Tag: chicken fry

  • കൊതിയൂറും ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    കൊതിയൂറും ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    എന്തൊക്കെ പറഞ്ഞാലും നമ്മള്‍ക്ക് ചിക്കന്‍ ഇല്ലാതെ പറ്റില്ല ….എങ്ങിനെ ഉണ്ടാക്കിയാലും അത്രയ്ക്ക് ടേസ്റ്റ് അല്ലെ ഈ ചിക്കന്‍ അപ്പോള്‍ പിന്നെ നമ്മള്‍ എങ്ങിനെയാ ചിക്കന്‍ വേണ്ടാന്ന് വയ്ക്കുന്നെ…ഇന്ന് രണ്ടു വയസ്സായ കുഞ്ഞിനുപോലും ചിക്കന്‍ ഉണ്ടെങ്കിലെ ചോറ് വേണ്ടൂ എന്ന അവസതയാണ് …ബ്രോയിലര്‍ ചിക്കന്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നൊക്കെ പറഞ്ഞാലും നമ്മള്‍ അത് പിന്നെയും പിന്നെയും വാങ്ങുകയും ചെയ്യുന്നു …നാടന്‍ ചിക്കന്‍ കിട്ടാനില്ലാതെ പിന്നെ എന്ത് ചെയ്യാനാ ….തന്നെയല്ല നാടന്‍ ചിക്കന്‍ കുട്ടികള്‍ക്കൊക്കെ കൊടുക്കാനും വല്യ പാടാണ് നിറയെ എല്ല് ഉണ്ടാകും ഈ ചിക്കന്‍ ആകുമ്പോള്‍ അതൊന്നും പേടിക്കണ്ട ഇതൊക്കെ ആകും ബ്രോയിലര്‍ ചിക്കന്‍ തന്നെ വീണ്ടും വീണ്ടും വാങ്ങിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് … …പണ്ടൊക്കെ അന്നൊന്നും ബ്രോയിലര്‍ ചിക്കന്‍ ഇങ്ങിനെ കീട്ടാതിരുന്ന കാലം അന്നൊക്കെ ചിക്കന്‍ കൂട്ടുന്നത്‌ ആരെങ്കിലും അടുത്ത ബന്ധുക്കള്‍ വിരുന്നു വരുമ്പോഴോ അല്ലെങ്കില്‍ പെരുന്നാള്‍ ദിവസങ്ങളിലോ ,കല്യാണത്തിനു പോകുമ്പോഴോ ഒക്കെയായിരുന്നു ..അതും ഒന്നോ രണ്ടോ കഷണം കഴിച്ചു കൊതി തീരാതെ എണീറ്റ് പോരും ..ഇന്നത്തെ കാലത്തോ ചിക്കന്‍ ഇല്ലെങ്കില്‍ പിള്ളേര്‍ക്ക് ചോറ് വേണ്ട എന്ന സ്ഥിതിയാണ് ..എന്റെ വീട്ടിലെ കാര്യം ഇങ്ങിനെയൊക്കെയാണ് കേട്ടോ… നിങ്ങള്‍ ബ്രോയിലര്‍ ചിക്കന്‍ വാങ്ങാന്‍ ഉള്ള സാഹചര്യം എന്താണെന്ന് കമെന്‍റ് ഇട്ടേക്കണേ….എന്തായാലും നമുക്കിന്നു അടിപൊളി ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചിക്കൻ – ഒരു കിലോ

    തൈര് – നാല് ടിസ്പൂണ്‍

    ഇഞ്ചി – കഷണം

    മുളക് പൊടി – നിങ്ങളുടെ പാകത്തിന് എടുക്കുക ( ചിക്കന്‍ മസാല ഉള്ളത് കൊണ്ട് കുറച്ചു ചേര്‍ത്താല്‍ മതിയാകും )

