ഉള്ളി വഴറ്റാതെ കുക്കറിൽ ഒരു കിടിലൻ മുട്ടക്കറിയും റേഷൻ അരി അരച്ച് സോഫ്റ്റ് അപ്പവും പെട്ടെന്ന് പൊങ്ങാനായി ഒരു അടിപൊളി ടിപ്പും…
Ingredients
അപ്പം തയ്യാറാക്കാൻ
പച്ചരി -രണ്ട് കപ്പ്
തേങ്ങ -മുക്കാൽ കപ്പ്
അവിൽ -മുക്കാൽ കപ്പ്
ഉപ്പ്
ഈസ്റ്റ് -ഒരു നുള്ള്
പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ
മുട്ട കറി തയ്യാറാക്കാൻ
വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ
കടുക് -ഒരു ടീസ്പൂൺ
ഗ്രാമ്പൂ -മൂന്ന്
ഏലക്കാ
കറുവപ്പാട്ട
സവാള -നാല്
ഇഞ്ചി വെളുത്തുള്ളി 8
പച്ചമുളക് രണ്ട്
തക്കാളി രണ്ടു
ഉരുളക്കിഴങ്ങ് ഒന്ന്
മുളകുപൊടി -ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി -മൂന്ന് ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഗരം മസാല -കാൽ ടീസ്പൂൺ
പെരിഞ്ചീരകം -കാൽ ടീസ്പൂൺ ഉപ്പ്
പാല്
മുട്ട -ആറ്
കറിവേപ്പില
Preparation
പച്ചരി കുതിർത്തെടുത്ത് തേങ്ങ അവിൽ ഈസ്റ്റ് ഉപ്പ് പഞ്ചസാര ഇവയെല്ലാം ചേർത്ത് നന്നായി അരയ്ക്കുക മാവിനെ ഒരു പാത്രത്തിൽ എടുത്ത് തിളച്ച വെള്ളത്തിന് മുകളിലായി വയ്ക്കുക പാത്രം അടച്ചുവെച്ച് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കണം ശേഷം അപ്പം തയ്യാറാക്കാം
ഒരു കുക്കർ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ആദ്യം ഇഞ്ചി വെളുത്തുള്ളി ചതച്ചതും മസാലകളും ചേർത്ത് വഴറ്റാം നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയ ശേഷം സവാളയും പച്ചമുളകും ചേർക്കാം കുറച്ചു ഉപ്പും മസാല പൊടികളും ഒരുമിച്ച് തന്നെ ചേർക്കാം എല്ലാം കൂടി യോജിപ്പിച്ചശേഷം തക്കാളി ഉരുളക്കിഴങ്ങും ചേർക്കാം ശേഷം വെള്ളവും ഉപ്പും ചേർക്കാം കുക്കറടിച്ച് നന്നായി വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം, കുക്കർ തുറക്കുമ്പോൾ ഇതിലേക്ക് പാലും വേവിച്ച മുട്ടയും ചേർത്ത് തിളപ്പിച്ച് ചെയ്ത് തീ ഓഫ് ചെയ്യുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World