഞ്ഞാൽ സവാള ചേർക്കാം, ഉപ്പു കൂടി ചേർത്ത് സവാള നന്നായി വഴറ്റണം, ഇനി മസാല പൊടികളാണ് ചേർക്കേണ്ടത്, പച്ചമണം മാറുന്നതുവരെ ചെയ്തതിനുശേഷം തക്കാളി ചേർത്ത് കൊടുക്കാം, തക്കാളി ഒന്ന് സോഫ്റ്റ് ആകുമ്പോൾ തിളച്ച വെള്ളം ഒഴിക്കണം, ഇനി കുക്കർ മൂടിവെച്ച് രണ്ട് വിസിൽ വേവിക്കാം, കുക്കർ തുറന്നതിനു ശേഷം പുഴുങ്ങി മുട്ട ഇതിലേക്ക് ചേർക്കണം ശേഷം കറി തിളപ്പിക്കണം, മസാല നന്നായി മുട്ടയിൽ പിടിക്കുമ്പോൾ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Kitchen World