    വെളുത്തുള്ളി – പത്തു അല്ലി

    ചിക്കന്‍ മസാല – മൂന്നു ടിസ്പൂണ്‍

    നാരങ്ങ – ഒരെണ്ണം

    മുട്ട – രണ്ടെണ്ണം

    ഉപ്പ് – ആവിശ്യത്തിന്

    വെളിച്ചണ്ണയും – ആവിശ്യത്തിന്

    ഇനി ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ആദ്യം തന്നെ ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി വൃത്തിയാക്കി കഴുകിയെടുത്ത് കൈകൊണ്ടു ഞെക്കി പിഴിഞ്ഞ് എടുക്കുക … അതിനു ശേഷം മുളക് പൊടിയും , മഞ്ഞപ്പൊടിയും ,,മാസലപൊടിയും ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് നന്നായി ചിക്കന്‍ കഷണങ്ങളില്‍ തേച്ചു പിടിപ്പിക്കാം

    ഇനി ഇഞ്ചിയും …വെളുത്തുള്ളിയും ,തൈരും , മുട്ടയും കൂടി ഒരുമിച്ചു ഒന്ന് മിക്സിയില്‍ നന്നായി അടിച്ചു എടുക്കാം ഇനി ഇത് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടാം നന്നായി തേച്ചു പിടിപ്പിച്ചിട്ട് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക …പാകത്തിന് ഉപ്പും ചേര്‍ക്കണം ഇനി ഇത് ഒരു രണ്ടു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വച്ചേക്കാം …അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ പെറുക്കിയിട്ടു പൊരിചെടുക്കാം

    ഇത് വളരെ ഈസിയാണ് ഇനി ചിക്കന്‍ വാങ്ങുമ്പോള്‍ ഇങ്ങിനെ ഫ്രൈ ചെയ്തു നോക്കുക നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇത് ഇഷ്ട്ടപ്പെടും

    ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    ആരും കൊതിക്കും അഞ്ച് ചമ്മന്തികള്‍

  • നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    കൂട്ടരേ ഇന്ന് നമുക്ക് നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയാലോ എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ ചിക്കന്‍ ഫ്രൈ ….ചേരുവകള്‍ കൃത്യമായി ചേര്‍ത്തും ശ്രദ്ധയോടെ തയ്യാറാക്കിയാല്‍ ചിക്കന്‍ ഫ്രൈയുടെ രുചി ഗംഭീരമാകും …ഇത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് …
    സ്വാദിഷ്ഠമായ ചിക്കന്‍ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം…ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചേരുവകള്‍

    ചിക്കന്‍- ഒരു കിലോ

    വെളുത്തുള്ളി- 5-6 എണ്ണം അല്ലികളാക്കിയത്

    പച്ചമുളക് – ആറ് എണ്ണം

    ഇഞ്ചി- ഒരു കഷ്ണം

    മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍

    മുളകുപൊടി- മൂന്നു ടീസ്‌പൂണ്‍

    പട്ട- നാലു ഗ്രാം

    ഗ്രാമ്പൂ- നാലു ഗ്രാം

    കുരുമുളക്- നാലു ഗ്രാം

    വിനാഗിരി ഒരു ടീസ്‌പൂണ്‍

    സോയാസ് സോസ്- ഒരു ടീസ്‌പൂണ്‍

    നാരങ്ങാനീര്- ആവശ്യത്തിന്

    സവാള – നാലെണ്ണം

    വേപ്പില – രണ്ടു തണ്ട്

    വെളിച്ചെണ്ണ- ആവശ്യത്തിന്

    ഉപ്പ്- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം എങ്ങിനെയാണെന്ന് നോക്കാം

    കോഴി കഷണങ്ങളാക്കി നല്ലവണ്ണം കഴുകി വെക്കുക. അതിനു ശേഷം പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഒരു ചട്ടിയില്‍ ചൂടാക്കി എടുക്കുക. അതിനുശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒന്ന് മിക്‌സിയില്‍ അടിച്ച് കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക. ശേഷം വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ മിക്‌സിയില്‍ അടിച്ചു കുഴമ്പുരൂപത്തിലാക്കുക. ഈ മിക്‌സും സോയാസ് സോസ്, വിനാഗിരി, ഉപ്പ്, കറിവേപ്പില എന്നിവയെല്ലാംകൂടി ചിക്കനില്‍ പുരട്ടി വെക്കുക. ഇനി ഇതില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചശേഷം അരമണിക്കൂര്‍ ഫ്രീസറില്‍വെക്കുക. മസാല നന്നായി ചിക്കനില്‍ പിടിക്കാന്‍വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
    സവാള .നല്ല ഗോള്‍ഡന്‍ കളര്‍ ആകുന്നതുവരെ വറുത്തു മാറ്റിവയ്ക്കുക

    അതിനുശേഷം ചിക്കന്‍ ഒരു ചട്ടിയില്‍ അഞ്ചു മിനിട്ടു വേവിച്ചെടുക്കുക. ഇനി എണ്ണ ചൂടാക്കി, അതിലിട്ടു
    വേവിച്ച ചിക്കന്‍ വറുത്തെടുക്കുക. നല്ല ഫ്രൈ ആക്കി എടുക്കണം … ഇതിന്റെ മുകളില്‍ സവാള, വെള്ളരിക്ക, കാരറ്റ്, തക്കാളി ( ഇപ്പോള്‍ ഇതില്‍ വെജിറ്റബിള്‍ ഇട്ടിട്ടില്ല അതൊക്കെ വേണ്ടവര്‍ക്ക്ചേര്‍ക്കാം ) എന്നിവ അരിഞ്ഞിടാം.ഒപ്പം പുതിനയിലയും ചേര്‍ക്കാം. കഴിക്കുന്നതിനുമുമ്പ് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ സ്വാദിഷ്ഠമായ ചിക്കന്‍ഫ്രൈ തയ്യാറായിരിക്കുന്നു.

    എല്ലാവരും ഇനി വീട്ടില്‍ ചിക്കന്‍ മേടിക്കുമ്പോള്‍ ഇതുണ്ടാക്കി നോക്കുമല്ലോ അല്ലെ വളരെ രുചികരമാണ് ഇത് …എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടും …അഭിപ്രായങ്ങള്‍ അറിയിക്കണേ

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • കൂര്‍ഗ് ചിക്കന്‍ ഫ്രൈ

    കൂര്‍ഗ് ചിക്കന്‍ ഫ്രൈ

    ആവശ്യമുള്ള സാധനങ്ങള്‍

    ചിക്കന്‍- അരക്കിലോ,


    സവാള അരിഞ്ഞത്-2 ,


    മുഴുവന്‍ മല്ലി-1 ടേബിള്‍ സ്പൂണ്‍ ,


    കുരുമുളക്-10,


    ജീരകം-1 ടീ സ്പൂണ്‍ ,


    കടുക്-1 ടീ സ്പൂണ്‍


    കറുവാപ്പട്ട-1 കഷ്ണം,


    ഗ്രാമ്പൂ-5,


    മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍ ,


    നാരങ്ങാനീര്-2 ടീ സ്പൂണ്‍ ,


    ഉപ്പ് , ആവശ്യത്തിനു 


    മല്ലിയില…ആവശ്യത്തിനു

    തയ്യാറാക്കുന്ന വിധം

    മുഴുവന്‍ മസാലകളെല്ലാം വറുത്ത് പൊടിക്കുക. ഇതും ഉപ്പും ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി 1 മണിക്കൂര്‍ നേരം വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കണം. ഇതിലേക്ക് വെളുത്തുള്ളിയും സവാളയുമിട്ട് നല്ലപോലെ വഴറ്റുക. സവാള ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കണം. ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് വീണ്ടും നല്ലപോലെ ഇളക്കുക. ഇത് വാങ്ങി വയ്ക്കക. ചിക്കന്‍ കഷ്ണങ്ങള്‍ ഈ എണ്ണയിലിട്ട് നല്ലപോലെ വറുക്കണം. വറുത്തെടുത്ത ചിക്കന്‍ കഷ്ണങ്ങളിലേക്ക് വഴറ്റിയെടുത്ത് സവാളക്കൂട്ട് ചേര്‍ക്കുക. അല്‍പം നാരങ്ങാനീര് പിഴിഞ്ഞൊഴിക്കാം. മല്ലിയില അരിഞ്ഞിടാം. കൂര്‍ഗ് ചിക്കന്‍ ഫ്രൈ റെഡി.